2011, ജനുവരി 31, തിങ്കളാഴ്‌ച

വീണ്ടും ലിസി !

കാറ്റില്‍ പാലപ്പൂവിന്റെ നിറഞ്ഞ ഗന്ധം ..
മകരക്കുളിരില്‍ ചൊവ്വയുടെ അദൃശ്യ സാന്നിധ്യം...
ഒടുവില്‍ അതു സംഭവിച്ചു!
രാത്രിയുടെ നാലാം യാമത്തില്‍ കാത്തിരിപ്പിന്റെ അവസാനമായി ,
അവള്‍ പ്രത്യക്ഷപ്പെടുക തന്നെ ചെയ്തു...

പാലമരത്തിന്റെ നിഴലില്‍ വെളുത്ത ചേലയുടുത്തു അതാ  യക്ഷി !
മനുഷ്യരക്തം കുടിച്ചു ചുവന്ന ചുണ്ടുകളുള്ള,
കര്‍ണ്ണ ഞരമ്പു കോര്‍ത്തു പൊട്ടിക്കുന്ന ദ്രംഷ്ടകളുള്ള നമ്മുടെ  പ്രിയപ്പെട്ട ആ യക്ഷി!

ഞാന്‍ വിറയാര്‍ന്ന കൈകളോടെ  കാമറ എടുത്തു സൂം ചെയ്യാന്‍ തുടങ്ങി .
'ക്ലിക്ക് ..'

ഞാന്‍ ഫ്ലാഷ് ഓഫ് ചെയ്യാന്‍ മറന്നിരുന്നു .
അവളുടെ രൂപം എന്റെ കാമറ പകര്‍ത്തിയ പാടെ
പെട്ടെന്ന് യക്ഷി എന്റെ നേരെ തിരിഞ്ഞു .
ഹഹഹ ...എന്ന് ഒരു ചിരി !
ഞാനാകെ ഞെട്ടിത്തരിച്ചുപോയി!

കാച്ചെണ്ണയുടെ മണമുതിര്‍ക്കുന്ന പനംകുല പോലെയുള്ള മുടി കാറ്റില്‍ ആടിയുലയാന്‍ വിട്ടുകൊണ്ട് ,
ഒരു പിടി കൊത്തം കല്ല്‌ കൈ വെള്ളയില്‍ ആടി ,
നിലാവിന്റെ മന്ദഹാസവുമായി  അവളെന്റെ മുന്‍പില്‍ നിന്നു .
പേടിച്ചു പേടിച്ചങ്ങിനെ ഞാന്‍ നിന്ന് വിയര്‍ക്കുമ്പോള്‍ ,
മണി കിലുങ്ങുപോലെ  അവള്‍ ചിരിക്കാന്‍ തുടങ്ങി !

"അല്പം ചുണ്ണാമ്പു തരാമോ ?"
നുണക്കുഴികള്‍ വിടര്‍ത്തിക്കാണിച്ചു അവള്‍ എന്നോട് ചോദിച്ചു .

കഷ്ടം !
ഞാനത് മറന്നുപോയല്ലോ !
മാഷ് പ്രത്യേകം പറഞ്ഞതാണ്‌ യക്ഷി ചുണ്ണാമ്പും തളിര്‍ വെറ്റിലയും ചോദിക്കുമെന്ന് .
ഇനിയിപ്പോള്‍ എന്ത് ചെയ്യും ?

പോക്കറ്റില്‍ കയ്യിട്ടുനോക്കി.
ഓട്ടക്കീശയില്‍ എന്തുണ്ട് !
നാണ്വാരുടെ കടയില്‍ നിന്ന് വാങ്ങിയ ഒരു പൊതി ഹാന്‍സ്‌ ...
വിറയാര്‍ന്ന കരങ്ങളോടെ അത് പുറത്തേക്കെടുക്കുമ്പോള്‍ യക്ഷിയുടെ കണ്ണുകള്‍ തിളങ്ങി നിന്നു.

"സോറി ,ചുണ്ണാമ്പ് മറന്നു .
പാന്‍ മസാല മതിയാകുമോ ?"

"ഛീ ..."
അവള്‍ ഒന്നാട്ടി !
"ഞാന്‍ അരുതാത്തത് വല്ലതും ...?"

"വേണ്ട വേണ്ട .
പറഞ്ഞു മുഷിയണ്ട .
നമുക്ക് കൊത്തം കല്ല്‌ കളിക്കാം "
അവള്‍ എന്നെ ക്ഷണിച്ചു .
( എവിടെയോ കണ്ടു മറന്ന മുഖം ..!
ഇനി വല്ല സ്വപ്നത്തിലോ മറ്റോ !)

"പേരെന്താണ് ?"

"മറവിക്കാരനാണല്ലേ?
ഹിഹിഹി ..
എന്റെ പേര് ലിസി .
പത്താം ക്ലാസില്‍ നമ്മള്‍ ഒരുമിച്ചു പഠിച്ചതാണ് .
ഒക്കെ മറന്നു അല്ലെ ..!"

ഞാനറിയുന്ന യക്ഷിയാണ് .
പകുതി സമധാനമായി ...
"ഓര്‍ക്കുന്നു .
പക്ഷെ നിന്റെ മുഖം എന്തേ ഇങ്ങനെ മാറിപ്പോയി !"

"ഓ എന്ത് പറയാനാ ..
അന്ന് പത്താം ക്ലാസിന്റെ റിസള്‍ട്ട് അറിഞ്ഞ ദിവസം ..."

"തോറ്റുപോയല്ലേ ..?"

"തോറ്റതു ചേട്ടനല്ലേ !
ഞാന്‍  ജയിച്ച റിസള്‍ട്ട് അറിഞ്ഞു വീട്ടില്‍ പോവുകയായിരുന്നു .
അപ്പോള്‍ ഒരു നീല ഒമ്നി വാന്‍ വന്നെന്നെ കൊണ്ട് പോയി.''

"കിഡ്നാപ്പിംഗ് ?"

"അതേ .
മൂന്നു ദിവസം!
എല്ലാം കഴിഞ്ഞു ഒടുക്കം അവരെന്നെ റെയിവേട്രാക്കില്‍ കൊണ്ട് പോയി ഇട്ടു .
ഒടുവില്‍ എന്റെ സമയമായി.
ട്രെയിന്‍ ഇരമ്പിക്കുതിച്ചു വന്നു.
അങ്ങിനെ എന്റെ മുഖച്ഛായ  മാറിയതാണ് .''

"ഓ ഗോഡ് !"

"ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ ?"

"എന്താണ് ?"

"രണ്ടു മൂന്നു ദിവസമായല്ലോ ചേട്ടന്‍ ഇവിടെ ടെന്റുമടിച്ചു താമസിക്കാന്‍ തുടങ്ങിയിട്ട്..
ഞനെല്ലാം മറഞ്ഞിരുന്നു കാണുന്നുണ്ടായിരുന്നു.
ഇതെല്ലാം എന്തിനാണ് ?"

"എല്ലാം എന്റെ ഒരു സാഹസം!
ഞാന്‍ ഒരു ബ്ലോഗ്ഗര്‍ ആണ് ലിസി ....
എന്റെ കൂട്ടുകാരന്‍ വി എ പറഞ്ഞു  യക്ഷിക്കഥക്ക് ഇപ്പോള്‍ നല്ല സ്കോപ്പ് ആണെന്ന് .
അങ്ങിനെ ഞാന്‍ ഒരു യക്ഷിക്കഥ എഴുതാന്‍ ആശയത്തിനു വേണ്ടി നമ്മുടെ അനോണി മാഷില്ലേ ,
ആ പുള്ളിക്കാരനെ പോയൊന്നു കണ്ടു .
പുള്ളിയാ പറഞ്ഞത് കഥക്കൊപ്പം യക്ഷിയുടെ ഒരു ഒറിജിനല്‍ കളര്‍ ഫുള്‍ ഫോട്ടോ കൂടി ഇട്ടാല്‍ സംഗതി ഹിറ്റാകും എന്ന് .
നീ സാഹസീകനല്ലേ!
ഒന്നു ശ്രമിച്ചുനോക്ക്...
എന്നൊരു വെല്ലുവിളിയും.
ഒറിജിനല്‍ അല്ല എങ്കില്‍ കോപ്പിയടിച്ചതാണെന്നു പറഞ്ഞു ബ്ലോഗില്‍ ആകെ ബഹളമാകും.
പിന്നെ മോഷ്ടാവെന്നു മാറ്റപ്പേരും!
ഇതാവുമ്പോള്‍ ഒറിജിനലായി,
അനുഭവമെന്നു ലേബലും കൊടുക്കാം!“
"ഉവ്വ ഉവ്വ ..
പക്ഷെ ചേട്ടാ ,
യക്ഷിയുടെ ഫോട്ടോ ക്യാമറയില്‍ പതിയില്ലല്ലോ !"

"അതൊക്കെ പഴയ തരം കാമറയില്‍ അല്ലെ !
ഹിഹിഹി ..
ഇത് നോക്ക് .."
ഞാന്‍  മെനു തുറന്നു ഫോട്ടോ കാണിച്ചു കൊടുത്തു.
തന്റെ ഫോട്ടോ കണ്ട് യക്ഷി ആകെ ചമ്മിപ്പോയി ...!
(അവളിതൊക്കെ ആദ്യമായി കാണുന്നതല്ലേ)

യക്ഷിയൊന്നു വിരണ്ടു.
'thom
ആ തക്കം നോക്കി ഞാന്‍ ‘ഒന്നു നൃത്തം  ചെയ്യാമോ’ എന്നു ചോദിച്ചു.
അവളാകെ ലജ്ജിച്ചു കാല്‍ വിരലാല്‍ കളം വരച്ചു!

 നൃത്തച്ചുവടുകള്‍ അറിയാതെ ആണോ എന്തോ ,
പെട്ടന്നവള്‍ സ്റ്റെപ്പുതെറ്റി എന്റെ മാറിലേക്കു വീണു.
എന്റെ വിരലുകള്‍ അവളെ താങ്ങിയെടുക്കവേ,
ശക്തിയായി ഒരടി...

ഒരു പാടു യക്ഷികള്‍ എന്റെ നേര്‍ക്കു പാഞ്ഞടുക്കുന്നുണ്ടോ!
എന്റെ രക്തം കുടിച്ചു മതിവരാന്‍ ആര്‍ത്തിയാകുന്നുണ്ടോ?

ഇത്രയും ചിന്തിച്ചു ,
ശേഷം എന്റെ ബോധം മറഞ്ഞു.

ഓര്‍മ്മ വരുമ്പോള്‍ ഞാന്‍ വീട്ടില്‍ കട്ടിലില്‍ കിടക്കുകയാണ്.
അടുത്തു ഭാര്യയും മാഷും പിന്നെ യക്ഷിയും...

“ഞാന്‍ പറഞ്ഞില്ലേ അവനു ബോധം പോയിട്ടൊന്നുമില്ല,
തരിച്ചുകിടക്കുകയാണ് എന്ന്.”
മാഷു പറയുന്നു.

“ശരിയാ മാഷെ.
ഈ മനുഷ്യനു തരിപ്പു മാത്രമെ ഉള്ളൂ.
പോകാന്‍ മാത്രം ബോധമൊന്നും ഇല്ല.”
എന്റെ ഭാര്യയുടെ മറുപടി.

“അയ്യോടീ ..
അതാ യക്ഷി..
നിനക്കു കാണാന്‍ പറ്റുന്നുണ്ടോ?”
ഞാന്‍ ഭയന്നു നിലവിളിച്ചു.

“എന്റെ മനുഷ്യാ..
അതു യക്ഷിയും കക്ഷിയുമൊന്നുമല്ല.
നമ്മുടെ മാഡമാണ്..
ഞാനാ അവളെ ഈ വേഷം കെട്ടിച്ചു അവിടേക്കു പറഞ്ഞുവിട്ടത്”
ഭാര്യയുടെ ആ വാക്കുകള്‍ കേട്ടു ഞാനാകെ തകര്‍ന്നുപോയി.

“എന്തിനായിരുന്നു ..ഈ.. നാടകം...?”
ഞാന്‍ വിറച്ചു വിറച്ചു ചോദിച്ചു.

“നിങ്ങളാ മരം കോച്ചും മഞ്ഞത്ത് തണുത്തു വിറച്ചു യക്ഷിയേയും നോക്കി എത്ര ദിവസം ഇരിക്കും!
ഞാനിതെങ്ങിനെ സഹിക്കും മനുഷ്യാ..
ഒടുക്കം സഹി കെട്ടപ്പോഴാണ് മാഷിന്റെ ഈ ഐഡിയ ഞങ്ങളൊന്ന് പരീക്ഷിച്ചു നോക്കിയത്.
പിറകീന്നടിച്ചത് ഞാനാ‍.
പക്ഷെ ഇത്ര വലിയ മുഴ തലയില്‍ വരുമെന്നു ഞാന്‍ കരുതിയില്ല”
ഭാര്യ മൂക്കു ചീറ്റി.
***********

26 അഭിപ്രായങ്ങൾ:

  1. "സോറി ,ചുണ്ണാമ്പ് മറന്നു .
    പാന്‍ മസാല മതിയാകുമോ ?"
    ഹു കലക്കി....പിന്നെ ഭാര്യയുടെ ആ തല്ലും നന്നായിട്ടുണ്ട് ...

    മറുപടിഇല്ലാതാക്കൂ
  2. കലക്കി സ്നേഹിതാ ....
    വായിക്കാന്‍ ഒരു ഒഴുക്കുണ്ട്.നല്ല ശൈലി.ശരിക്കും ആസ്വദിച്ചു,
    വീണ്ടും എഴുതുക.

    മറുപടിഇല്ലാതാക്കൂ
  3. ഇഷ്ടപ്പെട്ടു. അങ്ങിനെ യക്ഷിയും വന്നെന്നു കരുതി. ഈ ഒളികാമറ വാര്‍ത്തകള്‍ യക്ഷിയും അറിഞ്ഞു കാണും. പിന്നെ എങ്ങിനെയാ വരിക.
    നല്ല ചിരിപ്പിക്കുന്ന പോസ്റ്റ്‌.

    മറുപടിഇല്ലാതാക്കൂ
  4. വീണ്ടും ലിസ അല്ലെ ? ലിസി അല്ലല്ലോ ?
    പോസ്റ്റ് ചിരിപ്പിച്ചു ..നര്‍മം നന്നായി വഴങ്ങും അല്ലെ ...

    മറുപടിഇല്ലാതാക്കൂ
  5. ഭാവന സ്രഷ്ടി യുടെ ഒരു വെത്യസ്ത മുഖം നിങ്ങളെ എല്ലാ പോസ്റ്റിലും പ്രകടമാണ്

    എന്നാലും ഭാര്യുടെ സ്നേഹം ഭയങ്കരം

    മറുപടിഇല്ലാതാക്കൂ
  6. യക്ഷിയെ തേടിയുള്ള യാത്ര രസിപ്പിച്ചു ട്ടോ.
    ശരിക്കും ഒരു യക്ഷിയെ കാണാന്‍ തോന്നിപോകുന്നു.
    കെട്ട്യോള് തന്ന അടിയുടെ വേദന ഇപ്പോഴും ഉണ്ടോ :)
    നല്ല രസത്തില്‍ വായിച്ചു . ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  7. ങ്ങാഹാ..കളി യക്ഷിയോടായോ?
    അപ്പോള്‍ പിന്നെ ഇതാണ് ഗതി..

    മറുപടിഇല്ലാതാക്കൂ
  8. ഹ ഹ ഹ രസകരമായിട്ടുണ്ട്. ഒത്തിരി ചിരിച്ചു. അപ്പോ ഈ പോസ്റ്റ് ഒറിജിനല്‍ തന്നെയാണ് അല്ലേ? അനുഭവം!

    മറുപടിഇല്ലാതാക്കൂ
  9. സ്നേഹമുള്ള ഭാര്യ!
    ഇഷ്ടപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ
  10. ചിരി അടങ്ങണില്ലാ...അഭിനന്ദനങ്ങള്‍ ട്ടൊ.

    മറുപടിഇല്ലാതാക്കൂ
  11. ആചാര്യന്‍ ,
    തിക്കോടിയന്‍ ,
    സലാം ,
    അരൂര്‍ ,
    മുല്ല ,
    ശങ്കര നാരായണന്‍ ,
    അയ്യോ പാവം ,
    ചെറു വാടി,
    മേ ഫ്ലവേര്‍സ് ,
    നൌഷു,
    സ്വപ്ന സഖി ,
    എക്സ് പ്രവാസിനി ,
    വര്‍ഷിണി ,
    ഇസ്മയില്‍ ,
    എല്ലാവര്‍ക്കും നന്ദി .
    പിന്നെ ഇവിടെ വന്നു പോയവര്‍ക്കെല്ലാം .

    മറുപടിഇല്ലാതാക്കൂ
  12. അടി ഒന്നേകിട്ടിയുള്ളൂ അതോ പിന്നേ എണ്ണാന്‍ കഴിഞ്ഞില്ലേ..

    മറുപടിഇല്ലാതാക്കൂ
  13. “ശരിയാ മാഷെ.
    ഈ മനുഷ്യനു തരിപ്പു മാത്രമെ ഉള്ളൂ.
    പോകാന്‍ മാത്രം ബോധമൊന്നും ഇല്ല.”
    എന്റെ ഭാര്യയുടെ മറുപടി.

    നന്നായി മാഷേ
    അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  14. നര്‍മ്മം രസിച്ചൂട്ടോ..........!!
    അഭിനന്ദനങ്ങള്‍ .........!!

    മറുപടിഇല്ലാതാക്കൂ
  15. ചിരിപ്പിച്ചു, ഇടക്കു പാവം വിഷയദാരിദ്ര്യം അനുഭവിക്കുന്ന ബ്ലോഗര്‍മാര്‍ക്കിട്ടും ഒന്നു കൊട്ടിയോ....... ഹ ഹ

    മറുപടിഇല്ലാതാക്കൂ
  16. ഒരിടവേളക്ക് ശേഷം യക്ഷി വീണ്ടും മലയാളക്കരയില്‍.......

    മറുപടിഇല്ലാതാക്കൂ
  17. പുഷ്പാംഗദേട്ടാ...യക്ഷി കഥ കൊള്ളാം

    ഓ.ടോ.: വിശ്വാസിൽ പോകാറുണ്ടോ?

    മറുപടിഇല്ലാതാക്കൂ
  18. കഥ കൊള്ളാം... ഇഷ്ടമായി... :)

    മറുപടിഇല്ലാതാക്കൂ

നിങ്ങളുടെ പ്രതികരണങ്ങള്‍ എന്നിലെ നല്ല രചയിതാവിനെ രൂപപ്പെടുത്തും .