സ്നേഹാര്‍ദ്രമായ്...
ലേബലുകള്‍
അനുഭവം
(2)
കഥ
(4)
കവിത
(6)
ചിന്ത
(5)
നര്‍മ്മം
(8)
നോവല്‍
(10)
നോവൽ
(15)
വീഡിയോ
(2)
2013 ഏപ്രിൽ 27, ശനിയാഴ്ച
സൗഹൃദം .
അടയാളങ്ങള്‍
..
നോവല്‍
.
അധ്യായം
മൂന്ന്
.
സൗഹൃദം .
പഴയ
ഇരുനില
മാളിക
പൊളിച്ചുമാറ്റി
പുതിയത്
പണിയാന്‍
അഹമ്മദ്
ഹാജിക്ക്
ഇഷ്ടമുണ്ടായിരുന്നില്ല
.
ആ
വലിയ
വീടിന്റെ
മട്ടുപ്പാവില്‍
ഉലാത്തുമ്പോള്‍
നാലു
ഭാഗത്തുനിന്നും
നല്ല
കുളിര്‍മ്മയുള്ള
ഇളം
കാറ്റിനെ
കൂട്ടു
കിട്ടുമായിരുന്നു
.
ചെമ്മണ്‍നിരത്തിലൂടെ
പോകുന്ന
വാഹനങ്ങള്‍
പറത്തിവിടുന്ന
പൊടി
നിറഞ്ഞു
ചുവന്ന
മുല്ലയും
മൈലാഞ്ചിയും
.
മുറ്റത്തെ
വലിയ
മൂവാണ്ടന്‍
മാവിന്റെ
തണല്‍
പറ്റി
മാമ്പഴം
തിന്നാന്‍
എത്തുന്ന
അണ്ണാരക്കണ്ണനെ
തന്റെ
കൂട്ടുകാരനാക്കിയ
ബാല്യം
മന്‍സൂറിന്റെതായിരുന്നു
.
അവന്റെ
വിളി
കേള്‍ക്കേണ്ട
താമസം
അത്
നീട്ടിപ്പിടിച്ച
കൈക്കുള്ളില്‍
വന്നു
കയറും
.
പിന്നെ
അവന്റെ
തോളിലൂടെ
തലയിലേക്ക്
കയറും
,
എന്നിട്ട്
മുടിയിഴകളില്‍
പരതി
ഇക്കിളിയിട്ടുകൊടുക്കും
..
മാവില്‍
കയറാന്‍
മന്‍സൂറിന്
വശമുണ്ടായിരുന്നില്ല
.
കളിയൂഞ്ഞാലിനു
കയറിടാനും
പഴുത്ത
മൂവാണ്ടന്‍
മാമ്പഴം
കാക്ക
കൊത്തിവീഴ്ത്തും
മുന്‍പ്
മാവില്‍
കയറി
പറിച്ചെടുക്കാനും
ഫൈസുവിനോടൊപ്പം
മനേഷും
ഉണ്ടായിരുന്നു
.
‘മണ്ടൂസാ
..
നിക്ക്
പൌത്താങ്ങാ
..
’
താഴെ
നിന്നും
ജമീലയും
സഫിയയും
വിളിച്ചു
പറയും
.
‘ഇത്
സപിയാക്ക്
..
ജമീലാ
അത്
നെനക്കാട്ടോ
..
’
മേലാകെ
നിറയുന്ന
നീറിന്റെ
കടി
കൊണ്ടു
ചൊറിഞ്ഞിട്ടും
മനേഷ്
എത്താക്കൊമ്പുകളിലെ
പഴുത്ത
മാങ്ങ
തേടുന്നത്
അവര്‍ക്ക്
രസമായിരുന്നു
.
തൊടിയില്‍
നിറയെ
തണല്‍
പരത്തി
നിന്നിരുന്ന
തേന്‍
വരിക്കയുംതാമര
ചക്കയുമടക്കമുള്ള
നാലു
പ്ലാവുകളും
,
അതിരു
കാത്തു
നിന്നിരുന്ന
ഭീമാകാരന്മാരായ
മൂന്ന്
തേക്കുകളും
വീടുപണിക്കു
വേണ്ടി
മുറിച്ചു
.
പേരയും
സപ്പോട്ടയും
റെയിന്‍
ട്രീയുമെല്ലാം
ഗാര്ഡന്
വഴി
മാറി
.
പ്രകൃതി യുടെ
തണലുരിഞ്ഞ്
കോണ്‍ക്രീറ്റ്
കെട്ടിടത്തിന്റെ
ചുട്ടുപൊള്ളുന്ന
അശാന്തിയിലേക്ക്
കൂട്
മാറ്റിക്കെട്ടിയത്
മന്‍സൂറിന്
കല്യാണമാലോചിക്കാന്‍
തുടങ്ങിയപ്പോളാണ്.
കാലത്തിനൊത്ത
മാറ്റം
അതായിരുന്നു
ന്യായീകരണം
.
പിന്നെ
പിന്നെ
കുളിര്‍മ്മ
നല്‍കുക
എന്നത്
അടച്ചിട്ട
മുറിയിലെ
എയര്‍ക്കണ്ടീഷനറിന്റെ
ചുമതലയായി
.
പുതിയ
വീടിന്റെ
ബാല്‍ക്കണിയില്‍
ഇരുന്നു
ലാപ്
ടോപ്പില്‍
നെറ്റ്
സെറ്റര്‍
കണക്റ്റ്
ചെയ്തു
ചാറ്റ്
ചെയ്തു
കൊണ്ടിരിക്കുകയായിരുന്നു
മന്‍സൂറിന്റെ
ഭാര്യ
സാജിത
.
ഹുക്കില്‍
കൊളുത്തിയ
ചൂരല്‍
കൊട്ടയില്‍
ഇരുന്ന്
തനിയെ
ആടിക്കൊണ്ടിരുന്നു
മന്‍സൂര്‍
വായിച്ചുകൊണ്ടിരുന്ന
പുതിയ
പുസ്തകങ്ങള്‍
.
“യാസിന്
..
എന്നിട്ട്
ഫീവറുണ്ടായിട്ടുംനീ
ഗ്രൌണ്ടില്
പോയി
..?
”
സുന്ദരമായ
അവളുടെ
വിരലുകള്‍
അക്ഷരങ്ങള്‍
എന്റര്‍
ചെയ്തു
.
അനുസരണയില്ലാതെ
ചുരുണ്ട
മുടിയിഴകള്‍
കീബോര്‍ഡില്‍
വന്നു
വീണു
.
“സ്പോര്‍ട്ട്സ്
മാന്‍
സ്പിരിറ്റ്
എന്നു
പറഞ്ഞാല്‍
അങ്ങിനെയാണ്
.
ടീമിന്റെ
വിജയം
,
അതില്ക്കുറഞ്ഞതൊന്നിനും
വിട്ടു
വീഴ്ച്ചക്കൊരുങ്ങില്ല
ഒരു
നല്ല
കളിക്കാരന്
.
”
അങ്ങേത്തലക്കല്‍
നിന്നും
മറുപടിയെത്തി
.
“ശരി
,
നീ
നല്ല
കളിക്കാരനായിക്കൊ
..
നിന്റെ
ടീമിന്
വിജയങ്ങളും
ട്രോഫികളും
നല്കിക്കൊണ്ടിരുന്നൊ
..
നിനക്കെന്തുവന്നാലും
എനിക്കെന്താ
..?
ഇക്ക
മാര്‍ക്കറ്റില്‍
പോയി
വരാന്‍
സമയമായെന്നു
തോന്നുന്നു
.
ഞാന്‍
ക്വിറ്റ്
ചെയ്തു
..
”
“ഞാനും
അതെ
.
എനിക്കു
സൈറ്റില്‍
പോകാന്‍
സമയമായി
.
ഗുഡ്
ഡെ
.
”
“ഒക്കെ
യാസിന്
..
ബൈ
..
”
സാജിത
ഫേസ്
ബുക്ക്
ഡിസ്
കണക്റ്റ്
ചെയ്തു
.
ഗേറ്റ്
തുറക്കുന്ന
ശബ്ദം
കേട്ടു
.
ടേണ്‍
ഓഫ്
ചെയ്യാനൊരുങ്ങുമ്പോഴാണ്
ആമിന
വരുന്നത്
കണ്ടത്
.
സാജിതയുടെ
സുന്ദരമായ
മുഖം
കടന്നല്ക്കുത്തേറ്റതുപോലെ
ചുവന്നു
.
“
സാജിതമോളെ
..
വാപ്പയുണ്ടൊ
അകത്ത്
?..
“
ആമിനയുടെ
വാക്കുകള്‍ക്ക്
ഇടര്‍ച്ചയുണ്ടായി
.
പരവേശപ്പെട്ടെന്നോണം
അവര്‍
നാക്കു
കൊണ്ട്
ചുണ്ടു
നനച്ചു
.
“
ഉം
.
ആ
ബെല്ല്
അടിച്ചേക്കൂ
..
“
സാജിതയുടെ
നീരസം
വെളിവാക്കുന്ന
വാക്കുകള്‍
ആരോടൊ
ക്കെയോ
ഉള്ള
പ്രതികാരം
പോലെ
തോന്നി
.
മൂര്‍ച്ചയുള്ള
നഖം
കൊണ്ട്
അവള്
ലാപ്പ്
ടോപ്പില്‍
ചില
മുദ്രകള്വരച്ചു
.
ആമിന
കോളിങ്ങ്
ബെല്ലില്‍
വിരലമര്‍ത്തി
.
അകത്ത്
മനോഹരമായ
ഒരു
വീണാനാദം
മുഴങ്ങി
.
വളരെ
വിലപിടിപ്പുള്ള
ഒരു
കോളിങ്ങ്
!
അഹമ്മദ്
ഹാജി
വാതില്‍
തുറന്നു
വന്നു
.
മുറിക്കയ്യന്‍
ബനിയനില്‍
പറ്റിയ
എന്തോ
വേഷ്ടികൊണ്ട്
തുടക്കുന്നെന്നു
ഭാവിച്ചു
.
പിന്നെ
കോസടിയിലും
ചെറുതായി
തട്ടി
സാവകാശം
ഇരുന്നു
.
“
ദെന്താ
ആമിനാ
..
ജ്ജ്
മുറ്റത്തന്നെ
നിന്ന്
കളഞ്ഞെ
.
കേറി
കുത്തിയിരിക്കിന്
..
“
“
വേണ്ട
ഹാജിയാരേ
ഞമ്മളിവിടന്നെ
നിന്നോളാം
.
“
ആമിന
ഭവ്യതയോടെ
പറഞ്ഞു
.
“
ദെന്ത്
പണ്യാ
ആമിനാ
.
ഇതും
അന്റെ
കുടുമ്പന്നെ
.
പിന്നെന്താ
അനുക്ക്
ഇത്ര
അകലം
തോന്നാന്‍
?
“
അല്ലെങ്കിലും
വാക്കുകള്‍ക്കിടയില്‍
അകലം
സൂക്ഷിക്കുന്നവനായിരുന്നില്ല
ഹാജിയാര്
.
ഹജ്ജിന്
പോയി
വന്നതില്‍
പിന്നെ
എല്ലാവര്ക്കും
അദ്ദേഹം
അഭിമതനായത്
വാക്കുകള്‍ക്കുള്ള
സാന്ത്വന
സ്വരമാകാം
.
ആമിനക്ക്
വിഷയത്തിലേക്ക്
വരാമെന്ന്
തോന്നി
.
“കേറി
ഇരിക്കണം
,
സാജിതമോള്ടെ
കയ്യോണ്ട്
ഒരു
തുള്ളി
വെള്ളം
ബാങ്ങിക്കുടിക്കണം
ന്നൊക്കെ
ഞമ്മടെ
ഖല്ബില്
പെരുത്ത്
പൂതീണ്ട്
.
പക്ഷെല്
കൊറെ
നാളായി
ഞമ്മള്
ആ
ബയീന്റെ
കാര്യം
പറയാന്‍
തൊടങ്ങീട്ട്
.
ഇങ്ങളതൊന്ന്
ശെര്യാക്കിത്തരാണ്ടെ എങ്ങിന്യാ
ഹാജ്യാരെ
..
”
“
ഇതാ
ആമിന
അന്നെ
മക്കാറാക്കണ
ആ
ഹലാക്കിന്റെ
കാര്യം
.
ഒക്കെ
ഞമ്മള്
പണ്ടേ
പറഞ്ഞ്
സബൂറാക്കീതാണ്“
“
ഞമ്മടെ
ബഴീന്റെ
വീതി
കൂട്ടിത്തരാന്‍
ഇന്റെ
ബീരാനിക്കാന്റെ
കാലത്തന്നെ
എത്ര
വട്ടം
പറഞ്ഞതാണ്
.
അന്നും
ഇങ്ങള്
ഇതന്നെ
പറഞ്ഞേക്കണ്
..
“
മുഖം
അല്‍പ്പം
അലോസരപ്പെട്ടെങ്കിലും
ഹാജിയാര്
അത്
പുറത്തു
ഭാവിച്ചില്ല
.
ചുണ്ടില്‍
ഒരു
ചിരി
വിടര്‍ത്തി
.
“
അതില്‍
എന്തേ
ഇപ്പൊ
അനുക്ക്
സംശയം
..
അന്റെ
കുടീന്റെ
അവുത്തക്ക്
നാശണല്‍
പെര്‍മ്മിറ്റിന്റെ
ലോറി
കടത്തണോ
…
?
ഞമ്മടെ
ഭൂമീന്റെ
അവുത്തുകൂടി
ജ്ജ്
കടത്തിക്കോ
.
ഞമ്മക്ക്
നൂറുവട്ടം
സമ്മതാ
.
പറഞ്ഞുവരുമ്പൊ
ഞമ്മളും
അന്റെ
കെട്ട്യോന്
ബീരാനും
നല്ല
കൂട്ടായിരുന്നെ
.
ഞമ്മടെ
വാപ്പായും
അന്റെ
കെട്ട്യോന്റെ
വാപ്പയും
അതിലും
ബെല്ല്യ
കൂട്ടായിരുന്നു
.
ഞമ്മടെ
വാപ്പാ
ഇങ്ങക്ക്
പത്തു
സെന്റു
സ്ഥലവുംഅതിലൊരു
ബീടും
ഉണ്ടാക്കിത്തരുമ്പോള്‍
ഞമ്മള്
ഒരു
പത്തു
വയസ്സുള്ള
കുട്ട്യായിരുന്നെ
..
ഇന്നിപ്പൊ
ഞമ്മക്കു
വയസ്സായി
.
ന്നാലും
ഞമ്മക്കാവണപോലെ
അന്നെ
സഹായിക്കാന്‍
പെരുത്ത്
സന്തോഷേള്ളൂ
.
“
“
അതോണ്ടാവൂലാ
.
ഇങ്ങ്ള്
ഭൂമി
റേഷ്
ശെയ്ത്
തര്യേന്ന്
.
ഒരോരം
ചേര്‍ന്ന്
നടക്കാന്ള്ള
ബഴ്യേ
ക്കൂടെ
ഇന്റെ
കുടീല്ക്ക്
ഒരു
സക്കിള്‍
കടത്താനന്നെ
പറ്റൂലാ
..
ഒരു
ബണ്ടി
കടക്കാന്‍
പാകത്തിന്
വീതി
തരിൻ
ഹാജ്യാരെ
..
”
കേട്ടുകഴിഞ്ഞതും
ഹാജിയാര്
തന്റെ
കൈ
കൂട്ടിയടിച്ചു
.
പിന്നെ
കോസടിയില്‍
ഒന്ന്
ആഞ്ഞിരുന്നു
.
“
പഷ്ട്
.. .
ദ്
അന്റെ
മോന്
ഫൈസല്‍
പറഞ്ഞിട്ട്
ദേ
ഇപ്പ
പോയതെ
ഉള്ളൂ
..
നാട്ടുനടപ്പുള്ള
വെലേം
അതില്‍
കൂടുതലും
തരാന്നെ
ഓന്
പറഞ്ഞത്
.
ഹ്ഹും
…
“
“
ഇങ്ങള്
ചോദിക്ക്
ഹാജിയാരെ
.
ഇങ്ങ്ക്ക്
എത്രേ
വേണ്ടേ
..?
പടച്ചോനാണെ
ന്റെ
മോന്
തരും
…“
“
ശരി
ശരി
..
അന്റെ
മോനോടു
പറഞ്ഞ
കാര്യം
തന്നെ
ഞമ്മള്
ഇപ്പൊ
അന്നോടും
കൂടി
പറയാം
..
അന്റെ
പത്തു
സെന്റ്
ഭൂമീന്റെ
വെല
.
ജ്ജ്
അതു
വിറ്റാല്‍
എന്തു
കിട്ടുംന്ന്
ഞമ്മള്
ചോദിക്കിണില്ല
.
ഒരു
മുന്തിയ
വില
.
സെന്റിന്
രണ്ട്
ലക്ഷം
വെച്ചിട്ട്
ഒരു
ഇരുപത്
ലക്ഷം
ഉര്‍പ്യ
ഞാന്‍
അങ്ങോട്ട്
തരും
.
ന്തേ
..?
“
ആ
വാക്കുകള്‍
ആമിനായുടെ
ഹൃദയ
ത്തില്‍
തന്നെ
തറച്ചു
.
അവരുടെ
മുഖം
വിവര്‍ണ്ണമായി
.
ചോദിച്ചത്
ഒരു
വണ്ടി
കടത്താനുള്ള
വീതി
.
പക്ഷെ
സ്വന്തം
അനുഭവങ്ങളുടെ
ജന്മഭൂമി
തന്നെ
പകരം
വിലയിട്ടിരിക്കുന്നു
.
ഓര്‍മ്മകളില്‍
നിന്നും
ഒരായിരം
കൊളുത്തുകള്‍
ചുറ്റിലും
മുറുക്കിവലിക്കുന്നോ
..
“
പറയാന്‍
എളുപ്പം
കയീം
ഹാജ്യാരെ
.
പക്ഷെല്
അന്ന്
ന്റെ
കെട്ട്യോന്റെ
വാപ്പ
ഇങ്ങടെ
വാപ്പാക്ക്
കൊടുത്ത
ഒരു
വാക്കുണ്ട്
.
ഉയിരുള്ള
കാലം
ഒന്നിച്ചു
ഉണ്ടാവുംന്ന്
.
ആ
ഖബറില്‍
മണ്ണ്
വീണ്
കാലം
കൊറെ
ആയേക്കണ്
.
അതോണ്ട്
ഓരടെ
വാക്കിന്റെ
വെല
വേണേല്‍
മറക്കാം
.
പക്ഷേല്
ന്റെ
ബീരാനിക്കാ
…
ആ
മനുഷേന്റെ
കയ്യും
പിടിച്ച്
പതിനാല്
വയസ്സിലാ
ഞമ്മള്
ഇക്കുടീല്
ബന്ന്
കേറീത്
.
രണ്ട്
കൊല്ലെ
ഓര്
പോയിട്ട്
ആയുള്ളൂലോ
ന്റെ
റബ്ബേ
…
ഇപ്പളും
ആ
മനുസന്റെ
ചൂടും
ചൂരും
ഞമ്മടെ
കുടീന്റെ
അവുത്തുന്ന്
പോയീട്ടില്ലാ
…
പിന്നെ
ഈ
മണ്ണ്
വിട്ട്
പോവാന്‍
ഞമ്മക്ക്
എങ്ങനെ
കയൂം
…
ന്റെ
അള്ളാ
..
സഹിക്കാന്‍
പറ്റ്ണില്ല്യ
..
“
ആമിനയുടെ
കണ്ണുകള്‍
നിറഞ്ഞു
തുളുമ്പി
.
ഒരു
നിമിഷത്തെക്ക്
ഹാജ്യാര്
ഒന്നും
പറയാന്‍
തോന്നിയില്ല
.
ഈ
വിഷയം
ഇങ്ങനെ
തുടര്‍ന്നു
പോകുന്നതിലുള്ള
വിഷമവും
ആ
മുഖത്തുതെളിഞ്ഞു
.
“ഓന്റെ
കാര്യത്തില്‍
അനുക്കുള്ള
പോലേള്ള
വിഷമം
ഞമ്മക്കും
ഉണ്ട്ന്ന്
കൂട്ടിക്കോളിന്‍
.
പക്ഷെങ്കി
അതിലും
ബല്ല്യ
വെഷമത്തിലാ
ഞമ്മടെ
മന്‍സൂര്‍
മോനും
ഓന്റെ
കെട്ട്യോള്
സാജിതയും
.
ഇത്രെം
ബെല്ല്യ
ബീടിന്റെ
അരീത്തന്നെ
അന്റെ
കുടി
ഇങ്ങനെ
കാണുമ്പൊ
ഓള്‍ടെ
കുടുമ്മക്കാര്
ഓനോട്
ശോദിക്കണ
ഹലാക്കിന്റെ
ഒരു
ശോദ്യമുണ്ട്
,
‘മോനെ
മന്‍സൂറേ
അന്റെ
വീടിന്റെ
അരീത്ത്
ഇതത്ര
നന്നല്ലാട്ടോ
‘ന്ന്
.
എത്ര
നാള്
ഇത്
കേട്ട്
നിക്കും
ഓളും
ഓനും
.
അല്ലാ
ജ്ജ്
പറ
.
എത്രയായാലും
ഇതൊക്കെ
കാണേം
കേക്കേം
ചെയ്യുമ്പോ
കുറച്ച്
ബെഷമം
ഞമ്മക്കും
കാണൂല്ലെ
ആമിനാ
.
അനക്ക് പുടി കിട്ടി ..ഏത് ...
ഞമ്മക്ക് ആകെള്ള
ഒരു
മോന്
.
ഐഷുമ്മ
പോയേപ്പിന്നെ
ജ്ജല്ലെ
ഓനെ
നോക്കീത്
.
ഓന്റെ
സന്തോഷം
അനുക്കും
കാണണ്ടെ
ആമിന
..
“
അതോണ്ട്
മറുത്തൊന്നും
പറയണ്ട
ജ്ജ്
.
“
പെട്ടെന്ന്
വിഷയം
മാറ്റണമെന്ന്
ഹാജിയാര്‍ക്ക്
തോന്നി
.
അതുകൊണ്ട്
വാച്ചില്‍
സമയം
നോക്കി
തിട്ടപ്പെടുത്തി
.
“
അള്ളാ
ഞമ്മക്ക്
പള്ളിക്കല്‍
പോവാണ്ട്
ആമിനാ
..
പോവാന്‍
നോക്കട്ടെ
.
അനുക്കും
കാണൂലൊ
കുടീന്റെ
അവുത്ത്പണി
അല്ലെ
?
“
എന്തു
മറുപടി
പറയണം
എന്ന്ആമിനക്ക്
നിശ്ചയമില്ലായിരുന്നു
.
വിചാരിച്ചകാര്യങ്ങള്‍
നടന്നില്ല
എന്നതിന്റെ
വേദന
സ്വയം
ഉള്ളില്‍
ചുമന്ന്
അവര്‍
തിരിച്ച്
നടന്നു
.
തിരികെ
ഗേറ്റ്
അടച്ച്
തഴുതിടുമ്പോഴും
ആ
നിരാശയാല്‍
തല
താഴ്ന്നുതന്നെ
നിന്നു
.
ആമിന
ശപിച്ചിട്ടാണോ
പോയത്
.
എന്തൊ
മനസ്സിലാകെ
അസ്വസ്ഥത
നിറയുന്നതുപോലെ
അഹമ്മദ്
ഹാജിക്കു
തോന്നി
.
നാഡി
ഞരമ്പുകള്‍
വല്ലാതെ
തുടിക്കുന്നു
.
ഹൃദയം
അകാരണമായി
പിടക്കുന്നു
.
അല്‍പ്പസമയം
അകത്തു
പോയിക്കിടക്കാമെന്നു
വിചാരിച്ച്
കോസടിയില്‍
നിന്നെഴുന്നേറ്റു
.
വലതു
കാല്
ഒന്നു
വഴുതി
.
“അള്ളാ
…
”
ചാരുപടിയില്‍
പിടുത്തം
കിട്ടി
.
അതുകൊണ്ട്
തറയില്‍
വീണില്ല
!
മാര്‍ബിളില്‍
തറ
തുടക്കുമ്പോള്‍
വെള്ളം
തൂവിയതാണ്
.
സാരമില്ല
..
പാവം
സാജിത
..
അവള്
കുട്ടിയല്ലെ
..
വാതില്‍
അടച്ച്
കൊളുത്തിടുമ്പോള്‍
കാല്‍പ്പെരുമാറ്റം
കേട്ടു
.
ഗോവണിയിറങ്ങി
വരുന്ന
സാജിത
.
അവളുടെ
നോട്ടം
തന്റെ
മുഖത്തു
തന്നെയാണെന്നു
ശ്രദ്ധിച്ചു
.
മുഖത്തു
നല്ല
ദേഷ്യവും
വിഷമവുമുണ്ട്
.
പാവം
…
“
എന്താ
സാജിതമോളെ
അനുക്കൊരു
വിഷമം
?
“
ചോദ്യം
കേട്ട്
അവള്
പടിയില്‍
തന്നെ
നിന്നു
.
“
തീരെ
സെന്‍സില്ലാത്ത
സ്ത്രീ
,
അല്ലെ
ഉപ്പാ
..
കൂടെ
കുറെ
ചീപ്പ്
സെന്റിമെന്‍സും
.
സ്റ്റുപ്പിഡ്
ഫെല്ലോസ്
..
ഉപ്പാക്ക്
അങ്ങ്
വിട്ടു
പറഞ്ഞു
കൂടായിരുന്നോ
.
നമ്മുടെ
സ്ഥലം
തിരിച്ചുതന്ന്
ഇവിടന്ന്
ഒഴിഞ്ഞു
പോവാന്‍
..?
“
സാജിത
ആമിനയോടുള്ള
തന്റെ
അമര്‍ഷം
തുറന്നുകാട്ടി
.
“അതുപിന്നെ
മോളെ
..
അങ്ങ്നൊക്കെ
ആരടേം
മോത്തുനോക്കി
പറയാന്‍
പാടൂല്ല
.
പടച്ചോന്
അറിഞ്ഞൂടാത്ത
എന്തു
കാര്യാള്ളത്
സാജിതമോളെ
..
ആമിനേം
പുള്ളാരും
ഓരടെ
ഇഷ്ടത്തിനന്നെ
ഇബ്ടന്ന്
പോട്ടെ
.
അതിന്
ഏറിപ്പോയാ
ഒരു
രണ്ട്
കൊല്ലം
.
അപ്പുറം
പോവൂല്ലാ
..
”
“ഈ
ഉപ്പായുടെ
ഒരു
അയഞ്ഞ
മനസ്സാണ്
.
ഉപ്പാന്റെ
സ്വാധീനം
വേണ്ടപോലെ
ഉപയോഗിച്ചാല്‍
രണ്ടേരണ്ട്
ദിവസം
മതിയാവില്ലെ
ഈ
ചാപ്റ്റര്‍
ക്ലോസ്
ചെയ്യാന്‍
..
“
“ശരി
ശരി
..
പക്ഷെങ്കില്
നാട്ടില്‍
ഉപ്പാക്ക്
ഒരു
പേരുണ്ട്
.
ഞമ്മളെക്കൊണ്ട്
കഴീണ
കാലം
വരെ
അതങ്ങനനെ
നിക്കണംന്നെ
ന്റെ
ഉള്ളില്‍
…
”
“ഇതില്‍
എന്താ
ഉപ്പ
തെറ്റുള്ളത്
..
നമ്മള്
അവര്‍ക്ക്
നല്ല
വില
കൊടുക്കിന്നില്ലെ
?
”
സാജിത
പറയുന്നതില്‍
കാര്യമുണ്ട്
.
പക്ഷെ
അത്
ആമിനയുടെ
മുഖത്തു
നോക്കി
പറയാന്‍
കഴിയുന്നുമില്ല
.
ഹാജിയാര്
ചിന്തയോടെ
താടി
ചൊറിഞ്ഞു
,
പിന്നെ
അസ്വസ്ഥതയോടെ
ഉലാത്താന്‍
തുടങ്ങി
.
ഫോണ്‍
ശബ്ദിക്കുന്നു
.
എത്ര
മനോഹരം
,
പക്ഷെ
ഇപ്പോള്‍
അത്
അരോചകമാവുന്നു
.
“
ഉപ്പാ
ആരൊ
വിളിക്കുന്നുണ്ട്
.
“
“
എടുക്ക്
മോളേ
..
“
സാജിത
തിരികെ
പടികയറാന്‍
തുടങ്ങിയതായിരുന്നു
.
അവള്
ഫോണെടുത്തു
.
“
ഹല്ലോ
..
സാജിത
മന്‍സൂര്‍
സ്പീക്കിങ്ങ്
..
“
“
ഇത്
ഫൈസുവാണ്
സാജിത
.
ഹാജ്യാരില്ലെ
?
“
പെട്ടെന്നുള്ള
ഫൈസുവിന്റെ
ശബ്ദം
കേട്ട്
ഒരു
നിമിഷം
അവള്
റിസീവര്‍
കയ്യിലിട്ട്
ഞെരിച്ചു
.
“
പ്ലീസ്
ഹോള്‍ഡ്
…
ഇത്
ഉപ്പാക്കാണ്
.
“
റിസീവര്‍
നീട്ടിക്കൊണ്ട്
സാജിത
അഹമ്മദ്
ഹാജിയെ
വിളിച്ചു
.
“
ആരാ
മോളേ
?
“
“ആ
ഫൈസലാണ്
ഉപ്പാ
.
“
ഈ
ഹറാം
പിറപ്പിന്റെ
ഒരു
കാര്യം
.
പിറുപിറുത്തുപോയി
..
“
ഇന്ഷാ
അള്ളാ
...
ഓന്
പുത്യ
ഐഡിയ
എന്തേലും
ബന്നിട്ടുണ്ടാകും
സാജിതാ
…
എന്തായാലും
ഞമ്മളൊന്ന്
നോക്കട്ടെ”
അഹമ്മദ്
ഹാജി
റിസീവര്‍
വാങ്ങി
.
“
എന്തേ
മോനെ
ഫൈസു
..
എന്തേ
അനുക്ക്
ഇനീം
പറയാള്ളെ
?
“
ഫൈസു
അങ്ങേത്തലക്കല്‍
നിന്ന്
വിയര്‍ത്തു
.
അവനു
വാക്കുകള്‍
കിട്ടാതായി
..
എങ്ങനെയാണ്
പറയേണ്ടത്
..
“അത്
പിന്നെ
..
ഹാജ്യാരെ
..
നമ്മടെ
മന്‍സൂറിന്
ചെറിയൊരു
ആക്സിഡന്റ്
പറ്റി
ഹാജ്യാരെ
..
മാര്‍ക്കറ്റീന്ന്
വരണ
വഴി
ബൈക്ക്
ഒന്ന്
സ്ലിപ്പായി
..
ഞങ്ങള്‍
അമലയിലാണ്
.
സാജിതാനേം
കൂട്ടി
വേഗം
വരണം
..
“
“
ചതിച്ചൊ
പടച്ചോനെ
…
ഇപ്പൊ
എങ്ങിനേണ്ട്
ന്റെ
മോന്
?
“വല്ല്യ
കുഴപ്പല്ല്യ
..
ന്നാലും
വേഗം
എത്തണം
…
”
“
ഞമ്മളിതാ
എത്തീ
..
“
വിറക്കുന്ന
കൈകളോടെ
ഫോണ്‍
വെക്കുമ്പോഴേക്കും
സാജിത
അടുത്തെത്തിയിരുന്നു
.
റിസീവര്‍
പിടിച്ചുവാങ്ങിതിരിച്ചുവിളിക്കുമ്പോഴേക്കും
ലൈന്‍
ഡിസ്കണക്ടായി
.
“
മോളെ
..
നമ്മടെ
മന്‍സൂറിന്
സുഖല്ല്യാണ്ടായേക്കണ്
.
“
“യാ
ഇലാഹീ
..
എന്തുപറ്റി
ഇക്കാന്
..
“
“ബൈക്ക്
തെറ്റി
വീണേക്ക്ണ്
ഞമ്മടെ
മോന്
.
അമലേലാ
..
”
“അള്ളാ
…
”
“ഈസമയത്ത്
കാറോടിക്കാന്‍
അന്നേക്കൊണ്ടാവോ
..?
”
“സാരല്ല്യ
ഉപ്പാ
.
കാറ്
ഞാനെടുക്കാം
..
“
“എങ്കി
..
എങ്കി
..
ആദ്യം
ഞമ്മള്
കുറച്ച്
ബെള്ളം
കുടിക്കട്ടെ
മോളെ
..
”
അഹമ്മദ്
ഹാജി
വിവശതയോടെ
അടുക്കളയിലേക്ക്
നടന്നു
.
****************************
(അടുത്ത ഭാഗത്തിന് ..
)
വളരെ പുതിയ പോസ്റ്റുകള്‍
വളരെ പഴയ പോസ്റ്റുകള്‍
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)