2011, ജനുവരി 21, വെള്ളിയാഴ്‌ച

എന്റെ മാഫിയാ പ്രവൃത്തികള്‍ .

ഞാന്‍ മാഫിയ ഗ്രൂപ്പില്‍ ചാറ്റ് ചെയ്യുകയായിരുന്നു .
ഇടക്കൊരു നോട്ടു കുറിക്കണം .
എഴുതാന്‍ മടി കാണിച്ചപ്പോള്‍ പേനയൂരി രീഫില്ലെടുത്തു നോക്കി .
ശരിയാണ് .
മഷി തന്റെ അവസാനത്തെ അടയാളവും കാണിച്ചിരിക്കുന്നു !

പുറത്തൊരു നര്‍മ്മക്കാരന്‍ !
ഛെ ,തെറ്റി ..
ധര്‍മ്മക്കാരന്‍ .

"നര്‍മ്മം തരണേ ...
നര്‍മ്മം തരണേ ..."

ഞാന്‍ എഴുന്നേറ്റു .
അടുക്കള യില്‍നിന്നുള്ള ബ്ലോഗ്‌ മോളുടെ പിന്‍വിളി കേട്ടില്ലെന്നു നടിച്ചു .

'ടാര്ര്ര്‍ ...'
(ഈയിടെയായി വാതില്‍ തുറക്കുമ്പോള്‍ വലിയ ശബ്ദമാണല്ലോ !.എന്താണാണാവോ .. )

ഹമ്മേ !
ഒരു പുലിയാണ് !
കൈയ്യിലൊരു ആപ്പിളിന്റെ സെറ്റ്‌  (മൊബൈലാണ് ട്ടോ .. ),
പുറത്തൊരു ഹുണ്ടായി കാറും!
ഗള്ളന്‍ ..
ഒരു ലക്ഷ്വറി പിച്ചക്കാരന്‍ തന്നെ !

ഹെന്റെ ഹമ്മാ ...ഹമ്മാ ...
ഈ കാലില്‍ വീണു പിച്ച ചോദിക്കേണ്ടത്‌ ശരിക്കും ഞാനാണ്‌ !

"സാറെ ഞാനൊരു പുതിയ ബ്ലോഗറാണ് ...."

'ബ്ലോഗ്ഗര്‍ 'എന്ന പ്രയോഗം തന്നെ തെറ്റാണ് മിസ്റ്റര്‍.
ഇതാരും സമ്മതിച്ചു തരില്ല  .
'ബെഗ്ഗെര്‍' 'ബെഗ്ഗെര്‍'എന്നാക്കൂ .
ഇയ്യാളെ ഒന്ന് തിരുത്തി നോക്കാം.

"  ഈ 'നര്‍മ്മം' എന്ന ഉച്ചാരണം ശരിയാണോ ?
 'ധര്‍മ്മം ധര്‍മ്മം '...എന്നാണ് വേണ്ടത് .
ഇവിടെ ഈ 'രാധാമണി' എന്നതിലെ 'ധ'വേണമെങ്കില്‍ നോക്കാം ."

"  'ഇ' ഇനിഷ്യല്‍ ആണോ സാര്‍.."

ഹിഹിഹി ...
മണ്ടന്‍ .
ഇവന്റെ തലയില്‍ ഒരു പിണ്ണാക്കും ഇല്ല !
ഇവനിപ്പോള്‍ എന്ത് കൊടുക്കും ?
ഒരു 'ഉവ്വ' കൊടുത്താലോ ..
"ഉവ്വ ഉവ്വ .."

"അനോണി മാഷ് പറഞ്ഞിട്ട് വന്നതാണ്‌ .
സാര്‍ ഇപ്പോള്‍ നര്‍മ്മത്തില്‍ കൈ വച്ചിട്ടുണ്ടെന്ന് അറിഞ്ഞു .
അല്‍പ്പം നര്‍മ്മം തന്നു സഹായിച്ചാല്‍ ....
ഈയുള്ളവനും ഒന്ന് പച്ച പിടിക്കുമായിരുന്നു   .
ചേതമില്ലാത്ത ഉപകാരമല്ലേ .
 'നോ താങ്ക്സ് 'എന്ന് പറയരുത് "

ഞാന്‍ തന്നെ ഇവിടെ മുഞ്ഞ പിടിച്ചിരിക്കയാണ്
അതിനിടയില്‍ ഇയ്യള്‍ക്കെന്തുകൊടുക്കും ?
"സോറി മിസ്റര്‍ .
നിങ്ങള്‍ പോയി ആ വെറളി യോട് ചോദിച്ചു നോക്ക് .
ഒഴക്കെങ്കിലും തരാതിരിക്കില്ല ."
അങ്ങിനെ അയാളെ വെറും കയ്യോടെ  പറഞ്ഞയച്ചു അനോണി മാഷോട് രണ്ടു ചോദിയ്ക്കാന്‍  ഞാന്‍ പുറപ്പെട്ടു .

അതിന്‍പ്രകാരം കാറെടുത്ത് ഫസ്റ്റ് ഗിയറിട്ട് ആക്സിലേറ്റര്‍ കൊടുക്കാതെ ക്ലച്ച് പതിയെ
അയച്ച്നോക്കി .
ഉണ്ടുണ്ട് .
കാര്‍ മുന്നോട്ടു പോകുന്നുണ്ട് .
പിന്നെ ഗിയര്‍ മാറ്റി സെക്കന്റും തേര്‍ഡ്‌ മൊക്കെ കൊടുത്തു അനോണി മാഷിന്റെ വീട്ടിലെത്തി .

ടും ടും ടും .
കറണ്ടില്ല .
അതുകൊണ്ട് വാതിലില്‍ മുട്ടിയതാണ് .

"ആരാട ഈ മുടിയാന്‍ നേരത്ത് ..."
അകത്ത് മാഷാരെയോ പിരാകുന്ന ശബ്ദം .

"ങ്ഹും .നീയായിരുന്നോ !"
മാഷ് വാതില്‍ തുറന്നു തന്നു .

പകല്‍ രാത്രിയോട്‌ വിട ചൊല്ലി വിതുമ്പുന്ന വേളയായത്‌ കൊണ്ട് ആ സമയം സന്ധ്യ എന്ന് കുറിക്കുന്നു .
അന്നുദിച്ച നക്ഷത്രങ്ങളെ സ്വപ്നം കണ്ടതും ,അന്നത്തെ അസ്തമയ സന്ധ്യയെ സ്നേഹിച്ചതും മാഷായിരുന്നു !

"ഇതെന്തിനാ കയറും കോടാലിയും ചാക്ക് കെട്ടുമൊക്കെ..?"
മാഷ്‌ തയ്യാറാക്കുന്ന രംഗപടം കണ്ടു അന്ധിച്ച് ഞാന്‍ ചോദിച്ചു .
"ഇതൊരു ഓപ്പറേഷന് ഉള്ളതാട "

അതിനു മാഷിന് എപ്പോള്‍ കിട്ടി ഈ ഡോക്ടരേട്റ്റ്.
ചോദിച്ചില്ല .
ചോദ്യം ഉള്ളില്‍ തന്നെ വച്ചു .

"ഒരു കൊട്ടേഷന്‍ കിട്ടിയിട്ടുണ്ടേടാ .
നമ്മുടെ ആ കശ്മലനില്ലേ ,എന്താ അവന്റെ പേര് ...
ആ കിഷോര്‍ കുമാര്‍ ."

"ഉവ്വ .
പാരിജാതത്തിന്റെ ഹസ്സ്ബന്റുചേട്ടന്‍ "

"ലവന്‍ തന്നെ.
ചക്കരക്കുട്ടന്‍ പാരിജാതത്തിന്റെ പോസ്റ്റില്‍ കമന്ടിടുവാന്‍ തുടങ്ങിയത് മുതല്‍ കശ്മലന്റെ അടുക്കളയില്‍ എലിയും പെരുച്ചാഴിയും കയറി കമന്റിട്ടു തുടങ്ങി !
ഹഹഹ ..
അതല്ല രസം .
ഹോട്ടല്‍ ശാപ്പാട് കഴിച്ചു കഴിച്ച്  ടിയാനിപ്പം അള്‍സറിനു മരുന്ന് മേടിക്കാന്‍ ബീവരെജില്‍ ...
അല്ല ..മെഡിക്കല്‍ ഷോപ്പില്‍ ക്യൂ .."

"അപ്പോള്‍ മാഷവനെ കയറിട്ടു കെട്ടി ചാക്കിലാക്കാന്‍ പോകാണോ ?"

"എന്നിട്ട് വേണം അവന്‍ എനിക്കിട്ടു പണിയാന്‍ .
നീ ഐഡിയ യൊന്നും പോസ്ടണ്ട .
എന്റെ കൂടെ നിന്ന മതി "

"തല്ലു കൊള്ളുന്ന പണി വല്ലതും ആണോ മാഷേ ?"

"അതിനു നിന്റെ ഭാര്യയുടെ അടുത്തേക്കാണോ കൊണ്ട് പോകുന്നത് .
നീ ആ ചാക്കെടുത്തു തലയില്‍ വയ്ക്."

ചാക്ക് കെട്ടോന്നനങ്ങിയോ .
അതോ എനിക്ക് തോന്നിയതാണോ ?
അങ്ങനെ ഞങ്ങള്‍ ആ ഓപ്പറേഷന് പുറത്തിറങ്ങി .
പോകുന്ന പോക്കില്‍ നാണ്വാരുടെ ചായക്കടയില്‍ കയറി .
മാഷ് രണ്ടു ചിക്കന്‍ ചില്ലി പറഞ്ഞു .

"ഇവിടെ നിന്നും ചിക്കന്‍ ചില്ലി കഴിക്കുമ്പോള്‍ മടുപ്പിക്കുന്ന ഒരു ഗന്ധം പതിവുണ്ടായിരുന്ന താണല്ലോ.
അതെവിടെ ?"

"സോറി .ആ വെപ്പുകാരന്‍ ഇന്ന് ലീവിലാണ്‌ .
അവനിത് കഴിച്ചു വയറിനു സുഖമില്ല "
നാണ്വാരു മറുപടി തന്നു .
കൂടെ ബില്ലും ...

ഞങ്ങള്‍ മുന്നോട്ടു നടന്നു .
ആകാശത്തുനിന്നും നിലാമാഴയുടെ വെള്ളിവെളിച്ചം ഞങ്ങള്‍ക്ക് മേല്‍ നനുനനുത്തു തൂകി ക്കൊണ്ടിരുന്നു .
ഛീ ഛീ ..
മാഷ്‌ മഴ നനഞ്ഞിട്ടെന്നപോലെ തുമ്മി .
"ജലദോഷം ഉണ്ടോ ?"
"മൂക്കിപ്പൊടി വലിച്ചിട്ടാടാ "
എന്നുത്തരം .
ഞങ്ങള്‍ക്കിടയില്‍ മൌനം തൊട്ടാല്‍ പൊട്ടുന്ന നീര്‍ക്കുമിള കളായി പാറി നടന്നു .

അങ്ങിനെ ഞങ്ങള്‍ ചക്കരക്കുട്ടന്റെ വീട്ടിലെത്തി .

 ഞങ്ങള്‍ ഗേറ്റ് ചാടി കോമ്പൌണ്ടില്‍ പ്രവേശിച്ചു .
ഗേറ്റില്‍ ചുറ്റി പ്പുണര്‍ന്നു കിടന്നിരുന്ന മുല്ല പോലും അറിയാതെ !

"ഇനി ആ ചാക്കഴിക്ക് "

മാഷ് പറഞ്ഞത് പോലെ ഞാന്‍ ചാക്കഴിച്ച് നോക്കിയപ്പോള്‍ ...

"ഇതെന്ത മാഷെ കഴുതയാണോ ?"

"ഒരു തമാശ പറഞ്ഞാല്‍ നീ ചിരിക്കാന്‍ കുറെ നേരമെടുക്കുന്നു .
അത് ഉടുമ്പ്‌ ആണെടാ .
നീ കയറെടുത്ത് അതിന്റെ അരയില്‍ കെട്ട്.
എന്നിട്ട് മുകളിലെക്കെറിയു.
ആ കയറിലൂടെ വേണം മുകളിലേക്ക് കയറാന്‍ ."

"മാഷ് ഈ കയറിലൂടെ ഒക്കെ കയറുമോ ?"

"ആക്കിയതാണല്ലേ...
ഞാനാ വൈദ്യര് മാഷിന്റെ കുറിപ്പടി വായിച്ചു യോഗ പഠിച്ചതല്ലെടാ "

"ന്റെ പട്ട്യെ,
ദെന്തിനാ ന്നെ ങ്ങനെ ചെയ്തെ ..
ഇക്ക് നടക്കാനും പറ്റാണ്ട് ആയീലോ .."
അകത്തു ചക്കര ക്കുട്ടന്റെ അമ്മ കുഞ്ഞിപ്പെണ്ണ് പിരാകുന്നത് കേള്‍ക്കാമായിരുന്നു .
കഴിഞ്ഞ ആഴ്ച ആണല്ലോകുഞ്ഞിപ്പെണ്ണിനെ  റൊണിന്റെ പട്ടി കടിച്ചത് .. 

അങ്ങിനെ ഞങ്ങള്‍ ചക്കരക്കുട്ടന്റെ ബെഡ് റൂമിനു അരികിലെത്തി .
അവന്റെ ഫൈബര്‍ ജാലകത്തില്‍ മാഷ്‌ കട്ടര്‍ കൊണ്ട് ഒരു മൊട്ട വരച്ചു .
എന്നിട്ട പതുക്കെ ഒരു തട്ട് .
'ടിന്‍ ..'
മൊട്ട താഴെ വീണു .

ആ ജാലക പ്പഴുതിലൂടെ ഞങ്ങള്‍ അകത്തേക്ക് നോക്കി .
ചക്കരക്കുട്ടന്‍ അതാ ലോഗിന്‍ ടൈപ്പ് ചെയ്യുന്നു .
ആ ദൃശ്യം മാഷിന്റെ ക്യാമറ ഒപ്പികൊണ്ടിരുന്നു .
പാസ് വേഡില്‍ ക്ലിക്ക് ചെയ്തു ഡാഷ് ബോര്‍ഡില്‍ കയറിയപ്പോള്‍ ..

"മതി നമുക്ക് പോകാം ".
മാഷ് പറഞ്ഞു .
അങ്ങനെ ഞങ്ങള്‍ പുറത്തിറങ്ങി .
ആളൊഴിഞ്ഞ നിരത്തില്‍ ഒരു ബസ്സ്‌ സ്റ്റോപ്പില്‍ ഞങ്ങള്‍ കുത്തിയിരുന്നു .
മാഷ് ക്യാമറ ലാപ്പില്‍ കണക്ട് ചയ്തു .

"  പാസ് വേഡ നമുക്ക് സ്ലോ മോഷനിട്ടു കണ്ടു പിടിക്കാം ."

"അതാ അവന്‍ 'C'അമര്‍ത്തി .
'H'..'A'..'K'..'K'..
'A'രണ്ടു പ്രാവശ്യം അമര്‍ത്തി ."

"അതുണ്ടാവും..
അങ്ങിനെ അത് കയ്യിലായി .
ഇനി അവനൊരു പണി കൊടുക്കം "

മാഷവന്റെ  പാസ് വേഡുമാറ്റി ബ്ലോഗ്ഗുകള്‍ എല്ലാം ഡിലീറ്റ് ചെയ്തു .

ഇരുട്ടില്‍ ആരോ ഓടി വരുന്ന ശബ്ദം .
മാഡം വരുകയാണ് .

"മാഷെ അതാ മാഡം വരുന്നു "

"ഹൌസ് മൈഡോ.
അവള്‍ വരട്ടെ .
അവളെ ഞാന്‍ ആ തൊമ്മി ക്കുഞ്ഞിന്റെ വീട്ടില്‍ ജോലിക്ക് വിട്ടതാട"

"കിട്ടി മാഷെ ."
മാഡം ഒരു എ ടി എം കാര്‍ഡ്‌ മാഷിന്റെ കൈയ്യിലേക്ക് ഇട്ടു കൊടുത്തു .

"ഒരു പാടു ബുദ്ധിമുട്ടിയല്ലേ
ഞാന്‍ തന്ന
കാര്‍ഡ്‌പകരം വച്ചിട്ടില്ലേ ?"

"ഉവ്വ്  "

"നാളെ അവന്‍ കാര്‍ഡ്‌ മെഷീനില്‍ ഇടുമ്പോള്‍ വിവരമറിഞ്ഞോളും"

പെട്ടെന്ന് ഒരു ലോഹ ക്കുഴലിന്റെ സ്പര്‍ശം .
പിന്നില്‍ സി ഐ ഡി മൂസ !

"യുവര്‍ അണ്ടര്‍ അരസ്റ്റ്."
പിസ്റ്റള്‍ വിരലിലിട്ടു കറക്കി മൂസ പറഞ്ഞു .
ഞങ്ങള്‍ കൈകള്‍ ഉയര്‍ത്തി പ്പിടിച്ചു .

"ഓടി രക്ഷപ്പെടാമെന്ന് വിചാരിക്കണ്ട .
ഓട്ടത്തില്‍ എന്നെ തോല്‍പ്പിക്കാന്‍ ആരുമില്ല .
ശംശയമുണ്ടെങ്കില്‍ നോക്കാം ."

"എനിക്ക് സംശയമുണ്ട്‌ "
മാഷ് പറഞ്ഞു .

"എന്നാല്‍ നോക്കാം "
മൂസ .

അങ്ങനെ ഞങ്ങള്‍ ഓടാന്‍ തുടങ്ങി .
ഓട്ടത്തില്‍ മൂസ അതിവേഗം ബഹു ദൂരം മുന്നേ ആയപ്പോള്‍ മാഷിന് മാത്രം അറിയാവുന്ന ഒരു ഇട വഴി യിലൂടെ ഞങ്ങള്‍ ഗതി മാറി ഓടി .
*****

14 അഭിപ്രായങ്ങൾ:

 1. വാക്കുകളിലും വരികളിലും നര്‍മ്മം പൊതിഞ്ഞെഴുതാനുള്ള കഴിവ് ,...അതൊരു കഴിവ് തന്നെയാണ്‍ ട്ടൊ..അഭിനന്ദനങ്ങള്‍.

  മറുപടിഇല്ലാതാക്കൂ
 2. ക്ഷമിക്കണം എനിക്കൊന്നും മനസിലായില്ല ..ആര്‍ക്കിട്ടോക്കെയോ ഉള്ള പാരയാണിതെന്നു മനസിലായി //

  മറുപടിഇല്ലാതാക്കൂ
 3. ഹിഹിഹി ...
  മണ്ടന്‍ .
  ഇവന്റെ തലയില്‍ ഒരു പിണ്ണാക്കും ഇല്ല !
  ഇവനിപ്പോള്‍ എന്ത് കൊടുക്കും ?
  ഒരു 'ഉവ്വ' കൊടുത്താലോ ..
  "ഉവ്വ ഉവ്വ .."


  uvva

  മറുപടിഇല്ലാതാക്കൂ
 4. അപ്പോള്‍ കൈനീട്ടി നടക്കുന്നത് ധര്‍മ്മത്തിന് തന്നെ അല്ലെ? ചായക്കട നമ്മുടെ ആ പഴയ ചായക്കട തന്നെയല്ലേ? കൂട്ടിവായിക്കാന്‍ കഴിയാത്തത്‌ പോലെ അനുഭവപ്പെട്ടു.ചാടിച്ചാടി വഴുതിപ്പോകുന്ന ഹാസ്യരസങ്ങള്‍.

  മറുപടിഇല്ലാതാക്കൂ
 5. ഹാസ്യത്തെ തല കീഴാക്കി കളിക്കുന്ന ഈ കളിക്ക് ചില്ലറ മെയ്‌വഴക്കം പോരാ. ഒരു റിലേ കോമഡി പോലെ രസകരം. എങ്കിലും ചിലത് രമേശ്‌ സര്‍ പറഞ്ഞപോലെ പിടിതരാതെ നില്‍ക്കുന്നുണ്ട്. എങ്കിലും നര്‍മ്മം തികച്ചും പുതുമയുള്ളത്.

  മറുപടിഇല്ലാതാക്കൂ
 6. കൊള്ളാം കേട്ടോ....ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വരണം http://www.computric.co.cc/

  മറുപടിഇല്ലാതാക്കൂ
 7. ഇതെന്താ നര്‍മം whole sale ആയി കൊടുക്കുകയാണോ..?
  രസിച്ചു.

  മറുപടിഇല്ലാതാക്കൂ
 8. വര്‍ഷിണി,
  അരൂര്‍,
  ഫൈസു,
  റാംജി,
  സലാം,
  ഹാക്കര്‍,
  മൈഫ്ലവര്‍,
  പ്രിയപ്പെട്ട നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ക്കെല്ലാം നന്ദിയുണ്ട്.
  അരൂര്‍,തീര്‍ച്ചയായും ഒരു പോരായ്മ തന്നെ മേല്‍പ്പറഞ്ഞതെല്ലാം.
  അതിനിയും സംഭവിക്കാന്‍ പാടില്ല.
  പിന്നെ വന്നുപോയ എല്ലാവര്‍ക്കും നന്ദി...

  മറുപടിഇല്ലാതാക്കൂ
 9. കൊള്ളാട്ടോ കോയാ ഇന്ജ്ജ് ആളു പുലിയാ തേങ്ങാ പുണ്ണാക്ക വെറും നോച്ചക്കന്‍ എലി അല്ല പിന്നെ .................................ഹഹഹ

  മറുപടിഇല്ലാതാക്കൂ
 10. ചിന്തിച്ചാല്‍ മനസ്സിലാവുന്ന നര്‍മ്മമുഹുര്തങ്ങളുണ്ട് ഇതില്‍, എങ്ങിലും ചിലത് മനസ്സിലായില്ല

  മറുപടിഇല്ലാതാക്കൂ
 11. അതന്നെ.മുഴുവന്‍ പിടികിട്ടിയില്ല.

  മറുപടിഇല്ലാതാക്കൂ
 12. ഒരു തിരക്കഥ വായിച്ചതുപോലെ തോന്നി. കുറേ ബ്ളോഗര്‍മാരെ കഥാപാത്രങ്ങളാക്കി സിനിമയെടുക്കാന്‍ പ്ളാനുണ്ടോ?

  മറുപടിഇല്ലാതാക്കൂ
 13. അയ്യോ പാവം ,
  ശങ്കര നാരായണന്‍ ,
  മൊട്ട മനോജ്‌ ,
  മുല്ല ,
  സ്വപ്ന സഖി ,
  ഇവിടെ വരുകയും അഭിപ്രായങ്ങള്‍ തന്നു ധന്യ മാക്കുകയും ചെയ്തതിനു നന്ദി ...
  പിന്നെ സ്വപ്ന സഖി ,
  ഞാന്‍ മനസ്സില്‍ കാണുന്നതിനു മുന്‍പേ വെള്ളിത്തിരയില്‍ കണ്ടു അല്ലെ !
  എന്തായാലും ഒന്ന് പരീക്ഷിച്ചു നോക്കാം .
  ഹീറോയിന് വേറെ അന്വേഷിക്കുന്നില്ല .
  നൃത്തമൊക്കെ ഒന്ന് പ്രക്ടീസ്സു ചെയ്തോളു .
  നാഗവല്ലിയുടേത് പോലുള്ള വേഷമാണ് .
  ആവാഹിച്ചു കൊണ്ട് വരുവാനുള്ളതാണ്.

  മറുപടിഇല്ലാതാക്കൂ

നിങ്ങളുടെ പ്രതികരണങ്ങള്‍ എന്നിലെ നല്ല രചയിതാവിനെ രൂപപ്പെടുത്തും .