2011, ഫെബ്രുവരി 26, ശനിയാഴ്‌ച

കുട്ടപ്പായി.. ഡേറ്റ് എന്നാണ് ?

(ഒരു മറവിക്കാരന്‍ . തുടര്‍ച്ച )

മറവിക്കാരന്റെ രണ്ടാം ഭാഗം എഴുതുന്ന കാര്യം മറന്നിരിക്കുകയായിരുന്നു .
ശ്ശൊ ...
ചെറുതായിട്ട് അമ്ലീഷം ഉണ്ടോന്നു സംശയം !
ഓര്‍മിക്കാന്‍ ശ്രമിച്ചു നോക്കട്ടെ ...

ഓര്‍മ്മകളെ കൈവള ചാര്‍ത്തി ,...
വരൂ വരൂ കടന്നു വരൂ ..
കടന്നു വരൂ ...
മടിച്ചു നില്‍ക്കാതെ ..
അറച്ചുനില്‍ക്കാതെ ..

'ക്ടിന്‍ ...'
ഗിയര്‍ വീണു !
അപ്പോള്‍ തുടങ്ങാം ...

......അങ്ങിനെ ഞങ്ങള്‍ പ്രൊഫസറുടെ വീട്ടില്‍ പോകാന്‍ചമഞ്ഞു  ഒരുങ്ങിത്തന്നെ  കാറില്‍ കയറി. ഡോര്‍ അടച്ചു.
ക്ലച്ചു റിലീസ് ചെയ്തു ഗിയര്‍  ഫസ്റ്റില്‍ വീഴ്ത്തവേ' വണ്ടി 'ഒന്ന് കുലുങ്ങി എന്നെ വാഴ്ത്തിക്കൊണ്ട് ഇങ്ങനെ പറഞ്ഞു ...

ഛെ തെറ്റിപ്പോയി !
കുലുങ്ങി പ്പറഞ്ഞത്‌ ഭാര്യയാണ് ..!

"എന്തായാലും ഒരുങ്ങി ഇറങ്ങിയതല്ലേ.
നമുക്ക് വടക്കാഞ്ചേരിക്ക് പോകാം.
എന്റെ പഞ്ചറ...ശ്ശൊ .. ശ്ശേ..പഞ്ചാരക്കുട്ടനല്ലേ .
പ്ലീസ് പ്ലീസ് .."
(ഹാവു രക്ഷപ്പെട്ടു )

ഞാന്‍ സീരിയസ്സാണ് .
മുഖത്ത്  ഗൌരവം വരുത്തി ഞാന്‍ ഒരു ചോദ്യം അങ്ങോട്ടു കൊടുത്തു .
"അപ്പോള്‍ പ്രൊഫസര്‍ ...?"

ഭാര്യക്ക് ചിരി വന്നു .

കൂട്ടത്തില്‍ എനിക്കും.. .
(ഉള്ളിലാണ് ..ഉള്ളിലാണ് ..)

"തേങ്ങാക്കുല..
 ഇന്ദുവിന്റെ മകളെ പ്രസവത്തിനു അഡ്മിറ്റാക്കി.
 ഒന്ന് പോയിക്കാണണ്ടേ.?
നിങ്ങള്‍ വണ്ടി ഹോസ്പിറ്റലിലേക്ക് എടുക്കുന്നുണ്ടോ മനുഷ്യാ ...?"

ഇല്ലെങ്കില്‍ ..എന്നാണു സാധാരണ നമ്മള്‍ പറയാറ് .
എന്റെ കാര്യത്തില്‍ ചില തിരുത്തലുണ്ട് .

"അത് ശരി .
എന്നാല്‍ അത് മുന്നേ പറഞ്ഞാലെന്താ ?"

"മുന്നേ പറഞ്ഞാല്‍ നിങ്ങള്‍ക്കു തലവേദന ,വയറുവേദന തുടങ്ങിയ കലാപരിപാടികള്‍ ഉടനെ തുടങ്ങില്ലേ !
ഇപ്പോള്‍ ഇങ്ങനൊക്കെ പറയാനേ സൌകര്യപ്പെട്ടുള്ളൂ ..
പിന്നെ പോകുന്ന വഴിക്ക് കുറച്ചു ഫ്രൂട്സും വാങ്ങണം ."

തണ്ണിമത്തന്‍ തന്നെ വാങ്ങിച്ചു കൊടുത്തേക്കാം എന്ന് മനസ്സില്‍ വിചാരിച്ചു വണ്ടി മുന്നോട്ടെടുത്തു .

ഭാര്യയുടെ അടുത്ത കൂട്ടുകാരി ആണ് ഇന്ദു .
(ഇത് യഥാര്‍ത്ഥത്തില്‍ നടന്ന സംഭവമായതുകൊണ്ട് പേരുകള്‍ മാറ്റി പറയണം എന്നാണു കണിയാന്റെ ശുപാര്‍ശ .
അതുകൊണ്ട് പേരുകള്‍ മാറ്റി പറയുന്നു .
മാത്രമല്ല അനുഭവത്തില്‍ ചേര്‍ക്കുന്നുമില്ല )

ഇന്ദുവിന്റെ മകള്‍ നീതുവിനെ കല്യാണം കഴിച്ചത് പ്രവാസിയായ കുട്ടപ്പായി ആണ് .
(അവനിതൊന്നും വായിക്കില്ലെന്നെ ..
ഹിഹിഹി ..)

കുട്ടപ്പായി അമ്മയുടെ മോനാണ്  ..
അതുകൊണ്ടാണല്ലോ കുട്ടപ്പായി ഡോക്ടറെയും മെഡിക്കല്‍ വിഭാഗത്തെയും തള്ളിപ്പറഞ്ഞു അമ്മയെ ഉയര്‍ത്തിപ്പിടിച്ചത് !

"കുട്ടപ്പായി.. ഡേറ്റ് എന്നാണ് ?"

"എന്റെ അമ്മ പറഞ്ഞത് അഞ്ചാം തിയതിയാണ് മാഷേ .."
ഭാര്യയുടെ ഡേറ്റ് ചോദിച്ചാല്‍ കുട്ടപ്പായി ഇങ്ങനെ മറുപടി പറയും  .
അമ്മയോട് നല്ല സ്നേഹമുള്ള മോന്‍ !

വിവാഹ ശേഷം കുട്ടപ്പായി ഗള്‍ഫില്‍ തിരികെ പോവുകയും ഭാര്യ നീതുവിന്റെ ഡെലിവറിക്ക് ലീവില്‍ വരുകയും ചെയ്തു .
വടക്കാഞ്ചേരി ഹോളി ഹോസ്പിറ്റലില്‍  (എങ്കക്കാട് റൂട്ടില്‍ ) ആണ് അവളെ കാണിച്ചിരിക്കുന്നത് .

ഗൈനക്കോളജിസ്റ്റ് സുജ ബോബി പറഞ്ഞ ഡേറ്റ് ആയ ജനുവരി മുപ്പതും കഴിഞ്ഞു ,
"കുട്ടപ്പായി ചേട്ടാ ഡേറ്റ് ആയി .
ഹോസ്പിറ്റലില്‍ പോകേണ്ടേ ?
വീട്ടിലേക്കു വരൂ ചേട്ടാ .."
നീതു ഭര്‍ത്താവിനു ഫോണ് ചെയ്തു ചോദിച്ചു .

"ഇല്ല ഭാര്യേ ..
അത് ശരിയാവില്ല .
എന്റെ അമ്മ പറഞ്ഞത് നീയും കേട്ടതല്ലേ !
അഞ്ചാം തിയതിയാണ് ശരിക്കും ഡേറ്റ് .
അമ്മയ്ക്കും എനിക്കും അറിയാത്ത കാര്യം നിന്റെ ഡോക്ടര്‍ക്കെങ്ങിനെ അറിയാം .
അഞ്ചാവട്ടെ അപ്പോള്‍ ഞാന്‍ വരാം "

ഒടുക്കം രണ്ടാം തിയ്യതി പെയിന്‍ തോന്നിത്തുടങ്ങി .
വരാന്‍ പറയാന്‍ കുട്ടപ്പായി ഫോണ്‍ എടുക്കുന്നില്ല .

അങ്ങിനെ രണ്ടാം തിയ്യതി ആയപ്പോള്‍ പേടിച്ചു വിരണ്ടു ഇന്ദു നീതുവിനെ ഹോസ്പിറ്റലില്‍ അഡ്മിറ്റാക്കി.

ഈ തീരുമാനം കുട്ടപ്പായിയെയും അമ്മയെയും വളരെ ചൊടിപ്പിച്ചു .
അവര്‍ ഹോസ്പിറ്റലില്‍ വന്നു വഴക്കും തുടങ്ങി .

ഡെലിവറി നോര്‍മല്‍ അല്ലാത്തതുകൊണ്ട് സിസേറിയന്‍ വേണ്ടിവന്നു .
സമ്മത പത്രം ഒപ്പിട്ടു നല്‍കാന്‍ കുട്ടപ്പായി തയ്യാര്‍ അല്ല .
ആരും പറയുന്നത് കുട്ടപ്പായി അനുസരിക്കുന്നുമില്ല  !

ഞങ്ങള്‍ ഹോസ്പിറ്റലില്‍ ചെന്ന് കയറുമ്പോള്‍ അവിടെ അങ്ങനെ ഒരു  ബഹളം നടക്കുകയാണ് .

ഇന്ദു ആണെങ്കില്‍ ആകെ തളര്‍ന്നിരിക്കുന്നു .
ഡോക്ടര്‍ സുജാ ബോബി തന്റെ സര്‍വീസിലെ ആദ്യത്തെ അനുഭവത്തിന്റെ തീ ചൂള യിലാണ് .
മറ്റുള്ളവരും ആകെ സ്തംഭിച്ചു നില്‍ക്കുന്നു .

നീതു ലേബര്‍ റൂമില്‍ ക്രിട്ടിക്കല്‍ സ്റെജില്‍ .
ഓപ്പറേഷന്‍ മാത്രമേ വഴിയുള്ളൂ .
പക്ഷെ സമ്മതി പത്രത്തില്‍ കുട്ടപ്പായി ഒപ്പ് വെക്കാന്‍ കൂട്ടാക്കുന്നില്ല !

"കുട്ടപ്പായി എന്താ ഇത് !
രണ്ടു ജീവന്റെ പ്രശ്നമാണ് .
ഒന്ന് നിന്റെ ഭാര്യയും മറ്റേതു നിന്റെ കുഞ്ഞുമാണ് !
ഒപ്പിട് കുട്ടപ്പായി "
എന്റെ ഭാര്യ ഒന്നിടപെട്ടു നോക്കി .

"ആര് പറഞ്ഞാലും അഞ്ചാംതി ആകാതെ ഞാനൊപ്പിടില്ല.
രണ്ടു ദിവസം ഇവര്‍ക്ക് വെയ്റ്റ് ചെയ്‌താല്‍ എന്തായിരുന്നു ?
എന്റെ അമ്മയുടെ വാക്കിന് ഒരു വിലയുമില്ലേ ?"
കുട്ടപ്പായി അലിയുന്നില്ല .

"എന്റെ മോളെ ഇതാ സ്ഥിതി !
ഡോക്ടര്‍ കാലു വരെ പിടിച്ചു നോക്കി .
ഡേറ്റ് ആയില്ല എന്നും പറഞ്ഞു അവന്‍ ആകെ ചൂടിലാണ് ."
ഇന്ദു കരഞ്ഞു തുടങ്ങി .

"ഇവനേതു പട്ടിക്കാട്ടുകാരന..ഓപ്പറേഷന് കാശില്ലെങ്കില്‍ അത് പറ .
ഞങ്ങള്‍ പിരിവിട്ടു കൊടുക്കാമല്ലോ "മറ്റു പെഷ്യന്സും ബന്ധുക്കളുംക്ഷുഭിതരായി .

"അമ്മെ കുട്ടിയും തള്ളയും അങ്ങോട്ടോ ഇങ്ങോട്ടോ എന്ന അവസ്ഥയിലാണ് .
നമുക്കവരെ രക്ഷിക്കെണ്ടേ ..
മകനോട്‌ ഒപ്പിടാന്‍ പറയൂ .."
ഭാര്യ അവന്റെ അമ്മയുടെ അടുത്തു പറഞ്ഞു നോക്കി .

"അതവരുടെ ഒരു തട്ടിപ്പാണ് .
വെറുതെ ഓപ്പറേഷന്‍ ചെയ്തു കാശ് തട്ടിക്കാന്‍ വേണ്ടി ...
ഡേറ്റ് ആയാല്‍ എല്ലാം തനിയെ നടന്നോളും ...
എന്റെ രണ്ടു പെണ്മക്കളും എന്റെ വീട്ടില്‍ കിടന്നു ഇങ്ങനെ തന്നെയാ പ്രസവിച്ചത് .
ഒരാശുപത്രിയും ടാക്കിട്ടരും...
അല്ലപിന്നെ ..
നീ ഒന്ന് പോ മോളെ "
അവരും അടുക്കുന്നില്ല !

"കുട്ടി അങ്ങോട്ടോ ഇങ്ങോട്ടോ എന്നില്ലാതെ അപകടത്തില്‍ ആണ് .
അതിന്റെ കഴുത്തില്‍  നീര് വീണു തുടങ്ങുന്നു . .."
ഡോക്ടര്‍ കരയാന്‍ തുടങ്ങി .
ആളുകള്‍ ക്ഷുഭിതരായിത്തുടങ്ങി ..

ഭാര്യ എന്റെ അടുത്തു വന്നു
"ദെ മനുഷ്യാ നിങ്ങള്‍ ഒന്ന് ഇടപെട്ടു നോക്കൂന്നെ  .."

ഇടപെടാം അല്ലെ .
ഞാന്‍ എഴുന്നേറ്റു .

ആദ്യം സൌമാനസ്സ്യത്തില്‍ പറഞ്ഞു നോക്കാം .
"മോനെ കുട്ടപ്പായി ,
ഒപ്പിടടാ മോനെ .."

"ഈ കുട്ടപ്പായി അങ്ങിനെ തോല്‍ക്കുന്നവനല്ല.
ഒപ്പിടില്ലെന്ന് പറഞ്ഞാല്‍ ഇല്ല .
അതന്നെ ."

ഓഹോ .
അപ്പോള്‍ അങ്ങിനെയാണ്.
ഇനി എന്ത് ചെയ്യും ?
അങ്ങിനെ ഞാന്‍ ആലോചിച്ചു നില്‍ക്കുമ്പോള്‍ വേറൊരു ഭര്‍ത്താവ് തന്റെ ഭാര്യക്ക് ഡ്രിപ്പ് കൊടുക്കാന്‍ വേണ്ടി മരുന്നും സൂചിയും വാങ്ങി വരുകയായിരുന്നു .
ഞാന്‍ അയാളുടെ അടുത്തു ചെന്നു .

"മാഷേ ,
ആ സിറിഞ്ചും സൂചിയും ഒന്ന് തരാമോ ?
ഒരു നല്ല കാര്യത്തിനാണ് .."

"നല്ല കാര്യത്തിനല്ലേ !
ഈ രണ്ടു സൂചിയും എടുത്തോളു .."
അയ്യാള്‍ ഉദാര മനസ്ക്കനാണ്.
കണ്ടില്ലേ സിറിഞ്ചും സൂചിയും തന്നത് !

അങ്ങനെ അയ്യാള്‍ തന്ന രണ്ടു സിറിഞ്ചും സൂചി കയറ്റി തയ്യാറാക്കി .
ഇനി രണ്ടു കുത്ത് കൊടുത്ത്‌ കുട്ടപ്പായിയെ ക്കൊണ്ട് 'അമ്മെ ..അമ്മെ ..'എന്ന് പറയിക്കണം.

"ഒപ്പിടേണ്ട സമ്മതപത്രം തരൂ ..
ഞാന്‍ ഒപ്പിടീച്ച് തരാം ഡോക്ടര്‍ "
ഞാന്‍ അങ്ങനെ സമ്മത പത്രവും സംഘടിപ്പിച്ചു .

"കുട്ടപ്പായി ഇവിടെ ഒപ്പിട് "
സമ്മത പത്രം നീട്ടി ഞാന്‍ പറഞ്ഞു .

കുട്ടപ്പായി നിഷേധാര്‍ത്തത്തില്‍ തിരിഞ്ഞു നിന്ന് പൃഷ്ടം ചൊറിഞ്ഞു.


രണ്ടു കൈയ്യിലും സിറിഞ്ച് എടുത്തു കുട്ടപ്പായി യുടെ ഇരു ചന്തി യിലും രണ്ടു  കുത്ത് കൊടുത്ത്‌ നോക്കി
(ഒരു മീഡിയം കുത്ത് ! )

ശരിയാണല്ലോ  !
കുട്ടപ്പായി 'അമ്മെ ..അമ്മെ ..'എന്ന് പലവട്ടം വിളിച്ചു കുതിച്ചു ചാടുന്നുണ്ട് .

അങ്ങിനെ പിന്നെയും നാലഞ്ചു കുത്ത് കൂടി ചന്തിയില്‍ കൊടുത്തപ്പോള്‍ 'മതിയെ ..മതിയെ ..'എന്ന് കുട്ടപ്പായി പറഞ്ഞത് കൊണ്ട് തല്‍ക്കാലം ഞാന്‍ നിര്‍ത്തി .

"അയ്യോ ..
ന്റെ മോനെ ഇനീം  കുത്തല്ലേ ബ്ലോഗറെ ....
അവന്‍ പാവാണ്‍ ട്ടോ...
അവന്‍ ഒപ്പിട്ടോളും.."
എന്നും  പറഞ്ഞു കുട്ടപ്പായിയുടെ അമ്മ വന്നു എന്റെ കയ്യില്‍ പിടുത്തമിട്ടു .
(അല്ലെങ്കില്‍ കാണാമായിരുന്നു !)

"കയ്യില്‍ പിടിച്ചത് കൊണ്ടൊന്നും കാര്യല്ല്യ   കുട്ടപ്പായീടെ അമ്മെ .. .
ഒപ്പിട്ടില്ലെങ്കില്‍ ഞാനവന്റെ ചന്തിക്ക് തന്നെ ഇനിയും കുത്തും.. .
ഹ്ഹ്മം ..."

കുട്ടപ്പായി മയപ്പെട്ടു പറഞ്ഞു ,
"ഒപ്പിടാം ...ഒപ്പിടാം ..
അതിലും മുന്‍പ് ,
ആരെങ്കിലും എന്നെ ഡ്രസ്സിംഗ് റൂമിലൊന്ന് കയറ്റണെ..."
അങ്ങിനെ ഞാന്‍ ഒപ്പിടീച്ച് എല്ലാം  ശുഭമാക്കി  .!

നീതു നല്ലൊരു ആണ്‍കുട്ടിയെ തന്നെ പ്രസവിച്ചു !

കുട്ടപ്പായി ലീവ് കഴിഞ്ഞു  പ്രവാസി യാകാന്‍ വേണ്ടി ഖത്തറിലേക്ക് തിരിച്ചു പോവുകയും ,
അവിടെ ചെന്നിട്ട് നീതുവിനെ ഇങ്ങനെ വിളിക്കാനും തുടങ്ങി .

"ന്റെ പൊന്ന്യോ ..
നമ്മടെ മോന് സുഖന്നെ യല്ലേ . ..?"

***************



  



  

23 അഭിപ്രായങ്ങൾ:

  1. ഇതൊക്കെയാണല്ലേ കയ്യിലിരിപ്പ്.
    രസകരമായി പറഞ്ഞു ട്ടോ
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. പ്രൊഫസറെ കാണാന്‍ കാത്തിരുന്ന ഞങ്ങളെ കൊണ്ടു പോയത് ഹോളിയിലേയ്ക്ക്, അതില്‍ ഇച്ചിരി തരികിട നടന്നില്ലേ എന്നൊരു സംശയം.. :)
    എന്തായാലും രസകരായിരിയ്ക്കുണൂ, ഒരു കുഞ്ഞിന്‍റെ പിറവിയ്ക്കും ഒരു ബ്ലോഗ്ഗര്‍ കാരണക്കാരനായി...
    നന്നായിരിയ്ക്കുണൂ ട്ടൊ.

    മറുപടിഇല്ലാതാക്കൂ
  3. ഖത്തറുകാരെ ഇങ്ങനെ മോശക്കാരാക്കെണ്ടിയിരുന്നില്ല!
    ഇങ്ങനെയൊരു കുട്ടപ്പായി ഖത്തറില്‍ ഇല്ല.

    മറുപടിഇല്ലാതാക്കൂ
  4. ഹും...ഖത്തറിലെ കുട്ടപ്പായി ല്ലേ...അധികം കളിച്ചാൽ ഞങ്ങൾ വേൾഡ്കപ്പ് കാൻസൽ ചെയ്യും പറഞ്ഞില്ലാന്നു വേണ്ടാ...പങ്കും വെട്ടും..ആ...

    മറുപടിഇല്ലാതാക്കൂ
  5. കൊള്ളാം..
    ഈ കുട്ടപ്പായി കെട്ടാതിരുന്നാല്‍ മതിയായിരുന്നു..

    മറുപടിഇല്ലാതാക്കൂ
  6. ശോ വേണ്ടായിരുന്നു...അതിന്റെ പ്രൊഡക്ഷനും, റിലീസും വിതരണവും എല്ലാം ആ 'അമ്മ' എടുത്തിരുന്നതാവും..

    മറുപടിഇല്ലാതാക്കൂ
  7. ഹി.ഹി. ചിരിപ്പിച്ചൂട്ടൊ..
    കുട്ടപ്പായി ഇപ്പൊ ശരിയയില്ലെ.. ഇല്ലെങ്കിൽ അയാളെ ഞാൻ.....ഹും..

    നന്നായി എഴുതി
    എല്ലാ ആശംസകളും!

    മറുപടിഇല്ലാതാക്കൂ
  8. ഹഹഹാ‍ാഹാ
    നന്നായി.

    യേതടേയ് ഈ മണുകുണാപ്പന്‍ കൂതറ കുട്ടപ്പായി?
    അഡ്രെസ്സ് താ ചെള്ളക്കിട്ട് എട്ടണ്ണം പൊട്ടിക്കാന്‍ മുട്ടുന്നു.
    കൊച്ചുണ്ടാക്കാന്‍ പ്രായമായിട്ടും മില്‍ക്കി ബോയ് സ്തൈലില്‍ എന്തിനും അമ്മ... അയ്യേ

    മറുപടിഇല്ലാതാക്കൂ
  9. ഖത്തറിലേക്കാവില്ല വന്നത്...ചുമ്മാ പുളു പറയാതെ മാഷെ...

    മറുപടിഇല്ലാതാക്കൂ
  10. ശരിക്കും നര്‍മം ..ആസ്വദിച്ചിരിക്കുന്നു ..നന്ദി

    മറുപടിഇല്ലാതാക്കൂ
  11. അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും.

    മറുപടിഇല്ലാതാക്കൂ
  12. മാഷേ ഇഷ്ടായിട്ടോ ..\
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  13. അവതരണം കലക്കി.
    ബ്ലോഗറെ ഒപ്പിട്ടു, കുത്തല്ലേ കുത്തല്ലേ.

    മറുപടിഇല്ലാതാക്കൂ
  14. രണ്ട് സൂചി പോര കുട്ടപ്പായിക്ക്... നാലെണ്ണം വീതം ഓരോ കയ്യിലും പിടിച്ച് കൊടുക്കണം പണി. കൊള്ളാം.. നന്നായി ചിരിച്ചു.

    മറുപടിഇല്ലാതാക്കൂ
  15. മം അതെ എനികിഷ്ട്ടമായി.. ഇനിയും പോരട്ടെ ഇത് പോലുള്ള തമാശകള്‍.. പണ്ട് വൈകം എഴുതിയ ഐഷ ഓര്മ വന്നു.. ഡോക്ടര്‍ വരാതെ പേരില്ല എന്ന് വാശി പിടിച്ച സുന്ദരിയുടെ കഥ.. ഹ ഹ ഇവിടെ അല്പം മാറ്റം എന്നെ ഉള്ളൂ.. അന്ജാന്തി ആകാതെ പേരില്ല എന്ന് പറയുന്ന അമ്മയും മകനും.. ഹ ഹ

    മറുപടിഇല്ലാതാക്കൂ
  16. ശരിക്കും ചിരിപ്പിക്കുന്നുണ്ട് കെട്ടോ. വളരെ നന്നായി

    മറുപടിഇല്ലാതാക്കൂ

നിങ്ങളുടെ പ്രതികരണങ്ങള്‍ എന്നിലെ നല്ല രചയിതാവിനെ രൂപപ്പെടുത്തും .