2011, ഫെബ്രുവരി 6, ഞായറാഴ്‌ച

ഒരു വാള്‍ സൌമ്യക്ക് വേണ്ടി ഉയര്‍ത്തുക ..

മുംബായ് അധോലോകത്തിമിര്‍പ്പില്‍ ഒരു കൈ നഷ്ട്ടപ്പെട്ടവന്‍ ഗോവിന്ദ ചാമി !
 ഇനിയും ബാക്കിയായ മൃഗ ഭാവങ്ങള്‍ മറു കൈയില്‍ പേറി ഗോവിന്ദച്ചാമി ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ ...

'ലക്ഷ്മി ലക്ഷ്മി 'എന്ന് കൂപ്പിട്ടു ,
നമ്മുടെ റെയില്‍വെ ഒറ്റപ്പെടുത്തി പിറകിലേക്ക് മാറ്റി കൊളുത്തിയിട്ട വനിതാ കമ്പാര്‍ട്ടുമെന്റില്‍ അവന്‍  പടര്‍ന്നു കയറുന്നു !

അവിടെ ഏകയായ അവസാന യാത്രക്കാരി 'സൌമ്യ '.
നമ്മുടെ സഹോദരി മാരില്‍ ഒരുവള്‍ ...!
അവളുടെ മുന്‍പില്‍ അവന്‍ തനിച്ചു പ്രത്യക്ഷപ്പെടുന്നു  !

ഇരയെ മണത്ത വേട്ടപ്പട്ടി ആദ്യം സൗമ്യയുടെ ബാഗു തട്ടിപ്പറിക്കുന്നു.
നിസ്സഹായയായ ഒരു പാവം യുവതിയുടെ നിലവിളി അടുത്ത കംപാര്ട്ടുമെന്റിലെക്കും ദീനമായി മുഴങ്ങുന്നു !
പക്ഷെ നമ്മള്‍ മലയാളികള്‍ അത് ആസ്വദിക്കുകയാണ് ചെയ്തത് !
അവര്‍ തിരക്കില്‍ ആണല്ലോ !

പിന്നെ ആ മൃഗം സ്റേഷന്‍ അടുക്കെ പതുക്കെയായ ട്രെയിനില്‍ നിന്നും പാവം സൌമ്യ യെ  തള്ളി പുറത്തിടുന്നു !
കാമാര്‍ത്തി പൂണ്ടു പുറകെ ചാടുന്നു !
ട്രാക്കില്‍ തെറിച്ചുവീണ അവളെ കരിങ്കല്ല് കൊണ്ട് തലയില്‍ ഇടിച്ചു അനങ്ങാന്‍ പറ്റാത്ത വിധം അവശ യാക്കുന്നു !
അവള്‍ പിടയുന്നു !
പ്രാണന്റെ അവസാന ശ്വാസത്തിന് വേണ്ടി ..
ആ സമയം അവന്‍ അവളെ നിഷ്ക്കരുണം വിവസ്ത്രയാക്കി പിന്നെ നടത്തുന്നത് മൃഗവേഴ്ചയാണ് !

ഈ സമയം ട്രെയ്നില്‍ ഒരു മനുഷ്യ സ്നേഹി ഉണ്ടായിരുന്നു !

സൌമ്യ യുടെ  ആര്‍ത്തനാദം കേട്ടു അപായ ച്ചങ്ങല വലിക്കാന്‍ പിടഞ്ഞെത്തിയ  ആ മനുഷ്യ സ്നേഹിയായ ടോമി യെ 'സ്വന്തം കാര്യം സിന്ദാബാദ് 'എന്ന്  മുദ്രാവാക്യം മുഴക്കി നിഷ്ക്രിയത്വത്തിന്റെ മറു ചങ്ങലകൊണ്ട് ബന്ധിക്കുന്നു ,
അങ്ങിനെ സുഖ യാത്ര തുടരുന്നു സഹ യാത്രികര്‍ ആയ നമ്മള്‍  മലയാളികള്‍ ..!

ഇതില്‍ പരം ഒരു അപമാനം വേറെ എന്ത് ഉണ്ടാകാനാണ് ?

ജാതിക്കോ മതത്തിനോ ദൈവത്തിനോ രാഷ്ട്രീയത്തിനോ വേണ്ടി മാത്രം വാള്‍ത്തല ഒരുക്കുന്നവര്‍ മാത്രമായി മാറരുത് നമ്മള്‍ !
സുഖവും ക്ഷേമവും തനിക്കു മാത്രമെന്ന് ചിന്തിക്കയും അരുത് !

ദിനം പ്രതി അക്ഷരത്താളുകളില്‍ കൊച്ചു കുരുന്നുകള്‍  തൊട്ടു അവശരായ വൃദ്ധകള്‍ വരെ ഒറ്റക്കും കൂട്ടായും നടത്തപ്പെടുന്ന  മാന ഭംഗ ശ്രമങ്ങളില്‍ തല്ലിയലച്ച് ജീവന്‍ വെടിയുന്നത് നമ്മള്‍ കാണുന്നു ,
നടുക്കം അഭിനയിക്കുന്നു !
പിന്നെ പതിവ് നടത്തം തുടരുന്നു !

ചെറുതുരുത്തി ..
ഷോര്‍ണൂര്‍ ..
ഭാരത പ്പുഴ ..
എന്റെ കാലടികള്‍ പതിഞ്ഞ മണ്ണ് ...
അവിടെ ഇങ്ങനെ ..

എന്റെ ഈശ്വരാ..
പ്രപഞ്ച മെന്ന മഹാ നാടക ത്തില്‍ എന്തിനു ഇങ്ങനെ ഒരു രംഗം നീ എഴുതിച്ചേര്‍ത്തു !

ഇതാ ഞാന്‍ ചേര്‍ക്കുന്നു ,
ഹതഭാഗ്യ യായ എന്റെ ആ സഹോദരിക്ക് ,
കണ്ണുനീരില്‍ കുതിര്‍ന്ന ഒരു പിടി പുഷ്പങ്ങള്‍ ...
********
  
  

17 അഭിപ്രായങ്ങൾ:

 1. ഇതാ ഞാനും ചേര്‍ക്കുന്നു ,
  ഹതഭാഗ്യ യായ എന്റെ ആ സഹോദരിക്ക് ,
  കണ്ണുനീരില്‍ കുതിര്‍ന്ന ഒരു പിടി പുഷ്പങ്ങള്‍ ..

  മറുപടിഇല്ലാതാക്കൂ
 2. ഞാനെന്ന ആണിനിന്ന് ലജ്ജിക്കാം
  സഹോദരിമാര്‍ക്കിടയില്‍ മരണംവരെ തല കുനിച്ച് നടക്കാം

  മറുപടിഇല്ലാതാക്കൂ
 3. ഇതാ ഞാനും‍ ചേര്‍ക്കുന്നു ,
  ഹതഭാഗ്യ യായ എന്റെ ആ സഹോദരിക്ക് ,
  കണ്ണുനീരില്‍ കുതിര്‍ന്ന ഒരു പിടി പുഷ്പങ്ങള്‍ ...

  മറുപടിഇല്ലാതാക്കൂ
 4. നമ്മുടെ പ്രിയ സഹോദരിക്ക് കണ്ണീരാല്‍ വിട !!! ഈ ചരിത്രം ഒരിക്കലും ആവര്‍ത്തിക്കാതിരിക്കട്ടെ !!!!

  മറുപടിഇല്ലാതാക്കൂ
 5. വെറുക്കുന്നു ഞാന്‍ ഈ ജീവിതത്തെ നിന്റെ മാനവും ജെവനും പിച്ചി ചീന്തിയ കപാലികനും എന്റെ വര്‍ഗമാണെന്ന് എന്നോര്‍ത്തു ഞാന്‍ ലജ്ജിക്കുന്നു മലപ്പുറം കാക്ക വലിച്ചെറിഞ്ഞ കത്തി എടുത്ത് കയ്യില്‍ കരുതൂ മാനത്തിനും ജീവനും നേരെ കാമ വെരി പൂണ്ട കാട്ടാളന്റെ ആറാം ബാരിക്ക് നോക്കി ആറ്റം പണി കൊടുക്കൂ

  അതാണ്‌ ഈ യുഗത്തില്‍ നിങ്ങളോടെ എനിക്ക് പറയാനുള്ളത്

  മറുപടിഇല്ലാതാക്കൂ
 6. സ്വ.ലേ.യുടെ പോസ്റ്റില്‍ കമെന്ടിട്ടു വരുമ്പോള്‍ വീണ്ടും
  കാണുന്നത് സൌമ്യയെ തന്നെ.
  ട്രെയിന്‍ വഴിയില്‍ നിര്‍ത്തിയാല്‍ സ്വന്തം കാര്യങ്ങള്‍ മുടങ്ങുമെന്ന സ്വാര്‍ത്ഥ ചിന്തയില്‍ ഒരു പെണ്‍കുട്ടിയുടെ ദീനരോദനം കേട്ടില്ലെന്നു നടിച്ചവര്‍,സ്വന്തം ഭാര്യക്കോ പെങ്ങല്‍ക്കോ,മകള്‍ക്കോ ഈ ഗതി വന്നാലും ഇത് തന്നെ ചെയ്യുമോ..
  വൈകല്യത്തെ കൂട്ട് പിടിച്ചും അല്ലാതെയും നീചകൃത്ത്യങ്ങള്‍ നടത്തുന്ന ഈ ചെകുത്താന്‍മാരെ
  കൊന്ന് ജെയിലില്‍ പോകാന്‍, ഇരയായവരുടെ വേണ്ടപ്പെട്ടവരെങ്കിലും ധൈര്യം കാണിച്ചെങ്കിലെന്നു ആഗ്രഹിച്ചു പോകുന്നു.

  മറുപടിഇല്ലാതാക്കൂ
 7. പുഷ്പാംഗദ് കുട്ടന്‍ കണ്ണീരില്‍ ചാലിച്ചെഴുതിയതും കണ്ണു നനയിപ്പിക്കുന്നതുമായ വരികള്‍ വായിച്ചു!
  മൊബൈല്‍ മെസ്സേജുകള്‍ പലപ്പോഴും കേവല വൈകാരികതകള്‍ നിറഞ്ഞു തുളുമ്പുന്നവയായിരിക്കും. ഇതുകൊണ്ടു തന്നെ പല മെസ്സേജുകളുടെയും തുടക്കം വായിച്ച് ഒഴിവാക്കാറാണ് പതിവ്. ഉദാഹരണത്തിന്, ഉള്ളിയുടെ വില കൂടിയപ്പോള്‍ ഉള്ളിതന്നെയാണ് ജീവിതമെന്നമട്ടിലുണ്ടാക്കിയ വൃത്തികെട്ട മെസ്സേജുകള്‍!
  ഇന്നു 01.35 am ന് കിട്ടിയ ഒരു മൊബൈല്‍ മെസ്സേജ് എന്നെ വല്ലാതെ സ്വാധീനിക്കുകയും വേദനിപ്പിക്കുകയും ചെയ്തു. മലപ്പുറത്തെ 'സിറാജ്' പത്രമോഫീസില്‍ ജോലി ചെയ്യുന്ന ഫാസില്‍ എന്ന പയ്യനാണ് അയച്ചത്. അതിങ്ങനെ:
  She is our sister. She belongs to our family. She is the hope of tomorrow. Pray for her soul, who was fated for the trichur train incident. Let's hold our hands together & fueled by love and concern prior to her all pains....SHE WENT away. Please join this chain and pass it STOP VIOLENCE AGAINST WOMEN

  മറുപടിഇല്ലാതാക്കൂ
 8. മുപ്പത്തിമൂന്നില്‍പരം പിഞ്ചു ബാലികാ ബാലന്മാരെ ലൈംഗികമായി പീഡിപ്പിച്ചു കൊന്നു സ്വന്തം വീട്ടു വളപ്പില്‍ കുഴിച്ചു മൂടിയ നോയിഡ സംഭവത്തിലെ വില്ലന്‍ സുഖമായി പുറത്തിറങ്ങി നടക്കുന്ന നമ്മുടെ നാട്ടില്‍ ഇതല്ല ഇതിലപ്പുറം നടക്കും. നിയമം നോക്ക് കുത്തികളാകുമ്പോള്‍ കുറ്റ കൃത്യങ്ങളുടെ ശവപ്പറമ്പില്‍ പിശാചുക്കള്‍ നിര്‍ഭയം ഇരതേടി നടക്കും. മുമ്പില്‍ ചെന്ന് പെടാതിരിക്കുകയെ നിലവിലുള്ള നിയമ സംഹിതയില്‍ നിവൃത്തിയുള്ളൂ. മരിച്ച സോദരിയോടെ നമുക്ക് മാപ്പ് പറയാം.

  മറുപടിഇല്ലാതാക്കൂ
 9. ആ പെണ്‍കുട്ടിയുടെ രോദനം കേട്ടിട്ടും,ചങ്ങല വലിക്കാന്‍ കൂട്ടാക്കാതിരുന്നവര്‍ ആ നീചനോളം തന്നെ ക്രൂരര്‍ അല്ലെ?
  പ്രവാസിനിയുടെയും,അക്ബറിന്റെയും അഭിപ്രായങ്ങളോട് യോജിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 10. സമോയോചിതമായ ഈ പ്രതിഷേധം ഏറ്റവും ശക്തമായി തന്നെ ഈ വരികളില്‍ പ്രകടിപ്പിക്കപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ ഇനിയെങ്കിലും ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ജനങ്ങള്‍ക്കും സര്‍ക്കാരിനും ഒരുപാട് ചെയ്യാനുണ്ട്.

  മറുപടിഇല്ലാതാക്കൂ

നിങ്ങളുടെ പ്രതികരണങ്ങള്‍ എന്നിലെ നല്ല രചയിതാവിനെ രൂപപ്പെടുത്തും .