2011, മേയ് 2, തിങ്കളാഴ്‌ച

വൈദ്ദ്യരോടൊത്ത്...

നേരം പുലര്‍ന്നോ?
അറിഞ്ഞിരുന്നില്ല !
നാഴിക മണിയുടെ സ്പന്ദന മറിയാതുള്ള ചിന്തയുടെ പെരുമഴക്കാലം.
........................ 

ടിര്‍ണീം....ടിര്‍ണീം ...

"ഹലോ ..."

"ഇത് ഞാനാണ് "

"മാഷാണല്ലേ ..
ഞാന്‍ കാത്തിരിക്കയായിരുന്നു .
എന്തായി ?"

"ഞാനല്ലേ ഏറ്റത്..
പിന്നെന്താ !
ഇപ്പോള്‍ അവന്‌ എങ്ങനെ ഉണ്ട് ?"

"ചിന്തിക്കാനുള്ള ഒരുക്കത്തില്‍ തന്നെ.
പിച്ചിയും മാന്തിയും മാറ്റാന്‍ പറ്റുന്ന കാര്യമാണോ മാഷേ ...
ആലോചിച്ചിട്ട് ഒരു സമാധാനവുമില്ല ..."

"അപ്പോള്‍ എന്‍റെ കാര്യമോ ?
ഇപ്പോള്‍ തന്നെ അവന്‍റെ ഫോളോ വരിക്കാര്‍ വിളിച്ചിട്ട് സ്വൈര്യം തരുന്നില്ല !
'എന്ത് നല്ല മനുഷ്യനായിരുന്നു ...
ഇതൊന്നും കണ്ടിട്ടും വായിച്ചിട്ടും  സഹിക്കാന്‍ പറ്റുന്നില്ല ...
ഓര്‍ത്തോര്‍ത്തു  കരഞ്ഞിട്ടാണെങ്കില്‍ കണ്ണിലും വെള്ളമില്ലാണ്ടായി ...'
എന്നൊക്കെ പറഞ്ഞുള്ള അവരുടെ സങ്കടം ഒന്ന് കേട്ട് നോക്കണം ..!"

"ഉവ്വോ !
ഇനിയിപ്പോള്‍ അവരൊക്കെ കാണാന്‍ ഇങ്ങോട്ട് വരുമല്ലോ .
ഊണിനു ഉണ്ടാകുമോ എന്തോ ?"

"ഏയ്‌ ..അതുണ്ടാവില്ല .
ജീവനില്‍ കൊതിയില്ലാത്തവര്‍ ആരാ !
പിന്നെ അവന്‍ വൈലന്റായി തുടങ്ങിയോ ..?"

"അങ്ങനെ ചോദിച്ചാല്‍ ...
ചിന്ത തടസപ്പെട്ടാല്‍ പാല്‍ക്കുപ്പി പോയ കുട്ടികളുടെ തോതാണ് .
നിര്‍ത്താതെ ഒരേ കരച്ചിലും ബഹളവും ."

"പായില്‍ മൂത്ര മൊഴിക്കുന്നുണ്ടോ..."

"ശ്ശെ ..ഇല്ലന്നെ ..."

"എന്തായാലും നീ സൂത്രത്തില്‍ അവനെ ഇങ്ങോട്ട് പറഞ്ഞു വിട് .
ബാക്കിയൊക്കെ ഞാന്‍ നോക്കിക്കോളാം .
പിന്നെ ഒരു കാരണവശാലും പുതിയ പോസ്റ്റിടാന്‍ സമ്മതിക്കരുത് .
എന്നാല്‍ വെക്കട്ടെ ..."

"അങ്ങിനെ ചെയ്യാം .
അപ്പോള്‍ ശരി ..."
............................

എന്‍റെ ചിന്ത !
എന്തിനാണ് ഇവര്‍  അവളെ തടസ്സപ്പെടുത്തുന്നത് ?
ഞാന്‍ അസഹ്യതയോടെ മുഖമുയര്‍ത്തി .

"എന്താ എന്താ വേണ്ടത് ...?"

"ദേ മനുഷ്യാ നിങ്ങളോട് ആ മാഷ്‌ ഒന്ന് അത്രടം വരെ ചെല്ലാന്‍ പറഞ്ഞു ."

"പിന്നെയും വന്നു എല്ലാം തെറ്റിച്ചല്ലേ...
ഏതു മാഷാണ് .പണ്ടാരം .....?"

"പിന്നേ ...
എത്ര മാഷുംമാരുണ്ട് നിങ്ങളെ വിളിക്കാന്‍ !
ആ അനോണി മാഷ്‌ .
അല്ലാണ്ടാരാ ..."

"ഇവര്‍ക്കൊക്കെ വിളിക്കാന്‍ കണ്ട നേരം...
എല്ലാം ഒന്ന് ചുറ്റി മുറുകി വരുമ്പോള്‍ പെട്ടന്നങ്ങോട്ടു അഴിച്ചു വിടും !"

"വേണ്ടാ .
സ്ഥിരമായി അങ്ങോട്ട്‌ കുറ്റിയടിച്ച് കെട്ടാം !
അയ്യയ്യോ ..തല നന്നായി ചൂടായല്ലോ...
ഫ്രിഡ്ജില്‍ ഐസ് ഉണ്ടോന്നു നോക്കട്ടെ ..."
......................................

വെയിലിനു പത്തരമാറ്റു ചൂട് !
ചെന്ന് കയറുമ്പോള്‍ ആകെ വിയര്‍ത്തു പോയി .
എസ് എം എസ് വഴി ഏസി ഓണ്‍ ചെയ്തിടാന്‍ എനിക്കാവുമായിരുന്നെങ്കില്‍ !

കോളിംഗ് ബെല്‍ അടിച്ചു കാത്തു നിന്നു.
തൊണ്ട ക്കുഴികള്‍ മഴ കാത്ത വേഴാമ്പലിനെ പോലെ കേണു കൊണ്ടിരുന്നു .
ഊഷര ഭൂമേ ...
നീയൊരു പ്രളയമായ് എന്നില്‍ വന്നു നിറഞ്ഞെങ്കില്‍...!

ടര്‍...................
വാതില്‍ തുറന്നു വരുന്നു ...
ഒരു പ്രഹേളികയില്‍ നിന്നെന്ന പോലെ !

"ങേ ..നീയായിരുന്നോ.... ?"

"എന്തുണ്ട് ചേടത്തി ..വിശേഷങ്ങള്‍ ?
മാഷുണ്ടോ ?"

"ഹത് ..പിന്നെ...ഉണ്ണാന്‍ ...ഇപ്പൊ ഇരുന്നതെയുള്ളൂ .
കൈ കഴുകി വരട്ടെ .
അതുവരെ മോനവിടെ നില്‍ക്ക്..."
(വാതില്‍ അടച്ചിട്ടു പോകാം .അതാ ബുദ്ധി !).
..................

"എടീ വെറോണി..
ആരാ അവിടെ ?"

"അവിടെ ആ pushpamgad kechery വന്നിട്ടുണ്ട് ..."

"ആ അവനെത്തിയോ ...
ഞാന്‍ വിളിപ്പിച്ചതാണ് .."

"നിങ്ങള്‍ എന്തിനാ ഓരോ പുലിവാലുകള്‍ തലയില്‍ വെക്കുന്നത് .."

"ഇതും ഒരു തലയുടെ കാര്യമല്ലേ ...
ഇവനെ ശരിയാക്കി എടുക്കാനുള്ള കുറ്റി നന്നായി അടിച്ചുറപ്പിച്ചു തന്നെയാടി ഞാന്‍ നില്‍ക്കുന്നത് ...
ഹഹഹ ....."
......................

എല്ലാവരും എന്തില്‍ നിന്നും എന്തിനോക്കയോ മറച്ചു നിര്‍ത്തുണ്ടോ ..
പകലുകളെ ഇരുട്ടിനു ഒറ്റുന്നുണ്ടോ...
സംശയമില്ലാത്ത മീറ്റുകളില്‍ ഒരു ഈറ്റും വിളമ്പി വെക്കപ്പെടാത്തതെന്തുകൊണ്ട് ?

"ങാ ..നീ വന്നോ !
ഞാന്‍ കാത്തിരിക്കയായിരുന്നു ...."

"മാഷ് വിളിച്ചെന്ന് പറഞ്ഞു ..?"

"ഉവ്വ ഉവ്വ ..
കൂടുതല്‍ വെളുപ്പിക്കരുതെന്നു പറയാന്‍ വിളിച്ചതാണ് .
നിനക്ക് ദൈവത്തിന്‍റെ അച്ഛന്‍ മുത്തു പട്ടരാണ് നീ എന്നൊക്കെ തോന്നി തുടങ്ങി അല്ലെ ..?"

"എനിക്കൊന്നും മനസിലായില്ല !"

"ഒക്കെ ഞാന്‍ വായിക്കുണ്ടായിരുന്നു.
'ഞാന്‍ ദൈവമാണ്  നീ ദൈവമാണ്  നമ്മള്‍ ദൈവമാണ് ...'
എന്തൊക്കെയാടാ ഇതിന്‍റെ അര്‍ത്ഥം ?"

"അനോണി മാഷ് വെറുതെ എന്നെ കുറ്റം പറയരുത് !
ഞാന്‍ പറഞ്ഞത് ശരിയാണ് ."

"നിനക്ക് ശരിയായത് വേറെ എത്ര പേരുടെ അന്തവും കുന്തവും ബോധവും ആണ് ഊരിയെടുത്തതെന്നോ !
ആ പാസ് വേഡ് ഇങ്ങോട്ട് പറ .
ഇന്ന് മുതല്‍ ഞാന്‍ നിന്നെ ഹാക്ക് ചെയ്യാന്‍ പോവുകയാണ് .
നീ ദൈവമാണെങ്കില്‍ ഇപ്പോള്‍ എനിക്ക് ഒരു ഫുള്ളുണ്ടാക്കിതരണം .
എന്താ പറ്റുമോ ?"

"മാഷെന്നെ തെറ്റിദ്ധരിച്ചതാണ് !
എന്‍റെ ദൈവം ഈ അഴുകിപ്പോവുന്ന ശരീരമല്ല .
ഒരു തളര്‍വാതം വന്നാല്‍ ഒന്നനങ്ങാന്‍ പോലുമാകാതെ കിടന്ന കിടപ്പില്‍ ഒന്നും രണ്ടും സാധിക്കുന്ന ഈ ഞാനെന്ന ഈഗോ യുമല്ല !
അത് വെറുമൊരു ഭ്രൂണത്തില്‍ നിന്നും ഇക്കാണുന്ന എന്നെ വളര്‍ത്തി വലുതാക്കി ഈ നിമിഷം ഇവിടെ ഇതൊക്കെ എന്നെക്കൊണ്ട് പറയിക്കുന്ന നിതാന്ത വിസ്മയമായ എന്‍റെയും എന്‍റെ അപ്പനപ്പൂപ്പന്റെയും മാഷിന്റെയും മാഷിന്റെ അപ്പനപ്പൂപ്പന്റെയും ഒക്കെ ആയ ജീവ ചൈതന്യത്തെ പറ്റിയാണ് ഞാന്‍ ദൈവം എന്നുദ്ദേശിച്ചത് "

(ദേ ..ഇവനെന്‍റെ അപ്പനും അപ്പൂപ്പനും വിളിച്ചു !
ഇവനെ ഞാന്‍ ...)
"എടാ മണ്ടാ ..
അപ്പോള്‍ നീയെന്ന ഈഗോയും നിന്‍റെ ജീവചൈതന്യവും വേറെ ആളുകള്‍ ആണോ ?"

"അല്ല .
നമ്മുടെ ഒറിജിനല്‍ ആയ ജീവന്‍ ശരീരത്തില്‍ പ്രതിഫലിപ്പിച്ച ഒരു നിഴല്‍ ..
ജീവനില്ലാതെ നിലനില്‍പ്പില്ലാത്ത വെറും ഒരു നിസ്സഹായനായ നിഴല്‍ മാത്രമാണ് ഈ ഈഗോ എന്ന ഞാന്‍ !
എന്‍റെ ശരീരത്തെയും ഈ ഈഗോയേയും യോഗ ശക്തികൊണ്ട് ചിത്ത വൃത്തി നിരോധനം ചെയ്തു എല്ലാ ഭേദിച്ച്  ഈ നിഴല്‍ മറക്കപ്പുറത്തുള്ള യദാര്‍ത്ഥ ജീവ ചൈതന്യത്തെ മുന്നില്‍ കൊണ്ട് വന്നു നിര്‍ത്തുന്നുണ്ട് ഞാന്‍ ...
ജസ്റ്റ്‌ റിമംബര്‍ ദാറ്റ് ...
ഷിറ്റ് .."

"ഉവ്വുവ്വ .
നിന്‍റെ ചിത്ത വൃത്തി പോയാല്‍ പിന്നെ നീയുണ്ടോടാ ...
ഇല്ലാത്ത നീ പിന്നെ ആരെ കൊണ്ട് വരാനാടാ ?"
.....................................

"എടീ വെറോണി..
എനിക്ക് വിറച്ചിട്ടു പാടില്ല .
അവന്‍ ചിത്ത വൃത്തിയൊക്കെ ഇല്ലാണ്ടാക്കാന്‍ പോണൂന്ന് !
ഇങ്ങോട്ട് വരേണ്ട ദൈവത്തിനെ അങ്ങോട്ട്‌ ചെന്ന് വിളിച്ചോണ്ട് വരാനുള്ള പദ്ധതിയാണെന്ന് !
നീ അപ്പുറത്ത് ചെന്ന് ആ കീരിക്കോടനെ കൂടി ഒന്ന് വിളിച്ചോണ്ട് വായോഡീ..
എന്നെകൊണ്ട്‌ ഒറ്റയ്ക്ക് കൂടില്ല ... 
നേരം വൈകും തോറും പ്രശ്നമാണ്."
..........................


ഈഗോ അശരണമായ ശരീരത്തിന്റെ ഭാവനാസൃഷ്ടി .
ഇതിന്റെ കാരണക്കാര്‍ ആരാണ് ?
പ്രതിപ്പട്ടികയില്‍ നില്‍ക്കുന്നത് പ്രിയപ്പെട്ട മനസ്സും ബുദ്ധിയും ഇന്ദ്രിയങ്ങളും !
എന്റെ പ്രിയപ്പെട്ടവരേ നിങ്ങളെ ഞാന്‍ അവഗണിക്കും .
ഈ പ്രിയപ്പെട്ട എന്റെ ശരീരവും ഇങ്ങനെ തിരസ്കരീകൃതമാവും.
ഒടുവില്‍ ഞാനും ഉണ്ടാവുകയില്ല .
അവന്‍ മാത്രം ബാക്കിയാവും !

ആദ്യം ശ്വാസം നിയന്ത്രിക്കാന്‍ പ്രാണായാമം .
പിന്നെ സുഷുമ്നക്ക് കീഴെ സുഷുപ്തിയില്‍ കിടക്കുന്ന കുന്ധലിനി ശക്തിയെ ഉണര്‍ത്തണം .
ഷഡ് ചക്രങ്ങളും ഭേദിച്ച് സെറിബ്രത്തില്‍  കൊണ്ട് ചെല്ലണം .
അങ്ങിനെ പ്രാണന്റെ അതി സൂക്ഷ്മ തലത്തില്‍ വ്യാപരിച്ചു കൊണ്ട് മുന്നോട്ട്.

യോഗ ശക്തി വിറ്റിട്ട് കുറെ പണമുണ്ടാക്കണോ?
പേരും പ്രശസ്തിയും ഉണ്ടാക്കണോ ?

വേണ്ട വേണ്ട !
ഈഗോയെ അതിജീവിച്ചു എങ്ങനെ എങ്കിലും ദൈവത്തിന്റെ അടുതെത്തണം.

"വൈദ്യര് മാഷെ ..സുഖമാണോ ?"

"ങാ ,നിങ്ങള്‍ എത്തിയോ !
സുഖമാണോ എന്ന് ചോദിച്ചാല്‍ മുന്‍പൊരു കുഴപ്പവും ഉണ്ടായിരുന്നില്ല .
എന്നാല്‍ തന്റെ പോസ്റ്റു വായിച്ചതു മുതല്‍ തലയില്‍ ചെറിയൊരു
മൂളക്കം പോലെ .."

"എനിക്കും മൂളാന്‍ തുടങ്ങിയപ്പോളാണ് ഇവനെ ഇങ്ങോട്ട് കൊണ്ട് വന്നത് !
എന്നാല്‍ ഞങ്ങള്‍ പോയിട്ട് വരാം.
ചെന്നിട്ടല്‍പ്പം കാര്യമുണ്ട് .
എന്നാല്‍ ശരി ..."

"അനോണി ...
പോകാന്‍ വരട്ടെ .
ഈ എണ്ണ കൂടി കൊണ്ട് പൊയ്ക്കോളൂ .
രണ്ടു നേരം തലയില്‍ നന്നായി തേച്ചു പിടിപ്പിക്കണം .
ഞാനും തേക്കുന്നുണ്ട്.
ഇല്ലെങ്കില്‍ പെട്ടുപോകും "

"അത് നന്നായി .
എന്നാല്‍ ഞാനങ്ങോട്ട്..."

"അപ്പോള്‍ ശരി ...
ഇതെന്താ നീ വെയിലത്ത് തന്നെ നിന്ന് കളഞ്ഞത് !
ഈ തണലിലേക്ക്‌ മാറി നില്ക്കാ .."

"അപ്പോള്‍ വൈദ്യരെ ,
ആസനം തുടങ്ങാമല്ലേ ..?"

"തുടങ്ങാമല്ലോ ...
ആദ്യം കാലൊന്നു കെട്ടിയിടട്ടെ."

"കെട്ടിക്കഴിഞ്ഞല്ലോ!
ഇനി ആസനം  കൂടി കാണിച്ചു തന്നാല്‍ ...?"

"അതൊന്നും കാണിച്ചു തരാനൊന്നും ഇപ്പോള്‍ പറ്റില്ല.
അത് ..പിന്നെ ..ഞാന്‍ ..
ഞാനാ തിരിച്ചില് കാരനുമൊത്തു ഒരു ബ്ലോഗ്‌ ഈറ്റിന് പോയിട്ടിപ്പോള്‍ 
വന്നതേ യുള്ളൂ .
'ഗ്ഹ്വേം....' 
കണ്ടില്ലേ വയറു നിറഞ്ഞിരിക്കുന്നത് ."

"കണ്ണും നിറഞ്ഞിട്ടുണ്ടല്ലോ...?"

"കറികള്‍ക്കൊക്കെ നല്ല എരിവുണ്ടായിരുന്നേ....
അപ്പോള്‍ ഞാന്‍ തളം ശരിയാക്കി വരാം "

കാര്യങ്ങള്‍ നിങ്ങളും അറിഞ്ഞുവല്ലോ .
എല്ലാം പരിശീലിച്ചു വരുന്നുണ്ട് .
ഫലം കാണുന്നത് വരെ എല്ലാവരും കാത്തിരിക്കണം .
എന്നാല്‍ ശരി ...........
***************  

  


15 അഭിപ്രായങ്ങൾ:

 1. ആദ്യത്തെ തേങ്ങ എന്റെ വക.തല മാറ്റിപ്പിടിച്ചേക്കണേ...(ചിന്തകള്‍ കലങ്ങിപ്പോകും)
  ഠോ ..))))

  മറുപടിഇല്ലാതാക്കൂ
 2. ബൈ ദി ബൈ മിസ്റ്റര്‍ കേച്ചേരി, ആക്ച്വലി എന്താ സംഭവിച്ചേ? കഴിഞ്ഞ രണ്ടു മൂന്ന് പോസ്റ്റിലായി ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക്....ഒരു ചാനല്‍ അടിച്ചു പോയത് പോലെ..........? ആ മാഷ്‌ പറഞ്ഞ കുറ്റി നന്നായി താഴ്ത്തി അടിക്കേണ്ടി വരുമോ?

  മറുപടിഇല്ലാതാക്കൂ
 3. അപ്പോ കുറ്റീടെ കാര്യത്തിൽ ഒരു തീരുമാനമായി..
  ഇനിയൊരു തളംകൂടിയായാൽ ഭേഷ്...
  എന്റെ കാര്യത്തിൽ അങ്ങിനെയാണ്‌ തീരുമാനമായത്.
  ഓഗസ്റ്റ് ആവുമ്പോഴേക്കും ആ കുറ്റി ഒന്നുംകൂടി ഒഴിവാക്കി തരണം.

  >>എന്‍റെ ചിന്ത !
  എന്തിനാണ് ഇവര്‍ അവളെ തടസ്സപ്പെടുത്തുന്നത് ?
  ഞാന്‍ അസഹ്യതയോടെ മുഖമുയര്‍ത്തി .<<

  മറുപടിഇല്ലാതാക്കൂ
 4. ഇനി മുതല്‍ നിങ്ങളുടെ പോസ്റ്റ് പകുതിയെ വായിക്കുള്ളൂ.. ചിന്തിക്കാന്‍ വയ്യാഞ്ഞിട്ട... ചിരിക്കാന്‍ റെഡി.. ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 5. ഒരു ആള്‍ ദൈവ നിഗ്രഹ ചിന്തയിലേക്ക് ഈ പോസ്റ്റ് പോയോ എന്ന് കൊമ്പന് തൊന്നാതിരുന്നീല്ല

  മറുപടിഇല്ലാതാക്കൂ
 6. ഞാന്‍ പകുതി വായിച്ചു.ബാക്കി നാളെ ,
  എന്നിട്ട് വേണം ചിന്തിച്ചു ഒരു തീരുമാനത്തില്‍ എത്താന്‍..!!

  മറുപടിഇല്ലാതാക്കൂ
 7. എനിക്ക് വായിച്ചു വട്ടായി.....
  ഇതെന്താണെന്നു ആരെങ്കിലും ഒന്ന് പറഞ്ഞു തര്വോ ....

  മറുപടിഇല്ലാതാക്കൂ
 8. എവിടെയൊക്കെയോ എന്തൊക്കെയോ എങ്ങിനെയോ സംഭവിച്ചിട്ടുണ്ട്.
  ഇത് ബ്ലോഗീമിയ എന്ന രോഗത്തിന്റെ തുടക്കമാണോ?

  മറുപടിഇല്ലാതാക്കൂ
 9. ഇതും ഒരു വിദ്യയാണ്. ഇങ്ങിനെ വായിച്ചു ചിരിപ്പിക്കുന്നതോടൊപ്പം ചിന്തിപ്പിക്കുക എന്നത്. അത് പതിവ് തെറ്റിക്കാതെ ചെയ്യുന്നുണ്ട്. നന്നായി

  മറുപടിഇല്ലാതാക്കൂ
 10. സംഭവാവി യുഗേ..

  പാതി മനസിലായി, ഇത്തിരി.. :(

  മറുപടിഇല്ലാതാക്കൂ
 11. എനിക്ക് ഇഷ്ടായി.
  ചിരിയും ചിന്തയും .
  കൂടുതല്‍ കമ്മന്റിലൂടെ പ്രകടിപ്പിക്കാന്‍ പറ്റുന്നും ഇല്ല
  പക്ഷെ ഈ വാക്കുകള്‍ എടുത്തെഴുതുന്നു.
  "എന്‍റെ ദൈവം ഈ അഴുകിപ്പോവുന്ന ശരീരമല്ല .
  ഒരു തളര്‍വാതം വന്നാല്‍ ഒന്നനങ്ങാന്‍ പോലുമാകാതെ കിടന്ന കിടപ്പില്‍ ഒന്നും രണ്ടും സാധിക്കുന്ന ഈ ഞാനെന്ന ഈഗോ യുമല്ല ! "
  ഒത്തിരി ഇഷ്ടായി ഇത്.
  തലപുകയാതെ എഴുതുന്ന ഇത്തിരി തലപുകഞ്ഞാലും വായിച്ചെടുക്കാന്‍ പറ്റുന്ന ഈ നല്ല പോസ്റ്റ്‌ ഇഷ്ടായി സുഹൃത്തേ.

  മറുപടിഇല്ലാതാക്കൂ
 12. @ ലിപി

  Lipi Ranju പറഞ്ഞു...

  "എനിക്ക് വായിച്ചു വട്ടായി."

  ഇനി ഒന്നൂടെ വായിച്ച് നോക്കിയേ. അപ്പോള്‍ മനസ്സിലാകും. :)

  അല്പം വട്ടുമായി വായിച്ചാലേ ഇത് പിടിച്ചെടുക്കാന്‍ പറ്റൂ.
  pushpamgad ...തമാശിച്ചതാ..ട്ടോ . ഞാനീ വഴി വന്നിട്ടില്ല. :)

  മറുപടിഇല്ലാതാക്കൂ
 13. എന്‍റെ സംശയം ആരെങ്കിലും മാറ്റി തരുമോ എന്ന് അറിയാന്‍ ഞാന്‍ കാത്തിരിക്കുകയായിരുന്നു...
  'വായിച്ചു വട്ടായിആര്‍ക്കെങ്കിലും മനസിലായാല്‍ പറഞ്ഞു തരണേ' എന്ന് പറഞ്ഞിട്ട് , ഇതെഴുതിയ സാക്ഷാല്‍ pushpamgad പോലും മിണ്ടുന്നില്ല!! അവസാനം ചെറുവാടി എങ്കിലും ഒന്ന് പ്രതികരിച്ചല്ലോ... സമാധാനം ആയി... :)
  ചെറുവാടിയുടെ ഉപദേശം സ്വീകരിച്ചു അല്പം വട്ടുമായി ഞാന്‍
  ഒന്നൂടി വായിച്ചൂട്ടോ :) എന്തൊക്കെയോ കുറച്ചു മനസിലായി... മനസിലാവാത്തത് എന്‍റെ കുഴപ്പമാ, കൂടുതല്‍ ചിന്തിക്കാനുള്ള മടി... സത്യമായും മടിയാ അല്ലാതെ തലയ്ക്കകത്ത് ആള്‍താമസം കുറവായിട്ടല്ലേ... :D

  മറുപടിഇല്ലാതാക്കൂ
 14. മുല്ല ,
  ഹാഷിക്,
  നികു,
  ഷബീര്‍ ,
  കൊമ്പന്‍ ,
  പ്രവാസിനി,
  ലിപി ,
  മേയ് ഫ്ലവര്‍ ,
  സലാം ,
  നിശാസുരഭി ,
  ചെറുവാടി ...
  ഇവിടെ വന്ന എല്ലാവരോടും നന്ദി .
  പിന്നെ ലിപി ,
  സംശയങ്ങള്‍ അവസാനിക്കാത്തിടത്തോളം ചോദ്യവും ഉയര്‍ന്നുകൊണ്ടേയിരിക്കും .
  ഉത്തരങ്ങള്‍ക്കായി ചിന്തകളും !
  കാത്തിരുന്നോളൂ .............

  മറുപടിഇല്ലാതാക്കൂ
 15. നമ്മുടെ ഒറിജിനല്‍ ആയ ജീവന്‍
  ശരീരത്തില്‍ പ്രതിഫലിപ്പിച്ച ഒരു നിഴല്‍ ..
  ജീവനില്ലാതെ നിലനില്‍പ്പില്ലാത്ത വെറും ഒരു
  നിസ്സഹായനായ നിഴല്‍ മാത്രമാണ് ഈ ഈഗോ എന്ന ഞാന്‍ !

  മറുപടിഇല്ലാതാക്കൂ

നിങ്ങളുടെ പ്രതികരണങ്ങള്‍ എന്നിലെ നല്ല രചയിതാവിനെ രൂപപ്പെടുത്തും .