2011, ഏപ്രിൽ 12, ചൊവ്വാഴ്ച

അപ്പോള്‍ ശരി ...

ഇനി ഞാനില്ല !

എന്ത് നല്ല മോനായിരുന്നു ഞാന്‍ !
എല്ലാം കഴിഞ്ഞില്ലേ ....
പല മോഹങ്ങളും പ്രതീക്ഷകളും ഒക്കെയായി ഇവിടെ ഇങ്ങനെ ചിന്തിക്കാന്‍ ഇരുന്നതാണ് ! ഇപ്പോള്‍ ഇതാ ഈ അവസ്ഥയിലും ആയി !

ഇതില്‍ കൂടുതല്‍ എന്തെങ്കിലും സംഭവിക്കും മുന്‍പ് 'ചിന്ത' എന്ന പരിപാടി ഇവിടെ ഇങ്ങനെ അവസാനിപ്പിക്കുന്നു .
ദയവായി ആര്‍ക്കും ഇഷ്ടക്കേടൊന്നും തോന്നരുതേ ....

ഇനി നോബലിന് ഞാനില്ല .
നിങ്ങള്‍ വേണമെങ്കില്‍ നോക്കിക്കോളൂ .
എല്ലാവിധ മംഗളാശംസകളും ....

വെറുതെ ഇങ്ങനെ കുറെ നേരം എവിടെയെങ്കിലും ഇരിക്കുകയോ നില്‍ക്കുകയോ കിടക്കുകയോ ചെയ്യണം .
എന്നാലേ ചിന്ത വര്‍ക്കൌട്ടാവൂ.
അങ്ങിനെ ഒരിടത്ത് ചെന്നിരിക്കാനായി പറ്റിയ സ്ഥലം നമ്മുടെ നാട്ടില്‍ സിനിമാ തിയേറ്റര്‍ അല്ലാതെ മറ്റെന്താണ് !.

അച്ഛന്‍ സീരിയല്‍ എല്ലാം കണ്ടു ഹാപ്പി ആയിരിക്കുന്ന നേരം .

"അച്ഛാ ,ഒരു സിനിമക്ക് പോകണമായിരുന്നു .
കാശു വല്ലതും ..?"

"ഇന്നലത്തെ തൊക്കെ തീര്‍ത്തോ.....?

തിയറ്ററില്‍ പൊക്കോ ,
സിനിമ കണ്ടോ ....
കാശു തരാന്‍ അച്ഛന്‍ ഉണ്ടല്ലോ ...!
എടാ pushpamgad kechery...,
വയസ്സിത്ര ആയില്ലേ ?!
നീയിപ്പൊഴും കാല്‍ക്കാശിനു കൊള്ളാത്തവന്‍ ആയല്ലോടാ!"
'ആ ഇന്നാ ..'എന്നും പറഞ്ഞു അച്ഛന്‍ കുരുമുളകും അടക്കയും വിറ്റ കാശ് സൂക്ഷിക്കുന്ന പണപ്പെട്ടി തുറന്നു ദുട്ടുതന്നു .

"അച്ഛാ ആ പെട്ടിയുടെ താക്കോല്‍ കൂടി ..?"

"അടി ...പൊക്കോ അവിടന്ന് .."

അങ്ങിനെ തിയറ്ററില്‍ എത്തി പിന്നെയും ചിന്തിക്കാന്‍ തുടങ്ങി .

ഈച്ചയും പൂച്ചയും പുലിയും മനുഷ്യനും,
 പിന്നെ കൂടുതല്‍ വലിയ പുള്ളികളായ -
'ഉണ്ടാവട്ടെ 'എന്ന് മാത്രം പറഞ്ഞുകൊണ്ട് വലിയ വലിയ അതിശയങ്ങള്‍ ഉണ്ടാക്കുന്ന മാലാഖമാരും,
അവരും പോരാഞ്ഞു അകലങ്ങളില്‍ എവിടെയെങ്കിലും വേറെ ജീവനുണ്ടെങ്കില്‍ അവന്മാരും ഒക്കെയായി,
അഖിലാണ്ഡ മണ്ഡലം ആകെ നിറഞ്ഞു നിന്ന്
'ഇവന്മാരെ ഞാന്‍ 'എന്ന് പറഞ്ഞുകൊണ്ട് ,
 വിരല്‍ത്തുമ്പു കൊണ്ടെന്ന പോലെ  പ്രപഞ്ചം കറക്കുന്ന ആളാണ്‌ ദൈവം എന്ന് ഇതിനകം ഞാന്‍ ചിന്തിച്ച് കഴിഞ്ഞതാണ് .

ജീവന്‍ ദൈവമാണെങ്കില്‍ നമ്മള്‍ ആരാണ് എന്ന് കൂടി ചിന്തിച്ച് ഈ പരിപാടി ഇവിടെ അവസാനിപ്പിക്കുന്നു .

എന്റെ പൂര്‍വികന്‍ ആയ ന്യൂട്ടന്‍ പറഞ്ഞത് പോലെ, സൃഷ്ടിക്കാനോ നശിപ്പിക്കാനോ പറ്റാത്ത ഊര്‍ജത്തിന്റെ കാരണരൂപമായി ശ്യൂന്യതയില്‍ നിറയാതെ നിറഞ്ഞു കിടന്നിരുന്ന ആളാണല്ലോ ദൈവം!
(പുള്ളി ആരാ മോന്‍ !)

ഈ ദൈവം - 
ഞാന്‍ ,നീ,എന്റെ എന്നീ നിലവാരമില്ലാത്ത ചിന്തകളുള്ള കുറെ ആളുകളെ (നമ്മള്‍ നമ്മള്‍ !) ഉണ്ടാക്കണം എന്ന് അലോചിച്ചു !

അതിനു ആദ്യം ഇവറ്റക്ക് ഇപ്പോഴുള്ള സര്‍വജ്ഞ ബോധം ഇല്ലാണ്ടാക്കണം .
അതിനു എന്താ പണി?
പണി ഉണ്ട് !
ആദ്യം കുറെ ആറ്റങ്ങളെ ഉണ്ടാക്കി .
എന്നിട്ട് ഈ ആറ്റങ്ങളില്‍ തന്റെ ചൈതന്യം സന്നിവേശിപ്പിച്ചു .
പിന്നെ എന്താ കഥ !
ആദ്യത്തെ സൃഷ്ടി ഉണ്ടായി !

ഈ സൃഷ്ടിക്കു അഹംബോധം ഉണ്ടാവാനായി കണ്ണും മൂക്കും ചെവിയും വായുമൊക്കെ അത്യാവശ്യ മാണ്.
അതുകൊണ്ട് അവന്‍റെ ജീനുകളില്‍ അതിനുള്ള സെറ്റപ്പുകള്‍ ചെയ്തുവച്ചിരുന്നു!

എന്നിട്ട് പോരാത്തതിന്  ഇവന് പ്രണയം ഉണ്ടാക്കണം  എന്നാഗ്രഹിച്ചു എതിര്‍ ഗ്രൂപ്പില്‍ പെട്ട ഒന്നിനെയും സൃഷ്ടിച്ചു!
പോരെ പൂരം !

അങ്ങിനെ അവര്‍ തുടങ്ങുകയും കൂടുതല്‍ ഗ്രൂപ്പുകളും സംസ്കാരങ്ങളും ഉണ്ടാക്കുകയും പരസ്പരം ഭരിക്കാന്‍ തുടങ്ങുകയും ചെയ്തു .

ഇതിനിടയില്‍ മരിച്ചു പോയവര്‍  ആകട്ടെ ,
അവര്‍ ജനിക്കുന്നതിനു മുന്‍പ്,
'ഞാന്‍ ഒരു  ജീവന്‍ ആണല്ലോ ,
ജീവന്‍റെ ജീവന്‍ ആയ  ദൈവത്തില്‍ നിന്നും വന്നവനാണല്ലോ'  എന്നുള്ള ആത്മ ബോധം ശരീരത്തില്‍ ജീവിക്കുക നിമിത്തം നഷ്ടപ്പെട്ടു പോയതുകൊണ്ട്,
എന്‍റെ ശരീരം ..എന്‍റെ ശരീരം എന്നുള്ള  ശരീര ചിന്തയാല്‍ വലയുന്ന  ഒരു സാധാ പ്രേതം ആയി മറ്റുള്ളവരെ പേടിപ്പിക്കാന്‍ നടക്കുന്നു  (ബുഹുഹു ഹാ...).

ഇതില്‍ കൂടുതല്‍ വശപിശകുള്ളവരെ മാലാഖമാര്‍ തിരഞ്ഞുപിടിച്ചു  കൊണ്ട്പോകുകയും ,
അവരെ ചട്ടുകം നന്നായി പഴുപ്പിച്ചു ചന്തിയില്‍വച്ച് പൊള്ളിക്കുകയും ചെയ്യാറുണ്ട് .
ഹമ്മച്ച്യേ ....*#!
(... ......... .. അപ്പോള്‍ മനസ്സിലാക്കാം )

എന്നെ പോലെ വളരെ കഷ്ടപ്പെട്ട് ചിന്തിച്ചു ബുദ്ധിമുട്ടി ദൈവത്തെ കണ്ടു പിടിക്കുന്ന ചുരുക്കം പേരെ മാലാഖമാരുടെ കമ്മിറ്റിയില്‍ മെമ്പര്‍ ആക്കുകയും ചെയ്യും!
(ഈ കേച്ചേരിക്കാരൊക്കെ അങ്ങിനെ ആണ് ) 
ഹിഹിഹി ....

ദൈവം ഉണ്ട് എന്ന് ഇത്രയും ചിന്ത കൊണ്ട് തെളിഞ്ഞ സ്ഥിതിക്ക്  ഈ ലോകാവസാനവും ചിലപ്പോള്‍ ഉള്ളതായിരിക്കും !
ഇല്ലെന്നു പറയാന്‍ പറ്റില്ല .
ചിലപ്പോള്‍ ഉണ്ടായാലോ ?
പേടിയാകുന്നുണ്ടല്ലേ....

പേടിക്കേണ്ട കാര്യമില്ല .
മുന്‍പും ഇതുപോലെ സുനാമി വന്നു ലോകം അവസാനിച്ചപ്പോള്‍ കുറെ നിയാണ്ടര്‍താള്‍ മനുഷ്യന്മാരെ പെട്ടിയിലും കുട്ടയിലും ആക്കി ദൈവം രക്ഷപ്പെടുത്തിയ കഥ നമുക്കറിയാമല്ലോ.
  
ഇത്രയും പറഞ്ഞുകൊണ്ട് നിര്‍ത്തുന്നു .
അഭിപ്രായം പറയുന്നതൊക്കെ കൊള്ളാം ,
പക്ഷെ ചിന്തിക്കാന്‍ പറയരുത് ....
പറഞ്ഞാല്‍ ............?
ഇനി പൊട്ടിക്കാന്‍ ലഡ്ഡു ഒന്നും ബാക്കിയില്ല .
ങ്ങീ ... ഹീ ....ഹീ ...

**********************

18 അഭിപ്രായങ്ങൾ:

 1. ഒരു നോബല്‍ പ്രൈസ് . ഒരേ ഒരെണ്ണം
  അത് തീര്‍ച്ചയായും അര്‍ഹിക്കുന്നുണ്ട്.
  ഈ നിരാശ. അത് വേണ്ട. എല്ലാത്തിനും ഒരു സമയമുണ്ട് കേച്ചേരി. :)
  പിന്നെ ഇവിടത്തെ തമാശകള്‍ വെറും പഴത്തൊലി തമാശകള്‍ അല്ല.
  നല്ല രസായിട്ട് വായിക്കാം. ചിരിക്കാം.
  ഇതിലും അതുണ്ട്.
  അപ്പോള്‍ നോബല്‍. അത് കിട്ടും. ഞാനല്ലേ പറയുന്നത് :)

  മറുപടിഇല്ലാതാക്കൂ
 2. എല്ലാത്തിനും അതിന്‍റെതായ സമയമുണ്ട് ദാസാ.....

  മറുപടിഇല്ലാതാക്കൂ
 3. അതേ നോബേല്‍ വെറുതേ തന്നാലും വേണ്ട...പുഷ്പാംഗാദ് തന്നെ എടുത്തോളൂ...

  മറുപടിഇല്ലാതാക്കൂ
 4. സത്യം പറയാലോ മുകളില്‍ എഴുതിയതൊന്നും(ഉദ്ദേശം)
  എനിക്ക് മനസ്സിലായില്ല.
  ഇങ്ങനെ ആര്‍ക്കും മനസ്സിലാകാത്ത സംഗതികള്‍ക്കാ നോബേല്‍ സമ്മാനമോക്കെ അടിക്കുന്നത്..!
  കരുതിയിരുന്നോ..
  ങീ..ഹി..ഹി.

  മറുപടിഇല്ലാതാക്കൂ
 5. തിയറ്ററില്‍ പൊക്കോ ,
  സിനിമ കണ്ടോ ....
  കാശു തരാന്‍ അച്ഛന്‍ ഉണ്ടല്ലോ ...!
  എടാ പുഷ്പാങ്കതാ...
  വയസ്സിത്ര ആയില്ലേ ?!


  നോബല്‍ സമ്മാനം അടിച്ച് അച്ഛനെ ഞെട്ടിച്ചാലോ...

  എന്നെ ഒരുപാട് ചിരിപ്പിച്ച ഒരു പരസ്യമാണത്. അതിന്റെ ഹിന്ദിയാ സൂപ്പര്‍...

  മറുപടിഇല്ലാതാക്കൂ
 6. അത് ശരി അപ്പൊ അങ്ങിനെയൊക്കെയാണ് കാര്യങ്ങളുടെ കിടപ്പ്.

  മറുപടിഇല്ലാതാക്കൂ
 7. ആഗ്രഹം ആര്‍ക്കും ആകാം.....അത് അത്യാഗ്രഹം ആകുമ്പോഴേ കുഴപ്പമുള്ളൂ.... പ്രാഞ്ചിയേട്ടാ...........

  മറുപടിഇല്ലാതാക്കൂ
 8. നാട്ടുകാരാ..ചിന്തകൾ നിറുത്തരുതേ...മാലാഖകമ്മിറ്റിയിൽ പ്രസിഡന്റാക്കാം...“നോബൽ” അവിടെ ശരിയാക്കി വെച്ചിട്ടുണ്ട്....ആ “മെട്രോ” യിൽ ചോദിച്ചാൽ മതി.

  മറുപടിഇല്ലാതാക്കൂ
 9. പ്രവാസിനി പറഞ്ഞത് പോലെ ..തന്നെ ..തുടക്കത്തില്‍ തന്നെ മനസിലാക്കാന്‍ പ്രയാസം തോന്നുന്നത് തുടര്‍ന്നുള്ള വായനയെ നിരുല്സാഹപ്പെടുത്തും ..എന്റെ തല വര്‍ക്ക് ഔട്ട്‌ ആകാത്തത് കൊണ്ടോ എന്തോ ..എന്റെ വായന പാഴായി ..:) നോബല്‍ സമ്മാനം കിട്ടാന്‍ യോഗ്യത ഉണ്ടായാല്‍ സതോഷം ..ഒരാള്‍ കൂടി രക്ഷപെടുമല്ലോ

  മറുപടിഇല്ലാതാക്കൂ
 10. ദൈവമേ... ഇവിടെ ഒരാളിതാ അങ്ങയെ കണ്ടു പിടിക്കാന്‍ കഷ്ടപെടുന്നു... ഒന്ന് ശരിക്കും ഗൌനിച്ചേക്കണേ....
  കുറഞ്ഞത്‌ ഒരു നോബല്‍ സമ്മാനം എങ്കിലും!

  മറുപടിഇല്ലാതാക്കൂ
 11. അത് ശരി,അപ്പൊ ചിന്തകന്മാരുടെ താവളമാണല്ലേ സിനിമാ തിയേറ്റര്‍?
  ആ ഫോട്ടോ സഹിക്കാന്‍ പറ്റുന്നില്ല.
  വിഷുദിനാശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 12. നന്നായിട്ടുണ്ട് ഈ മോന്‍ ആരാ

  മറുപടിഇല്ലാതാക്കൂ
 13. എന്നെയും കൂട്ടത്തില്‍ കൂട്ടുമോ?

  മറുപടിഇല്ലാതാക്കൂ
 14. ഈ വേറിട്ട അവതരണ മികവ് തന്നെ ഈ ബ്ലോഗ്‌ വീണ്ടും വായിപ്പിക്കുന്നത്. വളരെ നന്നായി

  മറുപടിഇല്ലാതാക്കൂ
 15. എന്‍റെ പുഷ്പ ..പോയ വഴിയില്‍ ഒന്നെത്തി നോക്കിയത..സത്യം പറയാല്ലോ നിങ്ങക്ക് ഒന്നല്ല മനുഷ്യ ഒരു ഒന്നൊന്നര നോബല്‍ എങ്കിലും കിട്ടും..കിട്ടിയില്ലേല്‍ നമ്മുക്ക് തട്ടിപ്പരിക്കമെന്നെ .........

  മറുപടിഇല്ലാതാക്കൂ

നിങ്ങളുടെ പ്രതികരണങ്ങള്‍ എന്നിലെ നല്ല രചയിതാവിനെ രൂപപ്പെടുത്തും .