2011, ഏപ്രിൽ 24, ഞായറാഴ്‌ച

എന്നാല്‍ ശരി ...

എന്താ പിന്നെയും ചിന്തിക്കുന്നത് !
'അപ്പോള്‍ ശരി ,
ചിന്തിക്കാന്‍ ഇനി ഞാനില്ല' എന്നും പറഞ്ഞു പോയതാണ്  !
എന്നിട്ട് എന്താ വീണ്ടും ..?
എന്താ ഉദ്ദേശം ..?
..........................

"ഈ മോന്‍ ആരാണ് ?"

എല്ലാ കാര്യങ്ങളും ചിന്തിച്ചു ശരിയാക്കിയല്ലോ എന്ന് വിചാരിച്ചു അതിന്റെ ഒരു നോവില്‍ ഇരിക്കുകയായിരുന്നു ഞാന്‍ .
അന്നേരം എന്തിനാ നിങ്ങള്‍ ഇങ്ങനെ ഒക്കെ ചോദിച്ചത് ?
അതുകൊണ്ടല്ലേ പിന്നെയും ഞാന്‍ ...
ശ്ശെ ..ശ്ശൊ ...ഇനി ഞാന്‍ എന്ത് ചെയ്യും !

ചോദ്യം കേട്ട പാടെ ഊണും ഉറക്കവും ഇല്ലാണ്ടായി .
വീണ്ടും ടിക്കറ്റെടുത്തു ബാല്‍ക്കണിയിലേക്ക് ഓട്ടവും ആയി !
മൂട്ട കടിയേറ്റു തഴംബിച്ച് പോയ എന്റെ ചിന്തകള്‍ പിന്നെയും പണി തുടങ്ങി !

ആരായിരിക്കും ഈ മോന്‍ ?
ചിന്തിക്കൂ ...
ചിന്തിച്ചു കണ്ടു പിടിക്കൂ ...

ചിന്തിക്കുന്നതൊക്കെ ശരി തന്നെ .
ഉത്തരം ശരിയായാല്‍ ലഡ്ഡു കിട്ടുമായിരിക്കും ,
പക്ഷെ ഉത്തരം തെറ്റിയാല്‍ അടി കിട്ടുന്ന പണിയുമാണ്.
അടി കിട്ടാത്ത ഒരു ഉത്തരം എവിടന്നു കിട്ടും ?
ആകെ കൂടി നിങ്ങളാണ് എന്റെ ഒരു ബലം !
(...........................*#@!!)

അപ്പോള്‍ നമ്മള്‍ ചിന്തിച്ചു നിര്‍ത്തിയത് പോലെ,
ആ ദൈവമാണല്ലോ ഈ ദൈവം എന്ന് പറയുന്നത് .
ഈ ദൈവം എന്ന് പറയുമ്പോള്‍ അത് അരൂപിയാണല്ലോ !
ഈ അരൂപി എന്ന് പറയുമ്പോള്‍ അത് ആദ്യം മുതലേ നമ്മളോട് സംസാരിച്ച ആളാണല്ലോ !
പിന്നെ ഇടക്കെന്തു സംഭവിച്ചു ?
അതാണ്‌ നമുക്ക് അറിയേണ്ടത് ..

ദൈവവും മനുഷ്യനും തമ്മിലുള്ള അകലം ഇല്ലാണ്ടാക്കണം എന്ന് ദൈവം നിശ്ചയിച്ചതിന്റെ ഫലമായാണ്  ഈ മോന്‍ വരുന്നത് .
ശേഷിച്ച അകലം കൂടി ഇല്ലണ്ടാക്കണം എന്ന് കൂടി നിശ്ചയിച്ചതിന്റെ ഫലമായി പ്രവാചകനും വന്നു !

പഴയതില്‍നിന്നും പുതിയതിലെക്കും പുതിയതില്‍നിന്നും വീണ്ടും പുതിയതിലേക്കും ഉള്ള ഈ മാറ്റം എന്തിനായിരുന്നു എന്ന് നമുക്ക് ആരോട് ചോദിയ്ക്കാന്‍ പറ്റും ?

ഇതെല്ലാം ചെയ്തതും ചെയ്യിക്കുന്നതും ദൈവം ഒറ്റ ആളാണ്‌ .
ഒക്കെ ഇങ്ങനെ പ്രപഞ്ചത്തിന്റെ ഉള്ളിലിരുന്നു ഒക്കെ ചെയ്തു കൂട്ടുകയാണ് .

അരൂപിയായി വന്നു കുറെ പറഞ്ഞു .
മകനായി വന്നു പിന്നെയും കുറെ പറഞ്ഞു .
പ്രവാചകനായി വന്നിട്ടും ഏറെ പറഞ്ഞു .
അവതാരമായി വന്നിട്ടും പറഞ്ഞിട്ടുണ്ട് .
ഇതൊക്കെ പോരാഞ്ഞ് നമ്മളായി വന്നിട്ട് ഈ പറഞ്ഞതൊക്കെ അനുസരിക്കുകയും ചെയ്യുന്നു!
നല്ല നാടകം തന്നെ !

ഇതൊക്കെ നമ്മളെ സ്വര്‍ഗ്ഗ പ്രാപ്തിക്കു അര്‍ഹാരാക്കുവാന്‍ ആണല്ലോ !
ആരൊക്കെ ആണ് ഈ സ്വര്‍ഗ്ഗ പ്രാപ്തിക്കു അര്‍ഹര്‍ ?

ദൈവം ഭാവി കാലം സൃഷ്ടിചതു തന്നെ  ഭാവികാലത്തില്‍ ജനിക്കാന്‍ ഇരിക്കുന്നവരെയും അങ്ങിനെ ജനിച്ചു സ്വര്‍ഗ്ഗത്തില്‍ പോകാനിരിക്കുന്നവരെയും ദൈവത്തിനു അറിയാന്‍ വേണ്ടിയിട്ടാണ്  .
അവരെ സ്വര്‍ഗ്ഗത്തില്‍ കൊണ്ട് പോകേണ്ട വഴിയും ഇതുപോലെ ഭാവികാലത്തില്‍ നിര്‍മ്മിച്ച്‌ വച്ചിട്ടുണ്ട്  !
ആ വഴി വര്‍ത്തമാന കാലത്തിലേക്ക് കണക്റ്റ് ചെയ്യുകയെ വേണ്ടു ...

നമ്മുടെ ഒക്കെ ഭാവി ഇങ്ങനെ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടിട്ടുള്ളത് കൊണ്ട് ഇവിടെ നമ്മള്‍ എന്ത് തല കുത്തി മറിഞ്ഞിട്ടും കാര്യമില്ല !
ആര്‍ എന്തൊക്കെ പറഞ്ഞാലും സ്വര്‍ഗ്ഗത്തില്‍ പോകാനുള്ളവര്‍ പോകും .
നരകത്തില്‍ പോകാനുള്ളവര്‍ അവിടേക്കും പോകും .
ഇക്കാര്യം പറയാന്‍ ഒരു മോന്‍ വന്നു എങ്കില്‍ ബാക്കി കൂടി പറയാന്‍ ദൈവം വേറെ എന്തൊക്കെ ചെയ്തു വച്ചിട്ടുണ്ടാകും !

അതുകൊണ്ട് എന്തിനു നമ്മള്‍ വെറുതെ ചരിത്ര പുരുഷന്‍ മാരെ ചൊല്ലി ഖേദിക്കുകയും പരസ്പരം പഴിക്കുകയും വഴക്കടിക്കുകയും ചെയ്യണം !
എല്ലാം ദൈവത്തിന്റെ നിശ്ചയമാണ് എന്ന് മനസ്സിലാക്കി സമാധാനിക്കുക .
അടുത്ത നിശ്ചയം കാണാന്‍ കാത്തിരിക്കുക .
ഹല്ല പിന്നെ ...!

അപ്പോള്‍ ഇനി വേറെ ചിന്തിക്കാനില്ല .
എല്ലാവരുടെയും സംശയങ്ങള്‍ അവസാനിച്ചു എന്ന് കരുതുന്നു .
എന്നാല്‍ ശരി,
കാണാം ....
('അപ്പോള്‍ ശരി ' വായിക്കാത്തവര്‍ ഇവിടെ ഞെക്കി നോക്കുക )
*****************


20 അഭിപ്രായങ്ങൾ:

 1. സത്യം പറഞ്ഞാല്‍ എനിക്കിപ്പോളും സംശയം മാറിയില്ല മൂട്ട കടിച്ചാല്‍ തഴംബ് ഉണ്ടുക ചന്തിക്കോ ? ചിന്തക്കോ?

  മറുപടിഇല്ലാതാക്കൂ
 2. ഈ ചിന്തകള്‍ മനസ്സിലാക്കാനുള്ള ത്രാണി ഇല്ല മാഷേ...

  മറുപടിഇല്ലാതാക്കൂ
 3. അയ്യോ..എനിക്ക് വയ്യേ..ഞാനിത് വഴി വന്നിട്ടേയില്ല

  മറുപടിഇല്ലാതാക്കൂ
 4. അങ്ങിനെ പറഞ്ഞിട്ടൊന്നും കാര്യമില്ല..നമ്മള്‍ ചെയ്യാനുള്ള കാര്യങ്ങള്‍ നേര്‍വഴിക്കു തന്നെ ചെയ്യണം..കൈയും കഴുകി ഇരുന്നാല്‍ മാത്രം ആഹാരം മുന്നില്‍ വരില്ലല്ലോ...ചിന്തകള്‍ ഇനിയും തുടരട്ടെ...

  മറുപടിഇല്ലാതാക്കൂ
 5. ചിന്തിച്ചാല്‍ ഒരന്തവും ഇല്ല ..ചിന്തിച്ചില്ലേല്‍ ഒരു കുന്തവും ഇല്ല..:)

  മറുപടിഇല്ലാതാക്കൂ
 6. ഞാനിപ്പോള്‍ ചിന്തിക്കുന്നത് എന്തിനാ ഈ വഴി വന്നത് ന്നാ ... :)

  എന്ന് വെച്ച് വരാതിരിക്കാനും വായിക്കാതിരിക്കാനും പറ്റില്ലല്ലോ .
  ദൈവം, ഭാവി, സ്വര്‍ഗ്ഗം , നരകം .
  പുതിയ ചിന്തകളും പഴയ ചിന്തകളും .
  അപ്പോള്‍ ശരി :)

  മറുപടിഇല്ലാതാക്കൂ
 7. നാട്ടുകാരാ..അവസാനം കൊണ്ടുപോയികെട്ടാനുള്ള കുറ്റിയൊക്കെ നന്നായി അടിച്ചുറപ്പിച്ചിട്ടില്ലേ...പിന്നെ അയ്യോ ഞാൻ കുറ്റി നന്നായി അടിച്ചില്ലാ എന്ന് പറയരുത്ട്ടാ...

  ആശംസകൾ.

  മറുപടിഇല്ലാതാക്കൂ
 8. ................എനിക്കൊന്നും മനസിലായില്ല.........പക്ഷെ ആ പടത്തില്‍ എഴുതിവെച്ചിരിക്കുന്ന സാധനം സുരേഷ് ഗോപി പറയുന്നത് തന്നെയല്ലേ?

  മറുപടിഇല്ലാതാക്കൂ
 9. എന്നാല്‍ ശരി, കാണാം ....ഇനി പറയാന്‍ ഞാന്‍ വളര്‍ന്നിട്ടില്ല.. മുഴുവന്‍ ചിന്തലാണ് ഇതില്‍.. എനിക്കില്ലാത്തതും അത് തന്നെ ..

  മറുപടിഇല്ലാതാക്കൂ
 10. സ്വതന്ത്ര ചിന്ത!
  അത്രയെ പറയുന്നുള്ളൂ
  ആശംസകൾ!

  മറുപടിഇല്ലാതാക്കൂ
 11. ശരിക്കും വട്ടായോ..? കഷ്ടം എന്തു നല്ല മനുഷ്യനായിരുന്നു.അല്ലേലും ഇത്രേ ഉള്ളു മനുഷ്യന്റെ കാര്യം.

  മറുപടിഇല്ലാതാക്കൂ
 12. മനുഷ്യൻ എന്തിനു നന്മ ചെയ്യണം.. പാവപെട്ടവനെ സഹായിക്കണം.. എല്ലാം വിധിയല്ലെ എന്നു വെച്ചാൽ പറ്റുമോ?? ഇനിയും ചിന്തിക്കുക....

  കുറെ ചിന്തിച്ചാൽ ‘ശരിയാകും’

  മറുപടിഇല്ലാതാക്കൂ
 13. ഒന്നും മനസ്സിലായില്ല മാഷെ. എന്താ സംഭവം

  മറുപടിഇല്ലാതാക്കൂ
 14. ആദ്യം കരുതി ഈയ്യിടെ നമ്മുടെ ഒരു ദൈവം മരിച്ചു പോയല്ലോ.മൂപ്പരെക്കുറിച്ചാണെന്നു.
  പക്ഷെ ഇത്പ്പോ അതൊന്നുമല്ല..
  പിന്നെപ്പോ..?

  <<>>

  മറുപടിഇല്ലാതാക്കൂ
 15. കൂടുതല്‍ ചിന്തിക്കാതിരുന്നാല്‍ നല്ല പോസ്റ്റ്‌ വരും. ചിന്തക്ക് വേണ്ടി ചിന്തിക്കാതിരുന്നാല്‍ മതി. പോസ്റ്റ്‌ ചിന്തനീയമായി

  മറുപടിഇല്ലാതാക്കൂ
 16. ന്റെ പടച്ചോനെ.. ഇതൊന്തെക്കെയാ എഴുതി വെച്ചിരിക്കുന്നെ!

  മറുപടിഇല്ലാതാക്കൂ
 17. manassilayittum manassilayilla ennu parayan njanilla..... aashamsakal.....

  മറുപടിഇല്ലാതാക്കൂ

നിങ്ങളുടെ പ്രതികരണങ്ങള്‍ എന്നിലെ നല്ല രചയിതാവിനെ രൂപപ്പെടുത്തും .