2011, ജൂൺ 3, വെള്ളിയാഴ്‌ച

ഇനി പ്രിയ പറയട്ടെ ...

കാലത്തിന്റെ ഇടനാഴിയില്‍ അനീതിയുടെ
കാലൊച്ച !
മിഴികള്‍ തുറന്നടയുംമ്പോള്‍ നിരപരാധിയുടെ
വിലാപം !
ഇങ്ങനെ ഒരു ചിത്രം വരച്ചിടപ്പെട്ടത്‌ എന്തിനായിരുന്നു ?

ജയിലഴികള്‍ തുറക്കപ്പെടുമ്പോള്‍ അയ്യാള്‍ വിതുമ്പുന്നത് അവള്‍ക്കു കാണാമായിരുന്നു .
കണ്ണ് നീര്‍ തുള്ളികളില്‍ പിറക്കുന്ന ദൈന്യതയുടെ നോവ്‌ അവളെ നൊമ്പരപ്പെടുതിക്കൊണ്ടിരുന്നു .
ഒരു അപരാധിയെപ്പോലെ കാലം അയാളെ വിലങ്ങണിയിച്ചപ്പോള്‍  ,
അരുതേയേന്നു പലവുരു കരഞ്ഞു പറഞ്ഞു പ്രിയാമണി !
പക്ഷെ വനരോദനങ്ങള്‍ പോലുള്ള അവളുടെ വാക്കുകള്‍ ആരുണ്ട്‌ കേള്‍ക്കുന്നു ?
എവിടെ പാലിക്കപ്പെടുന്നു !

അയാള്‍ ,
പയ്യമ്പിള്ളി ചന്തു .
അവള്‍ക്ക് ആരുമായിരുന്നില്ല .
ഒരു ശത്രു പോലും !
എന്നിട്ടും അവള്‍ അയാള്‍ക്ക്‌ വേണ്ടി വേദനിച്ചുകൊണ്ടിരുന്നു !
എന്നിട്ടും ഈ കൊലക്കുറ്റം അയാളുടെ ചുമലില്‍ ചാര്‍ത്തി കൊടുക്കാന്‍ അവര്‍ മത്സരിച്ചു .

പാവം !
കണ്ണീര്‍ നിറയുന്ന ആ മുഖത്തു നോക്കി കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍  ഇനിയും നിറയാനുണ്ടെന്നു പറഞ്ഞതാരാണ് !
ആയിരം അപരാധികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്നുള്ള നിയമം ആരാണ് കാറ്റില്‍ പറത്തിയത് ?

അഡ്വക്കേറ്റ് : നീലിമ രാജുവിന്റെ കൈകള്‍ക്കുള്ളില്‍  പ്രോസിക്ക്യൂഷന്‍ വളരെ ശക്തമായിരുന്നു .
അയാളുടെ  കഴുത്തില്‍ കൊലക്കയറില്‍ കുറഞ്ഞതൊന്നും അവര്‍ക്ക് ചിന്തിക്കാനാവുമായിരുന്നില്ലല്ലോ .
പക്ഷെ  എന്തുകൊണ്ടോ  ശിക്ഷ ജീവപര്യന്തത്തില്‍ ഒതുങ്ങിപ്പോയി .

എന്നിട്ടും ലോകം അയാളുടെ രക്തത്തിന് മുറവിളി കൂട്ടിക്കൊണ്ടിരുന്നു .
എന്നിട്ടും ഈ കൊലക്കുറ്റം അയാളുടെ ചുമലില്‍ ചാര്‍ത്തി കൊടുക്കാന്‍ അവര്‍ മത്സരിച്ചുകൊണ്ടുമിരുന്നു  .

കാരണം പ്രിയാമണിയുടെ ജീവന്‍ അവര്‍ക്കെന്നും  പ്രാണനായിരുന്നു !
അതെ അവള്‍ നമ്മുടെ പ്രാണനായിരുന്നല്ലോ !

നമ്മള്‍ അറിയുന്ന പ്രിയാമണി ,
പുഴയെ പ്രണയിച്ച ഒരു പാവം ബ്ലോഗര്‍ !
പുഴയെ കൈക്കുമ്പിളിലെടുത്തു കവിളാല്‍ ആശ്ലെഷിച്ചിരുന്നവള്‍ !
നനുത്ത പുഴവെള്ളത്തില്‍ നിലാവിനെ കാട്ടിത്തന്നിരുന്നവള്‍!
പക്ഷെ അവള്‍ ഇന്നില്ല .

ഒരു നരാധമന്‍ !
പയ്യമ്പിള്ളി ചന്തു ,
വിജനമായ ഒരുവേളയില്‍ പുഴയില്‍ കല്ലെറിഞ്ഞു കളിച്ചിരുന്ന അവളെ ഇല്ലാതാക്കിയവന്‍ !
പ്രാണനോളം പുഴയെ സ്നേഹിച്ചുപോയ അവളെ പുഴയില്‍ തന്നെ മുക്കിക്കൊന്നശേഷം ഇരു കൈകളും വെട്ടി സ്വര്‍ണ്ണ വളകള്‍ മോഷ്ടിച്ചെടുത്തവന്‍ .
മഹാ അപരാധി !

സത്യത്തില്‍ എന്തായിരുന്നു സംഭവിച്ചത് ?
അതറിയുന്നവര്‍ ആരുമില്ല .
പക്ഷെ പ്രിയാമണി എല്ലാം അറിഞ്ഞിരുന്നല്ലോ .
അവള്‍ പറയുന്നുമുണ്ട് ,
ആര്‍ക്കും കേള്‍ക്കാനാവില്ലെങ്കിലും ...

ഞാന്‍ നദിയില്‍ ഇറങ്ങുമ്പോള്‍ അവിടെയെങ്ങും ആരുമില്ലായിരുന്നു .
മണല്‍ മാഫിയക്കാര്‍ കുഴിച്ച കുഴിയില്‍ ,
കാലുകള്‍ ചെളിയില്‍ ആണ്ടു ഞാന്‍ മുങ്ങിപ്പോയത്  ആരാണ് കണ്ടത് ?
പുഴയുടെ അഗാധതയില്‍ ഞാന്‍ ശ്വാസം കിട്ടാതെ പിടഞ്ഞു മരിക്കുന്നത് ആരാണ് കണ്ടത് ?
എന്നിട്ടും ആ പാവത്തിന് ശിക്ഷ ബാക്കി !

ചന്തു ഒരു മണല്‍ മാഫിയക്കാരന്‍ ആയിരുന്നില്ല .
എന്നിട്ടും അര ചാണ്‍ വയറിനു വേണ്ടി അയാള്‍ പുഴ പരപ്പില്‍ തോണി തുഴഞ്ഞു .
പുഴയുടെ അഗാധതകളില്‍ മുങ്ങി പൊങ്ങി മണല്‍ വാരി വാരി നിറച്ചു .
അവര്‍ കൊടുത്ത നക്ക പിച്ച കൈ നീട്ടി വാങ്ങി .

എന്നിട്ടും മാഫിയക്കാര്‍ അയാളെ ഒറ്റിയത് എന്തിനായിരുന്നു ?
നിരപരാധി ആയിരുന്നിട്ടും അയാളുടെ കയ്യില്‍ വിലങ്ങു വീണു കാണാന്‍ മാഫിയക്കാര്‍ എന്തിനാണ്
മത്സരിച്ചത് ?

പുഴയില്‍ മുങ്ങി നിവരുമ്പോള്‍ അറിയാതെ കൈയില്‍ തടഞ്ഞതാണ് എന്നെ !
ശവമെടുത്തു തോണിയില്‍ കിടത്തുമ്പോള്‍ സ്വര്‍ണത്തിന്റെ വിലയറിഞ്ഞു പ്രലോഭിതനായതാണ് അയാള്‍ ചെയ്ത കുറ്റം !
കൈകളില്‍ നിന്നും വളകള്‍ ഊരാനാകാതെ വന്നപ്പോള്‍ വെട്ടു കത്തിയെടുത്തു കൈകള്‍ വെട്ടി മാറ്റാതെ അയാള്‍ക്ക്‌ വേറെ വഴിയില്ലാതിരുന്നു !

അയാള്‍ സ്വര്‍ണത്തെ സ്നേഹിച്ചു ,
അതിലുപരി സ്വര്‍ണം വിറ്റുകിട്ടിയ പണത്തെ സ്നേഹിച്ചു .
പണം കൊണ്ട് മൃഷ്ടാന്നമുണ്ണുന്ന സ്വന്തം കുടുമ്പത്തെ സ്നേഹിച്ചു .

അയാള്‍ക്ക്‌ നീതി കിട്ടണം എന്നെനിക്കുണ്ട് .
പക്ഷെ എന്റെ വാക്കുകള്‍ക്കു ശബ്ദമില്ലാതെ പോയല്ലോ !
എന്റെ സ്പര്‍ശനത്തിന് കൈകളില്ലാതെ പോയല്ലോ !
ഞാന്‍ നിസ്സഹായയാണ് .
ഇനി ഞാന്‍ എന്ത് ചെയ്യേണ്ടൂ ...?

****************** 25 അഭിപ്രായങ്ങൾ:

 1. എന്റമ്മോ എനിക്ക് മൊത്തത്തിൽ കൺഫ്യൂഷൻ ആയി.. പ്രിയാമണി ബ്ലോഗർ ചന്തു... എന്നിട്ടവസാനം?ഇതെന്താ മാഷേ

  മറുപടിഇല്ലാതാക്കൂ
 2. സത്യത്തില്‍ എന്താ ഉദ്ദേശിച്ചത്..?

  മറുപടിഇല്ലാതാക്കൂ
 3. ഇത് മുന്‍പേ എഴുതി വെച്ചതാണെന്നു തോന്നുന്നു.. റയര്‍ റോസിന്റെ പോസ്റ്റിലെ കുഞ്ഞതി പറഞ്ഞ പോലെ ''പണി പാളിയോ ''പുഷ്പംഗാദ് മാഷേ..? :)

  മറുപടിഇല്ലാതാക്കൂ
 4. വായിച്ചു, കവി പറഞ്ഞതുപോലെ,
  "ഞാന്‍ നിസ്സഹായയാണ് .
  ഇനി ഞാന്‍ എന്ത് ചെയ്യേണ്ടൂ ...?"

  മറുപടിഇല്ലാതാക്കൂ
 5. "കണ്ണീര്‍ നിറയുന്ന ആ മുഖത്തു നോക്കി കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഇനിയും നിറയാനുണ്ടെന്നു പറഞ്ഞതാരാണ്"
  നല്ല ഡയലോഗ് .
  തോണിയില്‍ പോയി മീന്‍ പിടിച്ചു ഉപജീവനം കഴിച്ചിരുന്ന കാലം പോയി മണ്ണ് ഊറ്റി ആയി ഇപ്പോള്‍ ജീവനം.
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 6. മണല്‍ വാരല്‍ പ്രശ്നം തന്നെ അല്ലെ.

  മറുപടിഇല്ലാതാക്കൂ
 7. കഴുത്തിൽ കിടന്നിരുന്ന മാല എടുക്കാൻ കഴുത്തും കൂടി വെട്ടാമായിരുന്നു…കാലിൽ പദസരം ഉണ്ടായിരുന്നിരിക്കണം..എന്നാൽ കാലും കൂടി…എന്തിനു ഈ സഹതാപം…?

  മറുപടിഇല്ലാതാക്കൂ
 8. എന്നാപിന്നെ ബാക്കിയുള്ളതും പ്രിയതന്നെ പറയട്ടെ...നമ്മളൊന്നും മിണ്ടാൻ പോണ്ടാ......

  മറുപടിഇല്ലാതാക്കൂ
 9. പ്രിയ പറയുന്നതും കേട്ടിരുന്നാല്‍ ,,,,,,,

  മറുപടിഇല്ലാതാക്കൂ
 10. നിസ്സഹായവസ്ഥ സങ്കടപ്പെടുത്തീ ട്ടൊ..

  പ്രിയാമണിയും, ചന്തുവും,ബ്ലോഗും മണലും...എല്ലാം കൂടി ഇച്ചിരി ആശയ കുഴപ്പത്തിലാക്കി ട്ടൊ..ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 11. ഈ മണല്‍ വാരല്‍ മാഫിയയെകൊണ്ട് തോറ്റല്ലോ... ;)

  മറുപടിഇല്ലാതാക്കൂ
 12. സാഹജര്യ തെളിവുകള്‍ക്ക് ആണല്ലോ സത്യത്തെക്കാള്‍ വില അതിനെക്കാള്‍ വില സ്വരണത്തിനും

  മറുപടിഇല്ലാതാക്കൂ
 13. ചന്തു പയ്യമ്പള്ളി....പ്രിയാമണി...ബ്ലോഗ്..
  ഇത് ‘ലത്’ തന്നെയല്ലേ എന്നു സംശയിച്ചിരുന്നു.
  പിന്നെ മണല്‍ വള്ളം.. സ്വര്‍ണം..അങ്ങിനെയങ്ങിനെ പിന്നെയും മുന്നോട്ട്....

  “ഞാന്‍ നിസ്സഹായനാണ് .
  ഇനി ഞാന്‍ എന്ത് ചെയ്യേണ്ടൂ ...?“

  ആശംസകള്‍....!!

  മറുപടിഇല്ലാതാക്കൂ
 14. കണ്ഫ്യൂഷന്‍ തീര്‍ക്കണമേ... എന്തൊക്കെയോ എവിടെയോ ചീഞ്ഞു നാറുന്നു എന്ന് മാത്രം മനസിലായി...
  ഏതായാലും എഴുത്ത് കൊള്ളാം...

  മറുപടിഇല്ലാതാക്കൂ
 15. എല്ലാവര്‍ക്കും നന്ദി...പിന്നെ സ്വരം നന്നായിരിക്കുമ്പോളേ പാട്ടുനിര്‍ത്തുന്നതിനേക്കാള്‍ നല്ലതാണല്ലോ....

  മറുപടിഇല്ലാതാക്കൂ
 16. pushpamgad kechery ഞാൻ തിരഞ്ഞ് പിടിച്ച് ഇന്ന് വായിക്കണം എന്ന ഉദ്ദെശത്തിൽ തന്നെയായിരുന്നൂ. ഒരു നൊമ്പരമുണർത്തുന്ന വരികൾക്ക് ശേഷം, എന്താ അവസാനം ഇങ്ങനേയൊരു കമന്റിട്ടതെന്ന് മനസ്സിലാവുന്നില്ല. എന്തായാലും ആശംസകൾ.

  മറുപടിഇല്ലാതാക്കൂ
 17. അവള്‍ക്ക് ആരുമായിരുന്നില്ല .
  ഒരു ശത്രു പോലും !
  എന്നിട്ടും അവള്‍ അയാള്‍ക്ക്‌ വേണ്ടി വേദനിച്ചുകൊണ്ടിരുന്നു !
  ഈ വരികള്‍ എനികിഷ്ടമായി ..ഞാന്‍ വെറുതെ വന്നതാണ്.. കറങ്ങി തിരിഞ്ഞു നടന്നപ്പോള്‍ എങ്ങനെയോ എത്തിപ്പെട്ടു..!

  മറുപടിഇല്ലാതാക്കൂ
 18. പുഷ്പാംഗദന്‍ ചേട്ടാ ... ഓരോ വരികളും ഒത്തിരി ഇഷ്ട്ടമായി .. ആശംസകള്‍
  അയാള്‍ക്ക്‌ നീതി കിട്ടണം എന്നെനിക്കുണ്ട് .
  പക്ഷെ എന്റെ വാക്കുകള്‍ക്കു ശബ്ദമില്ലാതെ പോയല്ലോ !
  എന്റെ സ്പര്‍ശനത്തിന് കൈകളില്ലാതെ പോയല്ലോ !
  ഞാന്‍ നിസ്സഹായയാണ് .
  ഇനി ഞാന്‍ എന്ത് ചെയ്യേണ്ടൂ ...?

  വീണ്ടും വരാം ... സസ്നേഹം ........

  മറുപടിഇല്ലാതാക്കൂ
 19. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ

നിങ്ങളുടെ പ്രതികരണങ്ങള്‍ എന്നിലെ നല്ല രചയിതാവിനെ രൂപപ്പെടുത്തും .