2013, ഏപ്രിൽ 21, ഞായറാഴ്‌ച

തടവറയില് നിന്ന്..


                                             
അടയാളങ്ങള്‍..
നോവല്‍.
                  അധ്യായം ഒന്ന്.

വളവു തിരിഞ്ഞു വരുന്ന ലോറിക്ക് നല്ല വേഗതയുണ്ടായിരുന്നു.
റോഡരുകിലൂടെ നടന്നുപോയിരുന്നവര്‍ ഞെട്ടിമാറുകയും ഭയപ്പാടോടെ തലയില്‍ കൈ വക്കുകയും ചെയ്തു.
ഇടുങ്ങിയ ഇടവഴിയിലൂടെ മുത്തശ്ശിയുടെ കൈ വിടുവിച്ച് കുതറിയോടുന്ന പത്തുവയസ്സുള്ള പെണ്‍കുട്ടിക്ക് പെട്ടെന്ന് നില്‍ക്കാനായില്ല.

കത്തി മൂര്‍ച്ചകൂട്ടുന്ന ഫൈസു കത്തിമുനയിലെ തിളക്കം ശ്രദ്ധിക്കുകയായിരുന്നു. തെറിച്ചുവീണ രക്തം കത്തിമേല്‍ പറ്റി കൈപ്പിടിയിലേക്ക് ഒഴുകിയിറങ്ങുമ്പോള്‍  'മോളെ'യെന്ന മുത്തശ്ശിയുടെ അലര്‍ച്ച ഫൈസുവിനെ സ്വപ്നത്തില്‍ നിന്നും ഉണര്‍ത്തി.

നിലാവിന്റെ വെളിച്ചം തുറന്നിട്ട ജാലകപ്പഴുതിലൂടെ അകത്തു വീണിരുന്നു.
താനിന്നലെ വാതിലിനു കൊളുത്തിട്ടിരുന്നില്ലെന്നു ഫൈസു ഓര്‍ത്തു.
കാറ്റിനെപ്പോഴൊ തുറന്നതാവാം.
 
പടച്ചോനെ എന്തൊരു കിനാവാ ഇത്..
ഫൈസു കട്ടിലില്‍ എഴുന്നെറ്റിരുന്നു കൈകള്‍ കൂട്ടിത്തിരുമ്പി.
അപ്പോഴും ആരോ കരയുന്ന ശബ്ദം കേള്‍ക്കാമായിരുന്നു.

ഇത് ഉമ്മയുടെ കരച്ചിലാണല്ലോ ..
ഫൈസു നടുങ്ങി.
അവന്‍ ധൃതിയില്‍ എണീറ്റ് വാതില്‍ തുറന്നു.
രാത്രിയില്‍ ഉമ്മ ചോറു വിളമ്പിത്തരുമ്പോള്‍ അല്‍പ്പം അസ്വസ്ഥയായിരുന്നില്ലെ..
ശരിയായിരുന്നു.
അവന്‍ ഓര്‍ത്തു.
വാതില്‍ക്കല്‍ വിഭ്രമത്തോടെ മുട്ടിവിളിക്കുമ്പോള്‍ അവന്റെ മനസ്സ് ‘പടച്ചോനെ’ എന്നു പ്രാര്‍ത്ഥിച്ചിരുന്നു.
മുറിയില്‍ പ്രകാശം തെളിഞ്ഞതും വാതിലിന്റെ കൊളുത്തു നീങ്ങുന്നതും ഫൈസു അക്ഷമയോടെ ശ്രദ്ധിച്ചു.

വാതില്‍ തുറന്നുവന്ന ആമിനയുടെ മുഖത്തും ഭയത്തിന്റെ മേഘങ്ങളുണ്ടായിരുന്നു.കണ്ണീര്‍ക്കണങ്ങള്‍ തുടച്ച പാടുകളും

കട്ടിലിന്റെ ഓരം മാറി കിടക്കുന്ന സഫിയ അപ്പോഴും നല്ല ഉറക്കത്തിലാണെന്ന് ഫൈസു ശ്രദ്ധിച്ചു.
ഉമ്മയെ അങ്ങിനെ കണ്ടപ്പോള്‍ അവനു കെട്ടിപ്പിടിക്കാതിരിക്കാന്‍ ആയില്ല.

എന്താ ഉമ്മാ?എന്താ പറ്റീത്  സുഖല്ല്യേ..?

അതുകേട്ടപ്പോള്‍ ആമിനക്ക് സങ്കടം സഹിക്കാന്‍ കഴിഞ്ഞില്ല.
ന്റെ മോനേ ഉമ്മാക്ക്  ആലോചിച്ചിട്ട് സഹിക്കാന്‍ പറ്റണില്ല..  ഞമ്മടെ മോള്‍

സഫിയാക്ക് വല്ലതും ..
ഫൈസു ഓടി സഫിയാക്കരുകിലെത്തി .
അവളെ കുലുക്കിവിളിക്കുമ്പോള്‍  ഫൈസുവിന്‍ മനസ്സിലായിരുന്നില്ല ഉമ്മ ഉദ്ധ്യേശിച്ചത് ആരെ ആയിരുന്നു എന്ന്.
 “ന്റെ  സഫിയാ .അനുക്ക് എന്താടീ?

സഫിയാ പാറിക്കിടന്നിരുന്ന മുടി ഒതുക്കിക്കെട്ടി അമ്പരപ്പോടെഎഴുന്നേറ്റ് ഉമ്മാനെം ഇക്കാക്കാനെം മാറിമാറി നോക്കി.
“എനിക്കെന്താ..
അവള്‍ സ്വയം ആപാദചൂഢം വീക്ഷിച്ചു.
പിന്നെ ക്ലോക്കിലേക്ക് നോക്കിയപ്പോള്‍ സഫിയക്ക് അരിശം .
  നട്ടപ്പാതിരാക്ക്  ഇക്കാക്കയ്ക്ക് എന്താ പ്രാന്തു പിടിച്ചോ?
മനുഷ്യന്റെ ഉറക്കം കളഞ്ഞു

ഉമ്മാ ഓള്‍ക്ക് എന്തു പറ്റീന്നാണ്?
ഫൈസു പിന്നെയും ഉമ്മയോട്.

“ഞമ്മള്  പറഞ്ഞത് ഓള്‍ടെ കാര്യല്ല. അതു പിന്നെ..ഞമ്മള്‍ ഒരു കിനാവ് കണ്ടതാണ്.

കിനാക്കളുടെ ലോകത്തെ ആകസ്മിക ഭാവങ്ങള്‍ ..
സഫിയ സ്വയം തലക്കടിച്ചു.
“ശ്ശ്..നശിപ്പിച്ചു.  ഇനി നേരം വെള്ക്കാതെ
 ഇന്നെ ആരും വിളിക്കരുത്..
അവള്‍ വീണ്ടും കിടക്കയിലേക്ക് മറിഞ്ഞു.

ഇതെന്താദ് പടച്ചോനെ കിനാവിന്റെ ചാകരയോ!
ഫൈസു തന്റെ സ്വപ്നത്തെ കൂടി കൂട്ടിനോക്കി.
“എന്റുമ്മാ നിങ്ങള്‍ നന്നായി പ്രാര്‍ത്ഥിച്ച് കിടന്നാ മതി . ഒക്കെ 
 ശരിയാവും.എന്നാ പിന്നെ ഞാനും പോയി കിടന്നോട്ടെ..

“അതല്ലമോനെ, നീ കേള്‍ക്ക് ..
സഫിയാക്ക് ഒരാലോചനേംകൊണ്ട് അബോക്കറ് ഇന്നലേം വന്നിരുന്നു.
 
ചെക്കന് ദുബായില്‍ കച്ചോടാത്രെ..

അപ്പോള്‍ അതാണ് കാര്യം!
ഇളേ മോള്‍ടെ നിക്കാഹിന്റെ കാര്യങ്ങള്‍ ആലോചിച്ച് ഉമ്മ വേണ്ടാത്ത സ്വപ്നങ്ങള്‍ കണ്ട്താണ്.
ഫൈസുവിന് തോന്നി.
എന്തായാലും ചെക്കന്റെ കൂട്ടരോട്  വരാന്‍ പറയുമ്മാ.നല്ല
 ബന്ധാച്ചാല്‍ നമ്മ്ക്ക് എന്ത് വിരോധം..?

ആമിനയുടെ മുഖത്ത് വീണ്ടും കാറും കോളും പരന്നു.
അതിന് ഓന്‍ പറേണത് ബല്ല്യ കാറൊക്കെള്ള വീട്ടുകാരാണ്.
പക്ഷേല് നമ്മടെ ബയീക്കൂടെ കാറുപോയിട്ട് ഒരു സൈക്കിളു         
പോലും  കടക്കൂലാ.നമ്മള് ഇങ്ങനെ ആയാ ഓനുക്ക് എങ്ങിനെ
നല്ലൊരു ബന്ധം കൊണ്ടരാന്‍ കയ്യൂന്ന്?
ഇങ്ങള്‍ ഹാജ്യാരെ കണ്ട് ബെക്കം ബയി വീതികൂട്ടാന്‍ നോക്ക് ന്നേ
ഓന്‍ പറഞ്ഞത്..

ഒരു നിമിഷം ഫൈസുവിന്റെ മനസ്സില്‍  ഇടുങ്ങിയ ഒറ്റയടിപ്പാത തെളിഞ്ഞു.
വിവശതയാര്‍ന്ന കുറേ മുഖങ്ങള്‍ അതോടൊപ്പം മനസ്സില്‍ മിന്നി മറഞ്ഞു.
ദൈന്യതയോടെ മുഖം തുടച്ച് അവന്‍ ഉമ്മയെ തന്നെ സൂക്ഷിച്ചുനോക്കി.
“അത് പടച്ചോന്‍ വിചാരിച്ചാലും നടക്കൂലാ ഉമ്മാ.
 ഉപ്പയുണ്ടായിരുന്ന കാലത്തേ നടന്നിട്ടില്ല. പിന്ന്യാണോ  
 ഫൈസു വിചാരിച്ചാ നടക്കാന്‍. അല്ലാതെ തന്നെ ഓള്‍ക്ക്  
 നല്ലൊരു പുത്യാപ്ലെ കിട്ടും.

വഴിയില്ലാത്ത വീട്ടില്‍ നിന്നും പടിയിറങ്ങുന്ന തന്റെ പെണ്മക്കള്‍ .
ദുരിതപ്പെടുന്ന അവരുടെ ജീവിതം.
അതൊക്കെ ആയിരുന്നു ആമിനയുടെ ദുഖം.
അവരുടെ ഓര്‍മ്മകള്‍ ഭൂതകാലങ്ങളില്‍ ചുറ്റിത്തിരിഞ്ഞു.
“ജമീലാക്കൊത്ത എത്ര ബന്ധുത കൊണ്ടോന്നതാ അബോക്കറ് . ഒക്കെ പെണ്ണിന്റെ കുടീലിക്ക് ബയീല്ലാന്നും പറഞ്ഞല്ലെ മൊടങ്ങീതെന്ന്..  ഒടുക്കം എത്ര വെഷമിച്ചിട്ടാന്നറിയ്യൊ ഫൈസ്വോ കള്ളു
കുടിയനാന്നറിഞ്ഞിട്ടും ബസീറിന്  ഓളെ കെട്ടിച്ചു കൊടുക്കാന്‍
അന്റെ ബാപ്പ സമ്മതിച്ചത്..പാവം ന്റെ മോള്‍ . 
ഇളമ്പ്രായത്തില്‍ അനുഭവിക്കാത്തതൊന്നൂല്ല്യ..

ഓര്‍മ്മകളിലെ ദുഖഭാരം വാക്കുകളില്‍ അസ്വസ്ഥമായി പടരുമ്പോള്‍ സഫിയ തിരിഞ്ഞും മറിഞ്ഞും കിടന്നു.
“നേരം പന്ത്രണ്ട് കഴിഞ്ഞേക്കണ്.
ഇങ്ങള്‍ക്കൊന്നും ഉറക്കില്ലേ ഇക്കാക്കാ?
അവളുടെ വിരല്‍ ക്ലോക്കിനു നേരെ ചൂണ്ടി.

“ഉറക്കം ന്ന് പറഞ്ഞാല്‍ ഇതാ. വല്ലാത്തൊരു ജന്മം തന്നെ പൊന്നെ.. എന്റുമ്മാ ഇങ്ങള് കിടന്ന് കരഞ്ഞത് അവിടെ കിടന്ന് ഞമ്മള് കേട്ടു.
കൂടെകിടന്ന പുന്നാര മോള്‍  ഇനി എന്നാവോ ഇതൊക്കെ അറീണത്”

“ഉവ്വൊ..എന്നാലെ ഞമ്മളീ കിനാവ് കരച്ചില്‍ എന്നും  കേള്ക്കണതാ . ഉമ്മാനോട് സ്നേഹള്ള പുന്നാരമോനെ നാലു ദിവസം ഇവിടെ കിടന്ന് കേട്ടാട്ടെ..

“അല്ലെലും അനുക്കൊക്കെ തമാശ. കണ്ണ് ഒന്ന് പൂട്ട്യാല്‍ ഓരോരോ കാഴ്ച്ചോളാണ്. ഉറക്കന്നെ വളരെ കുറഞ്ഞേക്കണ്

“ഇന്നിന്റെ ഉമ്മാ കണ്ടകിനാവ് തെന്താന്ന് ഞമ്മള്‍ പറയട്ടെ .
 ഇന്നത്തെ കിനാവില്‍ ഉമ്മ പോയത് എവിടേക്കാന്നറിയോ വലിയൊരു
 ജിന്നുകൊട്ടാരത്തിലേക്ക്.
വലിയ വലിയ കോണിപ്പടികള്‍ ചവുട്ടി ഉമ്മ കയറിവരുന്നതുകണ്ട ജിന്നുമൂത്താപ്പ വലിയൊരു കുടം സ്വര്‍ണ്ണനാണയങ്ങള്‍ ഉമ്മാക്കു കൊടുത്തു. എന്നിട്ടെന്താ ഉണ്ടായേന്നറിയോ..
നമ്മടെ ഉമ്മ ആര്‍ത്തി പിടിച്ച് കുടത്തിലേക്ക് കണ്ണുരുട്ടി നോക്കി.
പാവം ഉമ്മ കണ്ണ് തുറന്നപ്പൊ  കുടവുമില്ല,സ്വര്‍ണ്ണവുമില്ല..
അതല്ലേ ഉണ്ടായത്  ഉമ്മാ?

ആമിന വേദനക്കിടയിലും ചിരിച്ചു.
“മോനെ ഫൈസ്വോ ജമീലാനെ ഞാന്‍ കിനാവില്‍ കണ്ടത് .
ഓളെ ആ ശെയ്താന്‍ മൂക്കറ്റം കുടിച്ച് വന്നിട്ട് ഒറ്റ ചവിട്ട് .
ചവിട്ട് കിട്ടി വീണ ന്റെ മോള്‍ക്ക് ഒരു തുള്ളി വെള്ളം ചോദിച്ചിട്ട് പോലും ഓന്‍ കൊടുത്തീലാ.
ഒടുക്കം ന്റെ മോള് ‘ഉമ്മാ ഉമ്മാ’ന്നും വിളിച്ച്  പോയി മോനെ..
കൊന്നു കളഞ്ഞു ആ ദുഷ്ടന്‍ ..
ഈ ഉമ്മാക്ക് ആ കാഴ്ച എങ്ങിനെ സഹിക്കാന്‍ പറ്റും...“

ഉമ്മാന്റെ കണ്ണ് വീണ്ടും നിറഞ്ഞപ്പോള്‍ ഫൈസുവിനും നനവു പൊട്ടി.

“പോട്ടെ ഉമ്മാ .കിനാവില്‍ എന്തൊക്കെ നമ്മള്‍ കാണും ,കേള്‍ക്കും .
അതൊക്കെ വെറും കിനാവ് അല്ലെ ഉമ്മാ.. “

“ വെറും കിനാവല്ല ,തുടര്‍ ക്കിനാവുകള്‍..
ഇങ്ങടെ ആ ശെയ്ത്താന്‍ മര്യോന്‍ ദിവസൂം താത്താനെ ചവിട്ടി
കൊന്നോണ്ടിരിക്യ .
ഇത്താത്ത ഒരു പാവായിട്ടാ . 
ഞമ്മളാണെങ്കി ഓനിപ്പം പള്ളിക്കാട്ടില്‍ ആയേനെ ..“
സഫിയാക്ക് ദേഷ്യം വന്നു.

“ ഞമ്മക്കും തോന്നാറുണ്ട് ഓളെ വിളിച്ചു കുടീല്‍ തന്നെ നിര്‍ത്തിയാലൊന്ന്.
അളിയനു ഒരു വീണ്ടുവിചാരം തോന്നട്ടെ”

ആമിന പക്ഷെ അങ്ങിനെ ചിന്തിച്ചില്ല.
“ പക്ഷേല് അതത്ര ശരിയാവില്ല ഫൈസ്വോ.ഇവളെ കൂടി  കെട്ടിക്കാണ്ടെ  ജമീലാനെ കുടീല്‍ കൊണ്ട് വന്നു നിര്‍ത്ത്യാല്‍  എങ്ങിനാ മോനെ?
പിന്നെ അനുക്കും വേണ്ടേ കുടുമ്പോം കുട്ട്യോളും ഒക്കെ..“

“സഫിയാനെ നിങ്ങള് അങ്ങിനെ ആര്‍ക്കും കെട്ടിച്ചു വിടണ്ട.താത്താനെ പോലെ ഏതെങ്കിലും കള്ള് കുടിയന്‍റെ ഇടിയും  തൊഴിയും വാങ്ങാന്‍ ഇന്നെ കിട്ടില്ല.“

“ ന്‍റെ സഫിയ എല്ലാവരും അളിയനെ പോലെ ആണൊ.  
മാനം മര്യാദയായി കുടുമ്പം നോക്കുന്ന എത്ര ആണുങ്ങള്‍  നാട്ടിലുണ്ട് .“

“ആണുങ്ങള്‍ ഉണ്ടാവും ,പക്ഷേല് നമ്മള് ഒരു നടവഴിയില്ലാത്ത    
ബീരാനിക്കാന്റെ മക്കളല്ലെ.
പോക്കാക്കില്ലത്ത് അഹമ്മദ് ഹാജി കനിയാതെ നല്ല ആണുങ്ങളൊക്കെ ഈ വഴിക്ക് വരുമോഇക്കാ.             
അഹമ്മദ് ഹാജി നല്ല മനുശ്യനൊക്കെ തന്നെ .
പക്ഷേല് പൊന്നിനോടും പണത്തോടും പോലെ മണ്ണിനോടുമുള്ള ആ
മനുഷ്യന്‍റെ ആര്‍ത്തി കുറയാത്തിടത്തോളം കാലം
ജമീലാത്താന്റെ ഗതി തന്നെയാവും ഞമ്മക്കും ,ഇക്കാക്കാനും.“                  

ഫൈസു ഉമ്മയെ ആശ്വസിപ്പിക്കാനെന്നവണ്ണം ചുമലില്‍ തട്ടി.
“ആരേങ്കിലും കൊണ്ട് ഒന്നൂടെ സംസാരിപ്പിച്ചു നോക്കാം ഉമ്മാ. നാട്ടുനടപ്പുള്ളതില്‍ കൂടുതല്‍ കൊടുത്തേക്കാം .
ഒരു കാറ് കടത്താനുള്ള വീതിയെങ്കിലും ഹാജ്യാര്‍ തന്നാ മതിയായിരുന്നു.”

കിട്ടും കിട്ടും .ഇങ്ങളെ കാണുമ്പോള്‍ ചിരിച്ചു കാണിക്കണ ആളുകളൊക്കെ ഹാജിയാരെ കാണുമ്പോള്‍ കവാത്തു പോലും മറന്നാലും മതി.“

പക്ഷെ ആമിനയുടെ മനസ്സിലപ്പോള്‍ തോന്നിയത് ഉപകാര സ്മരണയായിരുന്നു.
“അഹമദ് ഹാജിയുടെ ഉപ്പ നമ്മുടെ ഉപ്പൂപ്പക്ക് സ്നേഹത്തിന്‍റെ  
പേരില്‍ വെറുതെ തന്ന മണ്ണാ ഇത്.
അന്നദ്ദേഹം ഇതിന് അതിരോ വഴിയോ വെച്ചിട്ടില്ലയിരുന്നു .
സ്നേഹം അതായിരുന്നു അന്നവര്‍ക്ക് മണ്ണിന്റെ വില.
പിന്നെ മക്കളുടെ കാലമായപ്പോള്‍ സ്നേഹത്തിനു 
മേലെ കാശുതന്നെ ജയിച്ചു.“

“മതി മതി..
ഇനി ബാക്കി നേരം വെളുത്തിട്ട്..
സഫിയ ലൈറ്റ് ഓഫ് ചെയ്തു.


19 അഭിപ്രായങ്ങൾ:

 1. നീണ്ട ഇടവേളക്കു ശേഷം വീണ്ടും..
  ഇനി സജീവമായി ഉണ്ടാകും..

  മറുപടിഇല്ലാതാക്കൂ
 2. നടവഴിയില്ലാത്ത ബീരാനിക്കയുടെ വീട്ടിലേയ്ക്ക് ഞാനും കയറിവന്നു
  അടുത്ത അദ്ധ്യായം വായിയ്ക്കാന്‍ വരാം ഇനി

  മറുപടിഇല്ലാതാക്കൂ
 3. അജിത്തേട്ടന്റെ പിറകില്‍ ഞാനും ഉണ്ട് .. തുടര്‍ ഭാഗങ്ങളും വായിക്കാന്‍ തീര്‍ച്ചയായും വരും

  മറുപടിഇല്ലാതാക്കൂ
 4. സ്നേഹത്തിന് മേലേ കാശ് ജയിക്കുന്ന കാലം..

  ബാക്കി വേഗം പോന്നോട്ടേ..

  മറുപടിഇല്ലാതാക്കൂ
 5. അടുത്തഭാഗം അറിയിക്കുമല്ലൊ.. കൂടെക്കാണും..

  മറുപടിഇല്ലാതാക്കൂ
 6. ചുറ്റുപാടിലെ കുറേ കഥാപാത്രങ്ങൾ , ചുറ്റുമുണ്ട് ഈ കഥയിലും
  തുടരട്ടെ.............

  മറുപടിഇല്ലാതാക്കൂ
 7. അടുത്ത എപ്പിസോഡ് മെന്‍ഷന്‍ ചെയ്യണേ...!!!
  അഭിനന്ദനങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 8. ഇനിയും പ്രതീക്ഷിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 9. തുടര്‍ന്നും നടവഴിയില്ലാത്ത വീട്ടിലേക്ക് ക്ഷണിക്കാന്‍ മറക്കണ്ട.

  മറുപടിഇല്ലാതാക്കൂ
 10. വായിച്ചു.... അടുത്ത ഭാഗം അറിയിക്കാന്‍ മറക്കേണ്ട.... സാധാരണ കഥ പറച്ചിലില്‍ നിന്നും ഒരു നോവലിന് ഉണ്ടാവേണ്ട കുറെ ഗുണഗണങ്ങള്‍ ഉണ്ട്... അതിന്‍റെ അഭാവം വായനെയെ അല്‍പ്പം ആലോസപ്പെടുത്തി.... തുടര്‍ ഭാഗങ്ങള്‍ നന്നായി ഹോം വര്‍ക്ക് ചെയ്ത് എഴുതിയിരുന്നു എങ്കില്‍ കൂടുതല്‍ മെച്ചമാകും എന്ന ഒരു എളിയ അഭിപ്രായം കൂടെ കുറിക്കുന്നു.... ഭാവുകങ്ങള്‍.....

  മറുപടിഇല്ലാതാക്കൂ
 11. വഴി വെട്ടി വരട്ടെ.... കൂടെ ഉണ്ട്‌ ..
  ആശംസകൾ

  മറുപടിഇല്ലാതാക്കൂ
 12. ഒരു പാട് കാലത്തെ ഇടവേളക്ക് ശേഷം നമ്മുടെ അനോണി മാഷിന്‍റെ പുതിയ വിശേഷം അറിയാന്‍ വന്നതാ അപ്പോള്‍ ദേ കിടക്കുന്നു കലക്കന്‍ ഒരു നോവല്‍ ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 13. വളരെ നാളുകൾക്കു ശേഷം സ്നേഹാർദ്രം ഉണർന്നിരിക്കുന്നു..സന്തോഷം
  നല്ല വായനകൾ പ്രതീക്ഷിക്കുന്നൂ..
  ഈ അദ്ധ്യായം തുടക്കമായിരിക്കട്ടെ..
  സ്നേഹം..വർഷിണി.

  മറുപടിഇല്ലാതാക്കൂ
 14. ഒന്നാം ഭാഗം വായിച്ചു. പറഞ്ഞ പോലെ അധികമാരും കൈ വെയ്ക്കാത്ത ഈ പരീക്ഷണം വിജയിക്കട്ടെ

  മറുപടിഇല്ലാതാക്കൂ
 15. ഞാന്‍ ഇപ്പോഴാണീ നോവല്‍ കാണുന്നത്... ക്ഷമിക്കുമല്ലോ. വായിച്ചു തുടങ്ങുന്നതേ ഉള്ളൂ...

  മറുപടിഇല്ലാതാക്കൂ
 16. നന്നായിട്ടുണ്ട് അഭിനന്ദനങ്ങള്‍

  മറുപടിഇല്ലാതാക്കൂ

നിങ്ങളുടെ പ്രതികരണങ്ങള്‍ എന്നിലെ നല്ല രചയിതാവിനെ രൂപപ്പെടുത്തും .