2011, ജനുവരി 11, ചൊവ്വാഴ്ച

ബ്ലോഗ്‌ മാഫിയ ബാധിച്ചു !

ചാറ്റ് മീറ്റിംഗ് തുടങ്ങി .
@"....(((((((((റോ))))))))....       
ആദ്യത്തെ ചോദ്യം എന്റെ വക .
ചോദ്യം ഇത് തന്നെ ."
-അനോണി മാഷ് .

@"തന്റെ ആ 'ചെമ്പരത്തിപ്പൂവ് ' എന്ന കഥയില്‍ കേശവന്‍കുട്ടി എന്തുകൊണ്ട് കല്യാണം കഴിച്ചില്ല ?
പറയടോ എടോ പറയാന്‍ ..."
-അഞ്ഞൂറാന്‍ .

@"എടോ തന്റെ ബ്ലോഗിലെ എല്ലാ സ്തീ കഥാപാത്രങ്ങളും അബലകളാണ് .
ഇത് ഞങ്ങള്‍ കമന്റിടാന്‍ വരാത്തത് കൊണ്ടു സംഭവിക്കുന്നതാണോ ?
വേഗം പറ ..
ബാക്കിയുള്ളവരും ഇവിടെ തിക്കിതിരക്കി നില്‍ക്കുന്നുണ്ട് .
പറ പറ ..."
-പൂത്തിരുവാതിര .

@"ഈ ബ്ലോഗ്‌ തുടങ്ങിയെപ്പിന്നെ താങ്കള്‍ക്ക് കിട്ടിയ നല്ലൊരു അനുഭവം ?"
-കൂനം മൂച്ചി .

ചോദ്യം എല്ലാതും സമൂലം വായിച്ചു .
എന്നിട്ട് ബ്ലോഗ്‌ മാനിയ പകര്‍ന്നു പുറത്തു പോകാതിരിക്കാന്‍വച്ച കറുത്ത കണ്ണട ചെറുവിരലാല്‍ അല്‍പ്പം ഉയര്‍ത്തി മൂക്കുംപാലത്തില്‍ ഉറപ്പിച്ചുനിര്‍ത്തി ,കീബോര്‍ഡ് എടുത്തു മടിയില്‍ കയറ്റി വച്ചു, ദാ ഇങ്ങനെ മറുപടി ചട പടാന്ന് ടൈപ്പുചെയ്യാന്‍ തുടങ്ങി .

ആദ്യം ബ്ലോഗു തുടങ്ങാനിരുന്ന കാലം ,...
കറന്റ് ,വായു ,വെളിച്ചം തുടങ്ങിയ അവശ്യ വസ്തുക്കളെല്ലാം റെഡി .
പക്ഷെ ആശയം ...
അതുമാത്രം ഇനിയും ലഭ്യമായിട്ടില്ല !

ഒരു ആശയത്തിനുവേണ്ടി അറിയാവുന്നവരെ എല്ലാം വിളിച്ചുനോക്കി ...
ഔട്ട്‌ ഓഫ് റെഞ്ച് .
അല്ലെങ്കില്‍ സ്വിച് ഓഫ് !
അങ്ങനെ ഇരുന്നു തലമുടി പിടിച്ചു വലിക്കുന്ന നേരത്താണ് ഒരു കോളിംഗ് ബെല്‍ ...
'ടിംഗ് ടോം  ടിംഗ് ടോം...'

വേഗം എല്ലാം വാരിയെടുത്തു യാദാസ്ഥാനം വച്ച് ഓടിച്ചെന്നു വാതില്‍ തുറന്നു .
പടിവാതില്‍ക്കല്‍ അതാ അവള്‍ !

"ആരാ മനസ്സിലായില്ലല്ലോ "
വിഭ്രമപ്പെട്ടുചോദിച്ചു .

"ഇവിടെക്കൊരു സെര്‍വന്റിനെ വേണം എന്ന് പറഞ്ഞിരുന്നു ."
അവള്‍ കമന്റി .

മനസ്സിലൊരു ലഡ്ഡു പൊട്ടി !
എന്നാലും ഇതെപ്പോള്‍ സംഭവിച്ചു ?
ഞാനറിഞ്ഞില്ല .
ഇനിയൊരു പക്ഷെ ഭാര്യ എങ്ങാനും ..

"എടിയേ ...'
അകത്തോട്ടു നോക്കി ഞാന്‍ വിളിച്ചു .

"വിളിക്കേണ്ട .സാറിന്റെ ഭാര്യ യിപ്പോള്‍ ഇവിടില്ല "

ശ്ശെടാ,ഞാനറിയാതെ എന്റെ ഭാര്യ എവിടെപ്പോയി!

"സോറി മിസ്റ്റര്‍ ,സാററിയാതെയാണ് സാറിന്റെ ഭാര്യ പിണങ്ങി സ്വന്തം വീട്ടില്‍ പോയത് .ഇവിടത്തെ കാര്യങ്ങള്‍ എല്ലാം നല്ലോണം നോക്കിക്കോണം എന്ന് പറഞ്ഞു എന്റെ കൈയ്യില്‍ ഒരു മാസത്തെ ശമ്പളം അഡ്വാന്‍സും തന്നു !
അടുക്കള എവിടെ ?"
സ്വന്തം സ്കൂട്ടിയുടെ ചാവി വിരല്‍ത്തുമ്പില്‍ കറക്കി അവള്‍ പൂമുഖ വാതില്‍ക്കല്‍ ആദ്യത്തെ കാല്‍ വച്ചു .

"എന്നാലും നിങ്ങള്‍ എവിടുത്തെഎന്നറിയാതെ ..."
എന്നില്‍ സംശയങ്ങള്‍ കുഴഞ്ഞു മറിഞ്ഞു !

"ഹി ഹി ഹി ഹ്..
എന്റെ സാറെ ,
 സാറിന്റെ ബ്ലോഗില്‍ സ്ഥിരമായി കമന്റെഴുതുന്ന അനോണി മാഷിന്റെ എക്സ് സെര്‍വന്റ ഞാന്‍ .."
ഇതും പറഞ്ഞവള്‍ ചിരിച്ചു കുഴഞ്ഞ് അകത്തേക്ക് കയറിപ്പോയി .

ഞാന്‍ ആകെ കണ്ഫ്യൂഷന്‍ ആയി വണ്ടര്‍ അടിച്ചു ബെഡ് റൂമില്‍ ചെന്ന് കയറിയപ്പോള്‍ കണ്ട കാഴ്ച്ച !
എല്ലാം വാരിച്ചെരിഞ്ഞിരിക്കുന്നു ...
കുപ്പിയും ഗ്ലാസും പൌഡര്‍ ടിന്നും ഒക്കെ .
മേശ വലിപ്പും അലമാരിയുടെ  വാതിലും എല്ലാം തുറന്നു കിടപ്പുണ്ട് .
ഇതെങ്ങനെ സംഭവിച്ചു ?
എന്നാലും എന്റെ ഭാര്യെ ...

ഇനി അല്‍പ്പം ഫ്ലാഷ് ബാക്ക് .

കുളത്തെ പറ്റി ധാരാളം എഴുതുകയും നല്ല തിരക്കുള്ള കുളങ്ങളുടെ കളര്‍ഫുള്‍ ഫോട്ടോകള്‍ പോസ്റ്റില്‍ കൊണ്ടു വന്നിടുകയും ചെയ്യുമായിരുന്നു അന്ന് ഞാന്‍ .
അതിനു വേണ്ടി കുളങ്ങളായ കുളങ്ങളൊക്കെ കവറേജുചെയ്യാന്‍ കാമറയും തൂക്കി കാറില്‍ ഇങ്ങനെ സഞ്ചരിക്കവേ ...
'(((റോ)))..'
കമന്ടിട്ടതല്ല ,ടയര്‍ പൊട്ടിയതാണ് .
ഹി ഹി ഹി ...

പഞ്ചാരയായ..
സോറി ,പഞ്ചറായ കാര്‍ തേങ്ങയില്ലാത്ത ഒരു തെങ്ങിന്റെ തണലില്‍ മാറ്റിയിട്ടു ,ചടു പറോന്നു തിരക്കിട്ട് സ്റ്റെപ്പിനി ടയര്‍ തിരുകി കയറ്റുമ്പോള്‍ ആണ് ,
'സ്റ്റെപ്പിനി  സ്റ്റെപ്പിനി  'എന്നൊരു ആശയം എന്റെ മനസ്സില്‍ റിവേഴ്സ് ഗിയറിട്ട് ഇടിച്ചു കയറിയത് !

പോയ കാര്യങ്ങള്‍ എല്ലാം ഒരുവിധം സാഹസപ്പെട്ടു സാധിച്ച് വീട്ടില്‍ തിരിച്ചു വന്നു കയറുമ്പോള്‍ ഭാര്യ മിക്സി യില്‍ അരച്ച് കൊണ്ട് നില്‍ക്കുകയായിരുന്നു .

"എടീ ഭാര്യെ ,
നീയിങ്ങനെ തേരാ പാരാ അരച്ചു കൊണ്ടിരിക്കുമ്പോള്‍ ആമ്പിയറുകൂടി മിക്സി പെട്ടെന്ന് കത്തിപ്പോയി എന്ന് വിചാരിക്കുക "

"വിചാരിക്കാം .."

"അപ്പോള്‍ നീ എന്ത് ചെയ്യും ?"

"എല്ലാം കോരി എടുത്തു അമ്മിയിലിട്ടു നന്നയിട്ടങ്ങനെ അരയ്ക്കും".

"ശരി ശരി ,
നമ്മുടെ വാഷിംഗ് മെഷീന്‍ ഇങ്ങനെ അലക്കി കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് വെടി തീര്‍ന്നു പോയാലോ ?"

'എല്ലാം അലക്ക് കല്ലില്‍ എടുത്തിട്ടു ഇങ്ങനെ അലക്കും ."

ഈ ഭാര്യയുടെ ഒരു കാര്യം !
ഇവള്‍ ശരി യാകുന്ന ലക്ഷണമില്ല ...

"അതൊക്കെ പോട്ടെ ,
ഈ ഫ്രിഡ്ജ് പെട്ടെന്ന് അടിച്ചു പോയാലോ ?"

"അന്നേരം അതിനകത്ത് ഉള്ളതെല്ലാം ഞാനെടുത്തു  അടുപ്പിലോട്ടു ഇട്ടും .
ഒന്ന് പോ മനുഷ്യ പണി മെനക്കെടുത്താതെ ..."

ഇവള്‍ ഒരു നടക്കു പോകുന്ന ലക്ഷണമില്ല .

"എടിയെ ,
ഞാന്‍ പറയുന്നത് ഈ ഫ്രിട്ജിന്റെയും മിക്സിയുടെയും വാഷിംഗ് മേഷീന്റെയുമൊക്കെ ഓരോ സ്റ്റെപ്പിനികള്‍ ഉണ്ടായിരുന്നെങ്കില്‍ ...!"

"സ്റ്റെപ്പിനി ...?"
അവളല്‍പ്പം ആലോചിച്ചു നിന്നു .
മൂക്ക് ചുവക്കാന്‍ തുടങ്ങി യപ്പോള്‍ അവളൊന്നു തുടച്ചു .
അങ്ങിനെ ചെയ്തപ്പോള്‍ അറിയാതെ അല്‍പ്പം മുളക് പൊടിയും അകത്തേക്ക് കയറി !
"ച്ച്ച്ഹീ...
പോ മനുഷ്യ ,
നിങ്ങളെ ഇനിയെന്റെ കണ്മുന്നില്‍ കണ്ടു പോകരുത് !"

ഉഷാര്‍ ഉഷാര്‍ !
കാര്യങ്ങള്‍ അങ്ങിനെ ഭംഗി യായി കലാശിച്ചു .

"ഉപ്പില്ല ,മുളകില്ല ,പഞ്ചാരയില്ല ,കിഞ്ചാരയില്ല...
സോപ്പില്ല ,കോപ്പില്ല ,അരിയാട്ടന്‍ കരന്റുമില്ല.
ഇതെന്തോന്ന് അടുക്കളയ സാറെ ഇത് ....!"
സെര്‍വന്റിന്റെ ശബ്ദമാണ് .

"ക്ഷമി ,
എല്ലാം ഞാനിപ്പോള്‍ വാങ്ങിക്കൊണ്ടു വരാം..
സോറി പേരെന്താന്നപറഞ്ഞത് ?"
ഞാന്‍ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു .

"മാഡം.
ഹിഹിഹി ..."

"അപ്പോള്‍ മോഡം...
സോറി മാഡം,
പറയുന്നതില്‍ തെറ്റിദ്ധരിക്കരുത് !
കാറിനല്പ്പം സ്റ്റാര്‍ട്ടിംഗ് ട്രെബിള്‍ ഉണ്ടായിരുന്നു !.."

"എന്ത് ,ഗ്യാസ് ട്രബിലോ ?
ഏയ്‌ ...
വണ്ടി തള്ളാന്‍ എന്നെ കിട്ടില്ല !
ഉവ്വേ ..
അതിനു സ്റെപ്പിനി വേറെ നോക്ക് സാറെ ..
കാര്യങ്ങളൊക്കെ സാറിന്റെ ഭാര്യ പറഞ്ഞു തന്നിട്ടുണ്ട് .
ഈ പരിപ്പൊന്നും ഇവിടെ വേവില്ല സാറെ ..."

'ചിക് പുക്ക് ചിക് പുക്ക് റെയിലെ...'

തെറ്റിദ്ധരിക്കരുത് ,
ഒരു മിസ്കോള് വന്നതാണ്‌ .
ആരാന്നു തിരിച്ചു വിളിച്ചു നോക്കട്ടെ .
അത് വരെ ഒരു കമെഴ്സല്‍ ബ്രേക്ക് ..

"ഹലോ ,
ആരാണ് ?
"..................."
"ഓ മാഷയിരുന്നോ ?
പിന്നെ എന്തൊക്കെയുണ്ട് ?"
".................."
"രണ്ടുപേര്‍ ബ്ലോഗില്‍ തല്ലുകൂടുന്നോ ?
ബ്ലോക്കില്‍ ആയിരിക്കും ...
ഇലക്ഷന്‍ കഴിഞ്ഞതിന്റെ ബാക്കിയാവും .."
".................."
"ചക്കരക്കുട്ടന്റെ ബ്ലോഗിലോ !
എന്നിട്ട് .."
"................."
"അവന്റെ സഹോദരി അവന്റെ അളിയന്റെ വീട്ടിലല്ലേ !"
"................"
"ശരി പിന്നെ കാണാം ".

മാഷായിരുന്നു .
ഈ മാഷുടെ ഒരു കാര്യം !
പരദൂഷനത്തിലാ പി എച്ച് ഡി .

അങ്ങിനെ ഒരു തരത്തില്‍ അടുക്കള പ്രശ്നം തീര്‍ത്തു ബ്ലോഗെഴുതാന്‍ ഇരുന്നു .

"ദേ ചായ ..."

"അവിടെ വച്ചേക്കൂ ....
അല്ല മാഡം,
മാഡം ഈ ഫേസ് ബുക്കിലും ഓര്‍ക്കുട്ടിലും ഒക്കെ പോകാറുണ്ടോ?"

"ഇല്ല സാറെ ,
മാര്‍ക്കറ്റില്‍ പോകാറുണ്ട് ."

"ച്ചെ ,
കളഞ്ഞില്ലേ !"

"എന്ത് ,
ചായയോ ?"

"ആ വിഷയം വിട് .
മാഡം ഇവിടിരിക്ക് .
ഞാനീ ചാറ്റിങ്ങും കോണ്ഫരന്സിങ്ങും ഒക്കെ പഠിപ്പിച്ചു തരാം ".

"ഹിഹിഹി ,
സാറിനിഷ്ടമാണെങ്കില്‍ ..."

അങ്ങിനെ ലോഗിന്‍ ചെയ്തു വെബ് കാമില്‍ പോയതേയുള്ളൂ ,

'ടാര്‍ര്‍.....'

പെട്ടെന്ന് പിന്‍വാതില്‍ തുറക്കുന്ന ഒരു ശബ്ദം .
തിരിഞ്ഞ് നോക്കിയതും ചിരവ മുട്ടിക്കടി കൊണ്ടതും' ശറെ'ന്നു കഴിഞ്ഞു !

നക്ഷത്രം എണ്ണുന്നതിനും ബോധം മറയുന്നതിനും മുന്‍പ് ഭാര്യ വീണ്ടും ചിരവ ഉയര്‍ത്തുന്നത് കാണാനും ഒരു ഭാഗ്യമുണ്ടായി !

ഇതൊരു നല്ല അനുഭവമാണോ ?
ഇനി  അടുത്ത ചോദ്യത്തിലേക്ക് കടക്കാം .

*****

18 അഭിപ്രായങ്ങൾ:

  1. Ha ha ha ha. Chirichu poyi. Swantham bharya blog ezhuthinu ethiranennu njangalku munnil thurannu sammathichallo. Aparam ee dhairyam

    മറുപടിഇല്ലാതാക്കൂ
  2. ഹി.ഹി.. രസിപ്പിച്ചു
    എല്ലാ ആശംസകളും നേരുന്നു

    മറുപടിഇല്ലാതാക്കൂ
  3. ഇത് വളരെ നല്ല അനുഭവം തന്നെയാണ് ....ഇനിയും ഇത് പോലെയുള്ള അനുഭവങ്ങള്‍ ഉണ്ടാവട്ടെ എന്നാശംസിക്കുന്നു .....!!!!!!{മതിയോ}

    hihihihi

    മറുപടിഇല്ലാതാക്കൂ
  4. ഹ ഹ ഹ ഹാ
    കുത്തിയിരുന്ന് വായിച്ചത് കാര്യായി...കുറേ ചിരിച്ചു
    നല്ല നര്‍മ്മം

    മറുപടിഇല്ലാതാക്കൂ
  5. പുതുമയുള്ള വിഷയം, പുതുമയുള്ള അവതരണം. ഇനിയും ഇങ്ങിനെ സംഭവിക്കട്ടെ എന്ന് പറയാമോ. വളരെ നന്നായി

    മറുപടിഇല്ലാതാക്കൂ
  6. രസകരായിരിയ്ക്കുന്നൂ..നര്‍മ്മത്തില്‍ ചാലിച്ചെഴുതാ എന്നത് ഒരു കഴിവു തന്നെയാ...ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  7. അഞ്ജു,
    മുഹമ്മദ്‌ കുഞ്ഞി ,
    ഫൈസു ,
    മനോജ്‌ ,
    ഹാഷിം ,
    സലാം ,
    വര്‍ഷിണി ,
    എല്ലാവര്‍ക്കും എന്റെ സ്നേഹപൂര്‍ണ്ണമായ നന്ദി .
    ഇതൊക്കെ വെറും ഒരു തമാശയാണെ...
    ഹിഹിഹി ....

    മറുപടിഇല്ലാതാക്കൂ
  8. നന്നായിരിക്കുന്നു.............

    മറുപടിഇല്ലാതാക്കൂ
  9. പുതുമയുള്ള അവതരണം..
    മൊത്തത്തില്‍ സംഗതി രസായിരിക്കുന്നൂ..

    മറുപടിഇല്ലാതാക്കൂ
  10. ചിരിച്ചു ഒരു പാട് സ്വന്തമായി ഒരു സ്റെപ്പിനി തിരയട്ടെ ഞാനും

    മറുപടിഇല്ലാതാക്കൂ
  11. ഹാഷിക് ,
    പ്രദീപ്‌ ,
    രമേശ്‌ ,
    മെയ്‌ ഫ്ലവേര്‍സ് ,
    ഐലശ്ശേരി ,
    നന്ദി ...

    മറുപടിഇല്ലാതാക്കൂ
  12. നന്നായിട്ട് ചിരിച്ചു ,ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  13. നന്നായി മാഷേ നന്നായി ...ഇപ്പോള്‍ ഒരു ചിരി വേനമായിരുന്ന്നു...ഹ്മ്മ..

    മറുപടിഇല്ലാതാക്കൂ
  14. എത്ര നക്ഷത്രമുണ്ടായിരുന്നു?
    സമാധാനമായി
    ഞാന്‍ കരുതി ഇത് ഇവിടെ മാത്രമേ ഉള്ളൂവെന്ന്‍
    ;)

    മറുപടിഇല്ലാതാക്കൂ

നിങ്ങളുടെ പ്രതികരണങ്ങള്‍ എന്നിലെ നല്ല രചയിതാവിനെ രൂപപ്പെടുത്തും .