2010, നവംബർ 29, തിങ്കളാഴ്‌ച

അവള്‍ എല്ലാം എല്ലാമാണ്.

ഈറ്റില്ലം പിളര്‍ന്നു ഞാന്‍ പുറത്തെത്തി
ഭൂലോക കാഴ്ചകള്‍ കാണാന്‍ തുനിഞ്ഞിട്ട്
നദിക്കടിയില്‍ അടിയൊഴുക്കുണ്ടെന്നും
അവിടന്നാണ് ജീവന്‍ കരയേറി വന്നെന്നും
സഹ്ര്ദയ ലോകം തര്‍ക്കിച്ചു നില്‍ക്കും നേരം!

സ്ത്രീയെ കണ്ടു ഞാന്‍ അവളെന്‍ അമ്മയായ്
ഞാന്‍ വളരെ യവളെന്‍ കളിത്തോഴിയായ്
സഹോദരാ യെന്നോതി യവളെന്‍ അനുജത്തിയായ്
പിന്നെയവളെന്നെ കാമുകനെന്നു ചൊല്ലി

എന്റെ ചുണ്ടിനുമേല്‍ പൊടിമീശ കിളിര്‍ത്തു പിന്നെ
അതു ഘനമാര്‍ന്ന് അഗ്രം ചുരുട്ടവെ
വന്നവള്‍ നിറയെ പൊന്നണിഞ്ഞ വധുവായി
പിന്നെ കാലമെന്‍ വെള്ളി നൂലിട്ട മുടി കോതവെ
വിറയാര്‍ന്ന കരം ഗ്രഹിക്കാന്‍ വന്നവള്‍
മകളായും പേരക്കുട്ടികളായും!

പിന്നെയൊരു നാള്‍ ഞാന്‍ ചാരമായ് അഴിയവെ
ഭൂമിയായ് എന്നെ ഏറ്റുവാങ്ങുന്നു അവള്‍...
************

7 അഭിപ്രായങ്ങൾ:

  1. കൊള്ളാം .....ഇനിയും എഴുതില്ലേ ??

    മറുപടിഇല്ലാതാക്കൂ
  2. നല്ല ആശയം സ്ഫുരിപ്പിക്കുന്ന കവിത

    മറുപടിഇല്ലാതാക്കൂ
  3. word verification എടുത്തു കളഞ്ഞാൽ നന്നായിരുന്നു

    മറുപടിഇല്ലാതാക്കൂ
  4. ഇവിടെ വരുവാനും ആശംസിക്കാനും ശ്രമിച്ച എല്ലാവര്‍ക്കും നന്ദി...

    മറുപടിഇല്ലാതാക്കൂ

നിങ്ങളുടെ പ്രതികരണങ്ങള്‍ എന്നിലെ നല്ല രചയിതാവിനെ രൂപപ്പെടുത്തും .