2011, ഏപ്രിൽ 6, ബുധനാഴ്‌ച

നോബല്‍ എനിക്കും വേണം !

padmashree dr pushpamgad kechery .
കഴിഞ്ഞ ദിവസം പത്രങ്ങളിലും ടിവി ചാനലുകളിലുമൊക്കെ നിങ്ങള്‍ ഇങ്ങനെ ഒരു പേര് കണ്ടുകാണും !

പഹയന്‍ !
ഇതൊക്കെ സംഘടിപ്പിക്കാന്‍ കാശു കുറെ ചിലവാക്കിക്കാണും എന്നാവും നിങ്ങളുടെ ഉള്ളിലിപ്പോള്‍,
ശരിയല്ലേ ?
ഹിഹിഹി .....

...........................................

അയ്യോ പോസ്റ്റു മാറി ...!
ഇത് ഏപ്രില്‍ ഒന്നിന് പോസ്റ്റുന്നതിനു വേണ്ടി ഉണ്ടാക്കിയതായിരുന്നു !

ശ്ശെ ,ആകെ നാണക്കേടായി ....
ഒരു കൈയ്യബ്ദം പറ്റിട്ടോ. 
സോറി.
എന്റെ യൊരു കാര്യം !
ഒന്നിനും ഒരു ശ്രദ്ധയുമില്ല .

ആദ്യമായി ഇവിടെ വരുമ്പോള്‍ മനസ്സില്‍ ചില ആശകളും അഭിലാഷങ്ങളും ഒക്കെ ഉണ്ടായിരുന്നു .
ധാരാളമായി ചിന്തിച്ചു പല കണ്ടുപിടുത്തങ്ങളും നടത്തണം  ,
എന്നിട്ട് അതൊക്കെ നിങ്ങളോട് പറയുകയും  നിങ്ങള്‍ അതെല്ലാം വായിച്ചു ആശ്ചര്യ പ്പെടുകയും, അങ്ങിനെ വിയര്‍ത്തു കുണ്ടിതപ്പെട്ട് എനിക്ക്  ഒരു നോബല്‍ വാങ്ങിത്തരികയും ചെയ്യുമെന്ന് !
എന്നിട്ടിപ്പോള്‍ എന്തായി ?

തൊണ്ട വളരുന്നു .....
കാലുകള്‍ ഇരടുന്നു ......
എന്താ കാര്യം ?
ഹിഹിഹി ...
അത് തന്നെ ! 

ഈയിടെയായി ഞാന്‍ എന്തെഴുതാനിരുന്നാലും ഉടനെ പ്രണയത്തില്‍ അവസാനിക്കുന്നു .
അതിലെന്താ ഇത്ര പ്രശ്നം എന്നോ !
പറയാം .

ഹാവ് വ്  വ്   വ് ...................................

വന്നല്ലോ വനമാല !
പറഞ്ഞു നാക്ക് വായിലിട്ടില്ല,
അപ്പോഴേക്കും അവളിങ്ങെത്തി!
ഇനി കുറച്ചു നേരം ...ഇനി..ഒന്നും ...അ.....
z z z z z z z z z...............
.....................................
സോറി .
നിങ്ങള്‍ കാത്തിരുന്നു മുഷിഞ്ഞു അല്ലെ ?
ഞാനപ്പോള്‍ പറഞ്ഞതുപോലെ ഉറക്കത്തില്‍ പെട്ടുപോയി !

ഇതാണ് ഇപ്പോഴത്തെ അവസ്ഥ .
എന്തെഴുതാന്‍ തുടങ്ങിയാലും അപ്പോള്‍ വരും ഉറക്കം .
ഞാനാ അനോണി മാഷെ വിളിച്ചു ഉപദേശം തേടി നോക്കിയതാണ് .
രണ്ടു ഈര്‍ക്കില്‍ പൊട്ടിച്ചു കണ്ണില്‍ കുത്തി നിര്‍ത്തി നോക്ക് എന്നായിരുന്നു ഉപദേശം കിട്ടിയത് .
പക്ഷെ പ്രണയത്തിനു അതുണ്ടോ എശുന്നു!
ഈര്‍ക്കിളല്ല കാരിരുമ്പ് വച്ചത് പോലും മയിലെണ്ണ തേച്ചാല്‍ എന്നപോലെ വളഞ്ഞു പോയില്ലേ !

ഇവന്റെ കട്ടയും ആന മയില്‍ പടവും മടക്കാറായി എന്ന് മനസ്സിലാക്കി നമ്മളില്‍ പലരും ഇതിനകം പെട്ടിയും കിടക്കയും തലയില്‍ വച്ച് സ്ഥലം വിട്ടു .
നിങ്ങളുടെ മനസ്സിലും ഇതേ ലഡ്ഡു തന്നെ പൊട്ടുന്നുണ്ടാവും.
ഞാന്‍ വിഷമിച്ചാലോ എന്ന് വിചാരിച്ചു പറയാതിരിക്കുന്നതല്ലേ!

അപ്പോള്‍ പറഞ്ഞുവന്നത് ഓസ്കാറിനെ കുറിച്ചാണല്ലോ ....
സോറി .
നോബലിനെ കുറിച്ചാണല്ലോ .
അതിനി ഈ നിലക്ക് കിട്ടുമെന്ന് തോന്നുന്നില്ല !
അവസാന ശ്രമമെന്ന നിലക്ക് ഒരു ശ്രമം കൂടി .

ചന്ദ്രന്‍ .
രാത്രിയില്‍ നിലാമഴ പെയ്യിക്കുകയും, അടങ്ങിക്കിടക്കുന്ന പാവം കടലില്‍ ചില വേലിയേറ്റങ്ങളൊക്കെ  നടത്തുകയും ചെയ്യുന്ന സരസനും നമ്മുടെ അയല്‍ വാസിയുമായ പാവം ചന്ദ്രന്റെ മൌന നൊമ്പരങ്ങളെ പറ്റി നമ്മള്‍  എപ്പോഴെങ്കിലും  ചിന്തിച്ചിട്ടുണ്ടോ  ?

അവകാശങ്ങള്‍ നേടിയെടുക്കാന്‍ സമരം ചെയ്യാന്‍ അറിയില്ലായിരിക്കും ,
അവഗണിക്കപ്പെടുന്നവന്റെ പ്രതിഷേധമെന്നോണം രോക്ഷം കൊള്ളാനും നിന്നിട്ടുണ്ടാവില്ല .
അല്ലായിരുന്നെങ്കില്‍ ഭൂമിയിലെ പോലെ ചന്ദ്രനിലും ജീവനുണ്ടാവില്ലേ ?

ജീവന്റെ രഹസ്യം ഇനിയും കണ്ടുപിടിക്കാന്‍ ശാസ്ത്രകാരന്മാര്‍ക്ക് കഴിഞ്ഞിട്ടില്ലെങ്കിലും
ശരീരത്തിന്റെ രഹസ്യം അവര്‍ കണ്ടു പിടിച്ചിട്ടുണ്ട്  .

ഇനി പറയുന്നത് ശ്രദ്ധിച്ചു കേള്‍ക്കണം .
പണ്ടത്തെ പോലെ ആ പറക്കും തളികയിലെ ഗവേഷണക്കാര്‍ ഒന്നും വരാണ്ടായ സാഹചര്യത്തില്‍ ,
ഇരുപതിനായിരം വര്‍ഷം മുന്പത്തെ നമ്മുടെ പൂര്‍വികര്‍ ഉണ്ടല്ലോ .
അവരുടെ ആ  പഴയ ഫോസിലെടുത്തു കുറച്ചു നിയാണ്ടുര്‍ താല്‍  മനുഷ്യന്മാരെ ക്ലോണ്‍ ചെയ്തെടുക്കുക .

എന്നിട്ട് പത്തു തലമുറയ്ക്ക് കഴിയാനുള്ള ഓക്സിജനും ഫുഡ്ഡുമൊക്കെ കൊടുത്ത് അവരെ ചന്ദ്രനിലേക്ക് കൊണ്ടുവിടുക .
വേണമെങ്കില്‍ മൂന്നു കണ്ണും ,നാല് കയ്യും ഒക്കെ ഫിറ്റു ചെയ്തു കൊടുക്കാം എന്തെ ?
കാണാന്‍ നല്ല രസമായിരിക്കും !
ഹിഹിഹി .....

 ശാസ്ത്രകാരന്മാര് ആ ബാക്ടീരിയത്തിന്റെ ഒറിജിനല്‍ ജീനോം എടുത്തു കളഞ്ഞു
ഡ്യൂ പ്പ്ലിക്കെറ്റായി ഉണ്ടാക്കിയ ജീനോം കടത്തിവിട്ടു പുതിയ തലമുറകള്‍ സൃഷ്ടിച്ചത് പോലെ
മൂന്നു കണ്ണിന്റെയും നാല് കൈയ്യിന്റെയും ഒക്കെ സെറ്റപ്പുകള്‍ കൂട്ടിചേര്‍ത്തല്‍ മതിയല്ലോ .

അങ്ങനെ ചന്ദ്രന്റെ വിഷമവും മാറും .
പൂര്‍വികരോട് ആദരവു കാട്ടി എന്നുമാകും !

അത് നില്‍ക്കട്ടെ .
അപ്പോള്‍ ഈ ജീവന്‍ എന്ന് പറഞ്ഞത് ശരിക്കും എന്താണ് ?
അത് സര്‍വ്വ സൃഷ്ടി ക്കും കാരണക്കാരനായ ദൈവം തന്നെയല്ലേ ?
(കണ്ടുപിടുത്തമാണ് .ഞാനാരാ മോന്‍ !)

പ്രോട്ടോണ്‍ ,ന്യൂട്രോണ്‍ ,ഇലക്ട്രോണ്‍ എന്നീ ഊര്‍ജ്ജ കണങ്ങള്‍ക്ക് ചൈതന്യമേകി ,
സര്‍വവിധശരീരങ്ങള്‍ക്കും സ്വഭാവങ്ങള്‍ക്കും കാരണക്കാരായ 'ജീനോം' വേണ്ട വിധം പരിണമിപ്പിച്ചു
നാനാജാതിവിധമാക്കി ഈ വൈവിദ്ധ്യ പ്രപഞ്ചം ഉണ്ടാക്കുന്നവനായ ,
വളരെ മഹത്വമുള്ളവനും സര്‍വജ്ഞനും സര്‍വശക്തനും സര്‍വ വ്യാപിയും സര്‍വന്തര്യാമിയുമായ
എല്ലാവരും അറിയേണ്ടവനും എല്ലാ സ്തുതികള്‍ക്കും അര്‍ഹനുമായ സാക്ഷാല്‍ ദൈവം !
അത് തന്നെയല്ലേ ഈ ജീവന്‍ ?

എന്തായാലും നിങ്ങളും നിങ്ങളുടെ അഭിപ്രായം പറയുക .
ഒരുപക്ഷെ തുടര്‍ന്നും കൂടുതല്‍ കണ്ടുപിടുത്തങ്ങള്‍ നടത്താന്‍ എനിക്കവ പ്രയോജന പ്രദമായേക്കും!
**********************  


16 അഭിപ്രായങ്ങൾ:

  1. ഏതായാലും പകല്‍ അധിക നേരം പുറത്തൊന്നും ഇറങ്ങി നടക്കേണ്ട...അഥവാ നടക്കണം എന്ന് തോന്നിയാല്‍ തന്നെ...... ഒരു ചാക്ക് നനച്ച് തലയില്‍ ഇട്ടോ.............

    മറുപടിഇല്ലാതാക്കൂ
  2. പുതിയ കണ്ടുപിടുത്തങ്ങൾ തുടരൂ...
    അവാർഡുകളേതെങ്കിലും വരും..
    വരാതിരിക്കില്ല.. ഹി..ഹി...

    മറുപടിഇല്ലാതാക്കൂ
  3. Publicity nedan ethrayethra vazhikal.. Chettanu april 1 aakan one week late aayi alle! Hi hi saaramilla

    മറുപടിഇല്ലാതാക്കൂ
  4. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  5. തല കറങ്ങുന്നു പുഷ്പംഗാടെ.
    കണ്ടുപിടുത്തങ്ങളുടെ ഈ ഗവേഷണ പ്രബന്ധം .
    ജീനും ഫോസിലും, നിയാണ്ടുര്‍ താല്‍ , പ്രോട്ടോണ്‍ ,ന്യൂട്രോണ്‍ ,ഇലക്ട്രോണ്‍ ന്റെ പടച്ചോനെ.
    സ്കൂള്‍ കാലം വിട്ടിട്ടും രക്ഷ തരില്ലേ.
    ഒസ്കാറോ, ഡോക്ടറെട്ടോ പത്മശ്രീയോ എന്തരോ കിട്ടട്ടെ.
    ഞാന്‍ വായിച്ചില്ല. വായിച്ചിട്ട് എനിക്ക് തല കറങ്ങിയതും ഇല്ല :) :) :) :) :)
    രസായി ട്ടോ

    മറുപടിഇല്ലാതാക്കൂ
  6. അവാര്‍ഡ് കിട്ടിയില്ലെങ്കിലും ചേട്ടന്‍ വിഷമിക്കണ്ട... ഈ വിലപ്പെട്ട കണ്ടുപിടുത്തങ്ങള്‍ക്ക് ഞങ്ങള്‍ നല്ല ഒരു സ്വീകരണം തരാം... (ടാ.. മക്കളേ... ചേട്ടനെ സ്വീകരിക്കാനുള്ള ഇടിമുട്ടിയും, കട്ടപ്പാരയും ഒക്കെ റെഡിയല്ലേ?)

    മറുപടിഇല്ലാതാക്കൂ
  7. അത് ശരി. അവാര്‍ഡ് ഒപ്പിക്കാനുള്ള ഓട്ടപ്പാച്ചിലായിരുന്നു അല്ലെ.ഞാനും കരുതി എവിടെ പോയീന്ന്..

    മറുപടിഇല്ലാതാക്കൂ
  8. മം തരക്കേടില്ല... തല വെയില്‍ കൊള്ളികേണ്ടാ ..

    മറുപടിഇല്ലാതാക്കൂ
  9. താങ്കളുടെ പേര് എന്താണ് ? അവാര്‍ഡിന് ശുപാര്‍ശ ചെയ്യാനാ....:)

    മറുപടിഇല്ലാതാക്കൂ
  10. സമ്മതിച്ചിരിക്കുന്നു.... അവാര്‍ഡ് വാങ്ങിച്ചേ അടങ്ങു !!!

    മറുപടിഇല്ലാതാക്കൂ
  11. കുറച്ചു കാന്താരി അരച്ച് കണ്ണില്‍ തേക്കൂ..
    കുറെക്കാലത്തേക്ക് ഉറക്കം അടുത്ത് വരില്ല....

    മറുപടിഇല്ലാതാക്കൂ
  12. ഒടുക്കത്തെ ഭാവനയാ അല്ലെ..
    എനിക്ക് തോന്നുന്നു ഇതാ ഈ പോസ്റ്റിനു തന്നെ അത് കിട്ടുമെന്ന്..
    നോബല്‍...!

    മറുപടിഇല്ലാതാക്കൂ
  13. ഞാന്‍ ഉച്ചക്ക് ഇവിടെ കമെന്റിയിരുന്നു.
    അതെവിടെപ്പോയി.പൊടിപോലുമില്ല കണ്ടെടുക്കാന്‍ എന്ന് പറഞ്ഞപോലെ..

    ഒരുപക്ഷെ ഈ പോസ്ട്ടിനായിരിക്കും താങ്കള്‍ക്കു നോബല്‍ കിട്ടുന്നത്.
    എന്താ നോക്കുന്നെ...

    മറുപടിഇല്ലാതാക്കൂ
  14. ഇതിപ്പോള്‍ തല അധികം മഞ്ഞു കൊള്ളീകല്ലേ..

    മറുപടിഇല്ലാതാക്കൂ
  15. അള്ളാണെ ....എനിക്കൊന്നും മനസ്സിലായില്ല .....ഞാനാരാ മോന്‍ ...!

    മറുപടിഇല്ലാതാക്കൂ
  16. അങ്ങിനെ രണ്ടാമതായി വീണ്ടുമൊരു കേച്ചേരിക്കാരനു “നോബൽ” കിട്ടാൻ പോകുന്നു.

    മറുപടിഇല്ലാതാക്കൂ

നിങ്ങളുടെ പ്രതികരണങ്ങള്‍ എന്നിലെ നല്ല രചയിതാവിനെ രൂപപ്പെടുത്തും .