മുകിലറിയാതെ മിഴിനീർ നിറച്ചു വാനം
പകൽ, പടിവാതിലിൽ വീണു കേണിരുന്നു
രാപക്ഷി ചേക്കേറും ചില്ല വാനിൻ
ഒരു മാത്രയന്നീർമിഴി തുടച്ചു
വാനിൽനിന്നുതിരുന്ന മിഴിനീർക്കുട ങ്ങളെ
വിഷവിത്തു നുകരുന്ന കാഴ്ചയെങ്ങും
ഭൂമിതൻ വിരിമാറിലാഴ്ത്തി നഖക്ഷത
മാർത്തു ചിരിക്കുന്ന കാട്ടാള ജന്മങ്ങൾ
പൊയ്പോയ ബാല്യത്തിൻ നന്മച്ചിരാതുകൾ
ഊതിയണച്ചുമതിഭ്രമം കൊള്ളവെ
മണ്ണും മലിനമായ് മനസ്സും മലിനമായ്
പ്രകൃതിക്കുമുള്ളിൽ ജരാനര പൊന്തിനാൾ
വിഷഗന്ധമേറ്റു ചുമച്ചു മരിക്കുന്നു
മണ്ണിലെ മർത്ത്യന്റെ പ്രാണവായു
വെയിലിന്റെ വാൾത്തലയേറ്റു പിടച്ചു
നുരച്ചു മരിക്കുന്നു നാൽക്കാലികൾ..
പകൽ, പടിവാതിലിൽ വീണു കേണിരുന്നു
രാപക്ഷി ചേക്കേറും ചില്ല വാനിൻ
ഒരു മാത്രയന്നീർമിഴി തുടച്ചു
വാനിൽനിന്നുതിരുന്ന മിഴിനീർക്കുട ങ്ങളെ
വിഷവിത്തു നുകരുന്ന കാഴ്ചയെങ്ങും
ഭൂമിതൻ വിരിമാറിലാഴ്ത്തി നഖക്ഷത
മാർത്തു ചിരിക്കുന്ന കാട്ടാള ജന്മങ്ങൾ
പൊയ്പോയ ബാല്യത്തിൻ നന്മച്ചിരാതുകൾ
ഊതിയണച്ചുമതിഭ്രമം കൊള്ളവെ
മണ്ണും മലിനമായ് മനസ്സും മലിനമായ്
പ്രകൃതിക്കുമുള്ളിൽ ജരാനര പൊന്തിനാൾ
വിഷഗന്ധമേറ്റു ചുമച്ചു മരിക്കുന്നു
മണ്ണിലെ മർത്ത്യന്റെ പ്രാണവായു
വെയിലിന്റെ വാൾത്തലയേറ്റു പിടച്ചു
നുരച്ചു മരിക്കുന്നു നാൽക്കാലികൾ..
പ്രകൃതിക്കുമുള്ളിൽ ജരാനര പൊന്തിനാൾ
മറുപടിഇല്ലാതാക്കൂവിഷഗന്ധമേറ്റു ചുമച്ചു മരിക്കുന്നു
മണ്ണിലെ മർത്ത്യന്റെ പ്രാണവായു
വെയിലിന്റെ വാൾത്തലയേറ്റു പിടച്ചു
നുരച്ചു മരിക്കുന്നു നാൽക്കാലികൾ..