2010, ഡിസംബർ 12, ഞായറാഴ്‌ച

സ്മൃതിമണ്ഡപങ്ങള്‍ കല്ലെറിയുന്നു ..!

ശാന്തമായ് ഉറങ്ങുമെന്‍ സ്മൃതിമണ്ഡപത്തിന്‍ കാല്‍ക്കല്‍
അശ്രുപുഷ്പങ്ങള്‍ വീണ്ടും നിറക്കുന്നതെന്തു നീ..!

തപ്തമായ്  എന്‍ ആത്മനിശ്വാസങ്ങള്‍ വീണ്ടും
ഉരുകിയൊലിക്കെ കല്ലുകള്‍ തുടിക്കുന്നു..!

എന്റെയാത്മാവില്‍ പടുതിരിയാളി
നീറുന്ന ഓര്‍മ്മകള്‍ പുകഞ്ഞുനില്‍ക്കവേ
പാപിയാമീ ജന്മം രക്തമായ് ജനിപ്പിച്ച
മകനലറുന്നുവോ മൃഗമായ് പാരില്‍ ..?

ഭീരുവിന്റെ വിജയം മരണമാണെന്ന്
പഠിച്ചതും പഠിപ്പിച്ചതും പരാജിതന്‍ ഞാന്‍ മാത്രം ..!
ചുംബിക്ക ശാന്തി ശാന്തി യെന്നുച്ചരിച്ചെന്റെ
മൂര്‍ദ്ധാവാം മണ്ഡപത്തെ നീ
ലയിക്കട്ടെയെന്‍ ഒടുങ്ങാത്ത വിരഹവും പ്രണയവും
ചുണ്ടുകള്‍ രുചിക്കട്ടെ എന്റെയീ ചുടുകണ്ണീര്‍...


**********

8 അഭിപ്രായങ്ങൾ:

  1. പുഷ് : ശക്തമായ വരികള്‍ ..
    "ശാന്തി ശാന്തിയെന്നുച്ചരിച്ചെന്‍ മൂര്‍ദ്ധാവാം
    ചുംബിക്കയീ മണ്ഡപത്തെ നീ"

    ഇവിടെ ഒരയുക്തി ഉണ്ട് ..എന്റെ മൂര്‍ദാവായ മണ്ഡപത്തെ നീ ചുംബിക്കൂ എന്നാണ് ഉദ്ദേശിക്കുന്നതെങ്കില്‍
    വരികള്‍ തെറ്റാണ് ..
    "ചുംബിക്ക ശാന്തി ശാന്തി
    യെന്നുച്ചരിച്ചെന്റെ
    മൂര്ദാവാം മണ്ഡപത്തെ നീ "
    എന്ന് തിരുത്തിയാല്‍ കൊള്ളാം :)

    മറുപടിഇല്ലാതാക്കൂ
  2. ഭീരുവിന്റെ വിജയം മരണമാണെന്ന്
    പഠിച്ചതും പഠിപ്പിച്ചതും പരാജിതന്‍ ഞാന്‍ മാത്രം ..!
    oru parajitha bhaavam, feel cheyyunnu...vaayikkumpo...ezhuthhuka vendum varam...asamsakal...

    മറുപടിഇല്ലാതാക്കൂ
  3. ഒരു നിരാശ നിഴലിക്കുന്നതായി അനുഭവപ്പെട്ടു.
    കൃസ്തുമസ് പുതുവത്സരാശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  4. കവിതയില്‍ ആഴമുണ്ടുണ്ട് വേദനയും നന്നായി എഴുതി

    മറുപടിഇല്ലാതാക്കൂ
  5. അരൂര്‍,താങ്കളുടെ അഭിപ്രായം സ്വീകരിച്ചിട്ടുണ്ട്.
    ചെറുവാടി,എന്താ മിണ്ടാതിരിക്കുന്നത്!
    മായ,സലാം,റാംജി,സാബി-
    നിങ്ങളുടെയെല്ലാം സ്നേഹപൂര്‍ണ്ണമായ അഭിപ്രായങ്ങള്‍ക്ക് നന്ദി.
    പിന്നെ ഇവിടെ വന്നുപോയ എല്ലാവര്‍ക്കും...

    മറുപടിഇല്ലാതാക്കൂ
  6. Great Lyrics ..താളബോധം ഉള്ള കവിത .. വായിക്കുന്നവന് മനസിലാകും വിധം ഭംഗിയായി എഴുതിയിരിക്കുന്നു ..

    മറുപടിഇല്ലാതാക്കൂ
  7. എന്റെയാത്മാവില്‍ പടുതിരിയാളി
    നീറുന്ന ഓര്‍മ്മകള്‍ പുകഞ്ഞുനില്‍ക്കവേ
    പാപിയാമീ ജന്മം രക്തമായ് ജനിപ്പിച്ച
    മകനലറുന്നുവോ മൃഗമായ് പാരില്‍ ..?

    മറുപടിഇല്ലാതാക്കൂ

നിങ്ങളുടെ പ്രതികരണങ്ങള്‍ എന്നിലെ നല്ല രചയിതാവിനെ രൂപപ്പെടുത്തും .