2010, ഡിസംബർ 3, വെള്ളിയാഴ്‌ച

സ്വപ്നങ്ങള്‍ വില്‍ക്കാനുണ്ട്...

എന്റെ വീടിന്റെ മുറ്റത്തു വന്നു കളിയൂഞ്ഞാല്‍ ആടാഞ്ഞതെന്ത് നീ?
മെലിഞ്ഞു ശോഷിച്ച കാട്ടരുവിക്കരെ
നിന്‍ കൊലുസ്സു കിലുങ്ങാഞ്ഞതെന്തേ?

പകലറുത്തിട്ടയെന്‍ തകര്‍ന്ന മുരളി
മൌനമൂതിയൂതിനിറക്കെ ഞാന്‍
രാപകലുകള്‍ അറിയാതെയായ്
ചില്ലുജാലകം തുറക്കാതെയായ്...
നാലു നാള്‍! ഞാനാ‍കെ വെളുത്തു...
കണ്‍പോള പോലും രക്തം മറഞ്ഞു

നിദ്രക്കകത്ത് ഉണര്‍ന്നൊരു വേള
കാതിലിങ്ങനെ കാരണം ചൊല്ലി..
അതു നുണയോ സ്വപ്നമോ?
നീ വന്നു പോയതു ഞാനറിഞ്ഞതോ!

ഇനി നിന്റെ സ്വപ്നങ്ങളില്‍ ഞാന്‍ വരില്ല.
എന്നു ചൊല്ലി തിരിഞ്ഞു വീണ്ടും നീ,

എന്റെ അഭിപ്രായങ്ങള്‍ ഒരു നാള്‍ നീ
ചേര്‍ത്തു വായിക്കും ദിനം വരും നിശ്ചയം!
അന്നറിയും നീയെന്നെക്കുറിച്ച്
 നിന്നെ ഒറ്റിയത് മറവിയുടെ പണം പറ്റാനെന്ന്!

9 അഭിപ്രായങ്ങൾ:

 1. ഭാവ സമ്പൂര്‍ണമായ കവിത ..നന്നായി എഴുത്ത്

  മറുപടിഇല്ലാതാക്കൂ
 2. നന്നായിട്ടുണ്ട്.......... ഇനിയും എഴുതൂ.. thanks 4 ur comments

  മറുപടിഇല്ലാതാക്കൂ
 3. വരുമായിരിക്കും, കാത്തിരുന്നോളൂ.

  മറുപടിഇല്ലാതാക്കൂ
 4. അന്നറിയും നീയെന്നെക്കുറിച്ച്
  നിന്നെ ഒറ്റിയത് മറവിയുടെ പണം പറ്റാനെന്ന്!

  വരികള്‍ ഇഷ്ടപ്പെട്ടു.

  മറുപടിഇല്ലാതാക്കൂ
 5. ഇവിടെ വരികയും സ്നേഹസമ്മാനങ്ങള്‍ തന്ന് അനുഗ്രഹിക്കുകയും ചെയ്ത എന്റെ എല്ലാ പ്രിയപ്പെട്ടവര്‍ക്കും നന്ദി.

  മറുപടിഇല്ലാതാക്കൂ
 6. ഭാവ സമ്പൂര്‍ണമായ വരികള്‍ ഇഷ്ടപ്പെട്ടു...

  മറുപടിഇല്ലാതാക്കൂ

നിങ്ങളുടെ പ്രതികരണങ്ങള്‍ എന്നിലെ നല്ല രചയിതാവിനെ രൂപപ്പെടുത്തും .