2011, ഫെബ്രുവരി 10, വ്യാഴാഴ്‌ച

ഒരു മറവിക്കാരന്‍ .

കമന്റു ബോക്സ്‌  നോക്കിയത് വെറുതെയായില്ല .

താങ്കളുടെ നര്‍മ്മ പോസ്റ്റുകള്‍ എല്ലാം വായിക്കുന്ന ഒരാളാണ് ഞാന്‍ .
ഓരോ പോസ്റ്റു വായിക്കുമ്പോളും എന്ത് മാത്രം കരഞ്ഞിട്ടുണ്ടെന്നോ..
ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിച്ചുകൊണ്ട് കൂനം മൂച്ചിയില്‍ നിന്നും ടിന്റു .

വെള്ളം  ദാഹിക്കുന്നു.
തല ചുറ്റുന്നോ..?
ഓപറ മിനി ക്ലോസ് ചെയ്തു മൊബൈല്‍ പോക്കറ്റില്‍ ഇട്ടു .

വെള്ളം ദാഹിച്ചു ചെന്ന് കയറിയത് വിക്ക് മോന്റെ തട്ട് കടയില്‍ .
"ഒരു ബുള്‍സെ വേണമായിരുന്നു "
(ഇവിടെ ബുള്‍സെ വാങ്ങിച്ചാല്‍ വെള്ളം ഫ്രീ ആണ് ).

"ഹ് ..ഹെന്നാ ..ഇരുന്നോ "
വിക്ക് മോന്‍ ഒരു മൊട്ട എടുത്തു ഉടച്ചു.

അങ്ങനെ ഞാന്‍ ആടുന്ന ബെഞ്ചില്‍ ബാലന്‍സ് ചെയ്തു ഇരിക്കവേ അവിടെ നമ്മുടെ സനോജിനെ കണ്ടു .

"ങ്ങീ .."
പാവം കരയുകയാണ് .

"എന്താ സനോജ് ?
എന്ത് പറ്റി.."
ഞാന്‍ ചോദിച്ചു .

"എന്റെ ..ബേ..."
പാവം ബോണ്ട വാങ്ങാന്‍ കാഷില്ലാഞ്ഞിട്ടാണ് .

"വിക്ക് മോനെ നമ്മുടെ സനോജിന് രണ്ടോ മൂന്നോ ബോണ്ട കൊടുത്തേക്കു .
കാശ് എന്റെ പറ്റില്‍ എഴുതിക്കോ .
പാവം നമ്മുടെ സനോജല്ലേ ."

വിക്ക് മോന്‍ എന്നെ കണ്ണുരുട്ടി ഒന്ന് നോക്കി .
'(((റോ))) ..'
എന്നിട്ട് രണ്ടാമത്തെ മുട്ടയും പൊട്ടിച്ചു ചട്ടിയില്‍ ഒഴിച്ചു .

"ഡാ ചെക്കാ ...
എന്റെ ..എന്റെ ..ബേഗ് താടാ .."
സനോജ് ചില്ലലമാരയില്‍ കൈ ചൂണ്ടി യാണ് കരയുന്നത് .
അവിടെ ബോണ്ട യുടെയും സമൂസ യുടെയും പരിപ്പ് വടയുടെയും കൂട്ടത്തില്‍ കറുത്ത ബേഗും ഇരിക്കുന്നുണ്ട്‌ !

"ഹ്മ്മ...മിണ്ടാതിരുന്നോ ...
പഴുത്ത ചട്ടുകം ച ..ച ..ചന്തിയില്‍ വച്ചു തരും ഞാന്‍ .
#@*..."
വിക്ക് മോന്‍ ചട്ടുകം ഉയര്‍ത്തി ക്കാണിച്ചു.

കഴിഞ്ഞ ആഴ്ച നാണ്വാരുടെ ചായക്കടയിലും ഇത് പോലെ സനോജ് ബ്ലോഗ്‌ ..സോറി ..ബേഗ് മറന്നു വച്ചതാണ് .
എന്നാലും ഇങ്ങനെ ഒരു മറവിയുണ്ടോ!

"കൊടുക്ക്‌ വിക്ക് മോനെ ..."
ഒന്ന് ഇടപെട്ടു നോക്കാം .

"ഉവ്വ ..ഹ് ..ഹുവ്വ ... .
ഹ ..ഹത് ..ഇന്റെ.. ബേഗാ.."
വിക്ക് മോന്‍ ഉപ്പു പൊടിക്ക് പകരം വിമ്മു പൊടി ബുള്‍സെയില്‍ വിതറി .
(അത് പിന്നീടാണ് എനിക്ക് മനസ്സിലായത്‌ )

"ഛെ..ചെ ..ചേട്ടന്‍ ..വേണമെങ്കില്‍ ഹി ..ഹിത് കഴിച്ചിട്ടു വേഗം വീട്ടിലേക്കു പൊക്കോ "
(ഹിഹിഹി ...)

ഇത്രയും ടൈപ്പു ചെയ്തു കഴിഞ്ഞപ്പോള്‍ സിസ്റ്റം ടേണ്‍ ഓഫ്‌ ആയി .
പിന്നെ പഠിച്ച പണി പതിനെട്ടും നോക്കി .
ശരിയാകുന്നില്ല .

അങ്ങിനെ കംപ്യുട്ടര്‍ രാജുവിനെ കാറെടുത്ത് പൊക്കി കൊണ്ടുവന്നു .
രാജു സിസ്റ്റം അഴിച്ചു നോക്കി ഇങ്ങനെ പ്രഖ്യാപിച്ചു .
"നിങ്ങളുടെ പ്രോസ്സസ്സര്‍ പോയി .
മെന്റല്‍ ആണല്ലേ !"

"ഹെന്ത് ..
പ്രോഫസ്സര്‍ പോയോ ..?"
നാവുളുക്കിയതാണ് .
ഇതെല്ലാം അടുക്കള യിലിരുന്നു ഭാര്യ കേള്‍ക്കുന്നുണ്ടായിരുന്നു .

"ദേ മനുഷ്യാ ..
ഒന്നിങ്ങോട്ടു വന്നെ .."
ഭാര്യ വിളിക്കുന്നുണ്ട് .
നോക്കിയിട്ട് വരാം .

"എന്താടീ എന്ത് പറ്റി ?"

"നിങ്ങളുടെ ഏത് പ്രൊഫസറ പോയത് ?
മെന്റല്‍ ആയിരുന്നല്ലേ ..!"

ഇവളെ ഒന്ന് പറ്റിക്കണം .
ഹിഹിഹി ...
"മരിച്ചു പോയതാടീ ..
പാവമായിരുന്നു .."

"നമുക്കാ പ്രൊഫസറുടെ വീട് വരെ ഒന്ന് പോകണം .
എത്രയായാലും നിങ്ങടെ പ്രൊഫസര്‍ അല്ലെ "

"അത് വേണോ ...?''

"വേണം "

കുഴഞ്ഞല്ലോ .
കൈ അറിയാതെ തലയില്‍ തലോടി .
ഇനി മാഷെ വിളിച്ചാലെ രക്ഷയുള്ളൂ .
മൊബൈല്‍ എടുത്തു കോള്‍ ചെയ്തു .

"എന്താടാ ...."
മാഷാണ് .

കാര്യം പറഞ്ഞു .

"ഹഹഹ ..
ഇത്രേള്ളൂ.
കേച്ചേരി ചെന്ന് വലത്തോട്ടു തിരിഞ്ഞാല്‍ വേലൂരില്‍ പുതിയ പോസ്ടാഫീസിനടുത്തു ഒരു മെഡിക്കല്‍ കോളേജ്   പ്രൊഫസര്‍ രണ്ടാഴ്ച്ച മുന്‍പ് മരിച്ചിട്ടുണ്ടായിരുന്നു .
അവിടെ പോയൊന്നു നോക്ക് .
എനിക്ക് തിരക്കുണ്ട്‌ "
ഫോണ് കട്ടായി .

(ബാക്കി അടുത്ത ലക്കം .)
**********    

25 അഭിപ്രായങ്ങൾ:

 1. നന്നാവുന്നുണ്ട്. തുടര്‍ന്നും എഴുതുക. എല്ലാ ഭാവുകങ്ങളും.

  മറുപടിഇല്ലാതാക്കൂ
 2. നല്ലത്... ബാക്കി ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 3. ഇത് കൊള്ളാല്ലോ..!!
  ആര്‍ക്കൊക്കെയോ ഇട്ടു കൊട്ടുന്നുമുണ്ടല്ലേ..?
  അമളിയുടെ ബാക്കി കേള്‍ക്കാന്‍ വരുന്നുണ്ട്.

  മറുപടിഇല്ലാതാക്കൂ
 4. ആഹാ
  തല തിരിഞ്ഞ കേള്‍വികള്‍ നല്ല രസം

  മറുപടിഇല്ലാതാക്കൂ
 5. ഇത് വ്യതസ്തമായ വായന തന്നെ. മുഴുവന്‍ കാര്യങ്ങള്‍ പിടികിട്ടിയിട്ടില്ല. എങ്കിലും ഒരുരുത്തര്‍ക്ക് വേണ്ടത് അവരവര്‍ വായിച്ചെടുത്തു വ്യാഖ്യാനിക്കുന്ന മനുഷ്യ സഹജമായ രീതികളെ നന്നായി അവതരിപ്പിച്ചിരിക്കുന്നു. ബാക്കികൂടി എഴുതുക. നല്ല നര്‍മ്മം. ബാഗിന്റെ കാര്യം ഇപ്പോഴും സസ്പെന്‍സില്‍ ആണ്.

  മറുപടിഇല്ലാതാക്കൂ
 6. എനിക്ക് മനസ്സിലാകുന്നില്ലല്ലോ ഇത് വായിച്ചിട്ട്.
  അല്ലെങ്കിലും ഞാനൊരു പൊട്ടത്തിയാ...

  മറുപടിഇല്ലാതാക്കൂ
 7. ഹ്മം ഹ ഹ, എനിക്ക് മനസ്സിലായി, എല്ലാം മനസ്സിലായി. നന്നയി പുഷ്പാ.

  മറുപടിഇല്ലാതാക്കൂ
 8. അടുത്ത ഭാഗം വേഗമാവട്ടെ..
  അണിയറയില്‍ ഭാര്യ കസറുന്നുണ്ട്‌..

  മറുപടിഇല്ലാതാക്കൂ
 9. ഖണ്ടശ ആവാച്ചാ കഷ്ടാണേ..നിക്ക് ഒന്നും അങ്ങട് പിടി കിട്ടണില്ല്യ ..:)

  മറുപടിഇല്ലാതാക്കൂ
 10. കമന്റു ബോക്സ്‌ നോക്കിയത് വെറുതെയായില്ല .
  താങ്കളുടെ നര്‍മ്മ പോസ്റ്റുകള്‍ എല്ലാം വായിക്കുന്ന ഒരാളാണ് ഞാന്‍
  ഓരോ പോസ്റ്റു വായിക്കുമ്പോളും എന്ത് മാത്രം കരഞ്ഞിട്ടുണ്ടെന്നോ..

  (ഇത് എന്നെ ഉദ്ദേശിച്ചാണ്..എന്നെ മാത്രം ഉദ്ദേശിച്ചാണ്, എന്നെ തന്നെ ഉദ്ദേശിച്ചാണ്...)

  മറുപടിഇല്ലാതാക്കൂ
 11. എനിക്കും കരയാന്‍ തോന്നുന്നു

  മറുപടിഇല്ലാതാക്കൂ
 12. ഒടുക്കത്തെ വിറ്റ് ചിരിച്ചു കുഴാങ്ങി

  മറുപടിഇല്ലാതാക്കൂ
 13. ചിരിയ്ക്കുന്നവരെ പകുതിയ്ക്കിട്ടു നിര്‍ത്തി കരയിയ്ക്കുന്നത് ക്രൂരതയാണ്‍ ട്ടൊ.

  വായിച്ചു ചിരിയ്ക്കാന്‍ ഒരു രസാണ്‍ ട്ടൊ..നന്ദി.

  മറുപടിഇല്ലാതാക്കൂ
 14. അയ്യോ പകുതിക്ക് നിര്‍ത്തിയോ..ഹ്മ്മ

  മറുപടിഇല്ലാതാക്കൂ
 15. എന്തായാലും ഞാന്‍ ഒന്നും പറയുന്നില്ല. ഇനി എന്തെങ്കിലും പറഞ്ഞാല്‍ അത് കുഴപ്പം ആയാലോ. നര്‍മ്മപോസ്റ്റ്‌ വായിച്ച് കരയുന്നുണ്ട് എന്നൊക്കെയാണ് അഭിപ്രായമേ..

  മറുപടിഇല്ലാതാക്കൂ
 16. പ്രൊഫസ്സര്‍ അടിച്ചുപോയല്ലേ... ഇങ്ങനെ കരയിപ്പിച്ചാല്‍ ചിലപ്പോള്‍ അടിച്ചുപോവും കെട്ടോ...

  മറുപടിഇല്ലാതാക്കൂ

നിങ്ങളുടെ പ്രതികരണങ്ങള്‍ എന്നിലെ നല്ല രചയിതാവിനെ രൂപപ്പെടുത്തും .