എന്താ പിന്നെയും ചിന്തിക്കുന്നത് !
'അപ്പോള്‍ ശരി ,
ചിന്തിക്കാന്‍ ഇനി ഞാനില്ല' എന്നും പറഞ്ഞു പോയതാണ് !
എന്നിട്ട് എന്താ വീണ്ടും ..?
എന്താ ഉദ്ദേശം ..?
..........................
"ഈ മോന് ആരാണ് ?"
എല്ലാ കാര്യങ്ങളും ചിന്തിച്ചു ശരിയാക്കിയല്ലോ എന്ന് വിചാരിച്ചു അതിന്റെ ഒരു നോവില്‍ ഇരിക്കുകയായിരുന്നു ഞാന്‍ .
അന്നേരം എന്തിനാ നിങ്ങള്‍ ഇങ്ങനെ ഒക്കെ ചോദിച്ചത് ?
അതുകൊണ്ടല്ലേ പിന്നെയും ഞാന്‍ ...
ശ്ശെ ..ശ്ശൊ ...ഇനി ഞാന്‍ എന്ത് ചെയ്യും !
ചോദ്യം കേട്ട പാടെ ഊണും ഉറക്കവും ഇല്ലാണ്ടായി .
വീണ്ടും ടിക്കറ്റെടുത്തു ബാല്‍ക്കണിയിലേക്ക് ഓട്ടവും ആയി !
മൂട്ട കടിയേറ്റു തഴംബിച്ച് പോയ എന്റെ ചിന്തകള്‍ പിന്നെയും പണി തുടങ്ങി !
ആരായിരിക്കും ഈ മോന് ?
ചിന്തിക്കൂ ...
ചിന്തിച്ചു കണ്ടു പിടിക്കൂ ...
ചിന്തിക്കുന്നതൊക്കെ ശരി തന്നെ .
ഉത്തരം ശരിയായാല്‍ ലഡ്ഡു കിട്ടുമായിരിക്കും ,
പക്ഷെ ഉത്തരം തെറ്റിയാല്‍ അടി കിട്ടുന്ന പണിയുമാണ്.
അടി കിട്ടാത്ത ഒരു ഉത്തരം എവിടന്നു കിട്ടും ?
ആകെ കൂടി നിങ്ങളാണ് എന്റെ ഒരു ബലം !
(...........................*#@!!)
അപ്പോള്‍ നമ്മള് ചിന്തിച്ചു നിര്‍ത്തിയത് പോലെ,
ആ ദൈവമാണല്ലോ ഈ ദൈവം എന്ന് പറയുന്നത് .
ഈ ദൈവം എന്ന് പറയുമ്പോള്‍ അത് അരൂപിയാണല്ലോ !
ഈ അരൂപി എന്ന് പറയുമ്പോള്‍ അത് ആദ്യം മുതലേ നമ്മളോട് സംസാരിച്ച ആളാണല്ലോ !
പിന്നെ ഇടക്കെന്തു സംഭവിച്ചു ?
അതാണ് നമുക്ക് അറിയേണ്ടത് ..
ദൈവവും മനുഷ്യനും തമ്മിലുള്ള അകലം ഇല്ലാണ്ടാക്കണം എന്ന് ദൈവം നിശ്ചയിച്ചതിന്റെ ഫലമായാണ് ഈ മോന് വരുന്നത് .
ശേഷിച്ച അകലം കൂടി ഇല്ലണ്ടാക്കണം എന്ന് കൂടി നിശ്ചയിച്ചതിന്റെ ഫലമായി പ്രവാചകനും വന്നു !
പഴയതില്‍നിന്നും പുതിയതിലെക്കും പുതിയതില്‍നിന്നും വീണ്ടും പുതിയതിലേക്കും ഉള്ള ഈ മാറ്റം എന്തിനായിരുന്നു എന്ന് നമുക്ക് ആരോട് ചോദിയ്ക്കാന്‍ പറ്റും ?
ഇതെല്ലാം ചെയ്തതും ചെയ്യിക്കുന്നതും ദൈവം ഒറ്റ ആളാണ് .
ഒക്കെ ഇങ്ങനെ പ്രപഞ്ചത്തിന്റെ ഉള്ളിലിരുന്നു ഒക്കെ ചെയ്തു കൂട്ടുകയാണ് .
അരൂപിയായി വന്നു കുറെ പറഞ്ഞു .
മകനായി വന്നു പിന്നെയും കുറെ പറഞ്ഞു .
പ്രവാചകനായി വന്നിട്ടും ഏറെ പറഞ്ഞു .
അവതാരമായി വന്നിട്ടും പറഞ്ഞിട്ടുണ്ട് .
ഇതൊക്കെ പോരാഞ്ഞ് നമ്മളായി വന്നിട്ട് ഈ പറഞ്ഞതൊക്കെ അനുസരിക്കുകയും ചെയ്യുന്നു!
നല്ല നാടകം തന്നെ !
ഇതൊക്കെ നമ്മളെ സ്വര്‍ഗ്ഗ പ്രാപ്തിക്കു അര്ഹാരാക്കുവാന് ആണല്ലോ !
ആരൊക്കെ ആണ് ഈ സ്വര്‍ഗ്ഗ പ്രാപ്തിക്കു അര്‍ഹര്‍ ?
ദൈവം ഭാവി കാലം സൃഷ്ടിചതു തന്നെ ഭാവികാലത്തില്‍ ജനിക്കാന്‍ ഇരിക്കുന്നവരെയും അങ്ങിനെ ജനിച്ചു സ്വര്‍ഗ്ഗത്തില്‍ പോകാനിരിക്കുന്നവരെയും ദൈവത്തിനു അറിയാന്‍ വേണ്ടിയിട്ടാണ് .
അവരെ സ്വര്‍ഗ്ഗത്തില്‍ കൊണ്ട് പോകേണ്ട വഴിയും ഇതുപോലെ ഭാവികാലത്തില്‍ നിര്‍മ്മിച്ച് വച്ചിട്ടുണ്ട് !
ആ വഴി വര്‍ത്തമാന കാലത്തിലേക്ക് കണക്റ്റ് ചെയ്യുകയെ വേണ്ടു ...
നമ്മുടെ ഒക്കെ ഭാവി ഇങ്ങനെ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടിട്ടുള്ളത് കൊണ്ട് ഇവിടെ നമ്മള് എന്ത് തല കുത്തി മറിഞ്ഞിട്ടും കാര്യമില്ല !
ആര് എന്തൊക്കെ പറഞ്ഞാലും സ്വര്‍ഗ്ഗത്തില്‍ പോകാനുള്ളവര്‍ പോകും .
നരകത്തില്‍ പോകാനുള്ളവര്‍ അവിടേക്കും പോകും .
ഇക്കാര്യം പറയാന്‍ ഒരു മോന് വന്നു എങ്കില്‍ ബാക്കി കൂടി പറയാന്‍ ദൈവം വേറെ എന്തൊക്കെ ചെയ്തു വച്ചിട്ടുണ്ടാകും !
അതുകൊണ്ട് എന്തിനു നമ്മള് വെറുതെ ചരിത്ര പുരുഷന് മാരെ ചൊല്ലി ഖേദിക്കുകയും പരസ്പരം പഴിക്കുകയും വഴക്കടിക്കുകയും ചെയ്യണം !
എല്ലാം ദൈവത്തിന്റെ നിശ്ചയമാണ് എന്ന് മനസ്സിലാക്കി സമാധാനിക്കുക .
അടുത്ത നിശ്ചയം കാണാന്‍ കാത്തിരിക്കുക .
ഹല്ല പിന്നെ ...!
അപ്പോള്‍ ഇനി വേറെ ചിന്തിക്കാനില്ല .
എല്ലാവരുടെയും സംശയങ്ങള്‍ അവസാനിച്ചു എന്ന് കരുതുന്നു .
എന്നാല്‍ ശരി,
കാണാം ....
('അപ്പോള്‍ ശരി ' വായിക്കാത്തവര്‍ ഇവിടെ ഞെക്കി നോക്കുക )
*****************